• HOME
  • »
  • NEWS
  • »
  • money
  • »
  • LockDown 4.0 | ലോക്ക്ഡൗണിൽ ഇളവുകൾ; സിഗരറ്റ് നിർമാണം പുനരാരംഭിച്ച് ഐടിസി

LockDown 4.0 | ലോക്ക്ഡൗണിൽ ഇളവുകൾ; സിഗരറ്റ് നിർമാണം പുനരാരംഭിച്ച് ഐടിസി

ലോക്ക്ഡൗണിനെ തുടർന്ന് ഫാക്ടറികൾ അടച്ചതോടെമാർക്കറ്റിൽ സിഗരറ്റ് ലഭ്യത കുറയുകയും, ലഭ്യമായവ ഇരട്ടിവിലയ്ക്കുമാണ് വിറ്റുകൊണ്ടിരുന്നത്.

representative image

representative image

  • Share this:
    ന്യൂഡൽഹി: നാലാംഘട്ട ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ സിഗരറ്റ് നിർമാണം പുനരാരംഭിച്ച് രാജ്യത്തെ ഏറ്റവും വലിയ സിഗരറ്റ് നിർമാതാക്കളായ ഐടിസി. നിലവിലെ സാഹചര്യത്തിൽ കമ്പനിയുടെ മുഴുവൻ ഫാക്ടറികളും തുറക്കാതെ ചില ഫാക്ടറികളിൽ മാത്രമാണ് നിർമാണം എന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

    രാജ്യത്തെ ടൊബാക്കോ നിർമാണ മേഖലയുടെ 75 ശതമാനവും ഐടിസിയുടേതാണ്. മാർച്ചിൽ ആദ്യ ലോക്ക്ഡൗണിനെ തുടർന്നാണ് കമ്പനി നിർമാണം നിർത്തിവെച്ചത്.

    ഇതോടെ മാർക്കറ്റിൽ സിഗരറ്റ് ലഭ്യത കുറയുകയും ഇരട്ടിവിലയ്ക്കുമാണ് വിറ്റുകൊണ്ടിരുന്നത്.
    You may also like:രാവിലെ 7 മുതൽ രാത്രി 7വരെ ജില്ല വിട്ട് യാത്ര ചെയ്യുന്നതിന് പാസ് വേണ്ട; അറിയിപ്പുമായി DGP [NEWS]വീട്ടിനുള്ളിൽ ഫലപ്രദമായി ജോലി ചെയ്യാൻ സുരക്ഷിതമായ 'ഓഫീസ്' എങ്ങനെ സജ്ജമാക്കാം ? [NEWS]രാജ്യത്ത് രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു; മരണസംഖ്യ 3,156 [NEWS]
    കൂടുതൽ നിയന്ത്രണങ്ങളോടെ കുറഞ്ഞ തൊഴിലാളികളെ ഉൾപ്പെടുത്തി നിർമാണം തുടരാനാണ് കമ്പനിയുടെ തീരുമാനം. ജീവനക്കാരുടെ സുരക്ഷയ്ക്കായി എല്ലാ മുൻകരുതലുകളും സോഷ്യൽ ഡിസ്റ്റൻസിങ് മാർഗരേഖകളും പാലിച്ചാണ് നിർമാണം.

    അതേസമയം, കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലുകൾ അടഞ്ഞുതന്നെയിരിക്കുമെന്നും ഐടിസി പത്രക്കുറിപ്പിൽ പറയുന്നു.

    ഗോൾഡ് ഫ്ലേക്ക്, ഇന്ത്യ കിങ്സ്, ക്ലാസിക്, അമേരിക്കൻ ക്ലബ്ബ്, നേവി കട്ട്, പ്ലേയേഴ്സ്, സിസ്സേർസ്, കാപ്സ്റ്റൻ, ബെർക്ലി, ബ്രിസ്റ്റോൾ, ഫ്ലേക്ക്, സിൽക്ക് കട്ട്, ഡ്യൂക്ക്, റോയൽ തുടങ്ങിയ സിഗരറ്റുകളാണ് ഐടിസി നിർമിക്കുന്നത്.
    Published by:Naseeba TC
    First published: