നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Fuel Price | ജമ്മു കശ്മീരിലും ഇന്ധനവില കുറയും; പെട്രോളിന് 12 രൂപയും ഡീസലിന് 17 രൂപയും കുറയും

    Fuel Price | ജമ്മു കശ്മീരിലും ഇന്ധനവില കുറയും; പെട്രോളിന് 12 രൂപയും ഡീസലിന് 17 രൂപയും കുറയും

    ജമ്മു കശ്മീർ ഭരണകൂടം ഏർപ്പെടുത്തിയ നികുതിയിൽ നിന്ന് 7 രൂപ  കുറയ്ക്കുമെന്ന തീരുമാനം ലഫ്റ്റ്നന്‍റ് ഗവർണർ മനോജ് സിൻഹ ട്വീറ്റ് ചെയ്തു

    (പ്രതീകാത്മക ചിത്രം)

    (പ്രതീകാത്മക ചിത്രം)

    • Share this:
      ശ്രീനഗർ: പെട്രോൾ-ഡീസൽ വിലയുടെ എക്സൈസ് തീരുവ കേന്ദ്രം കുറച്ചതിനെ തുടർന്ന് കേന്ദ്രഭരണ പ്രദേശമെന്ന നിലയിലുള്ള നികുതി കുറയ്ക്കാൻ ജമ്മു കശ്മീർ ലഫ്റ്റ്നന്‍റ് ഗവർണർ തീരുമാനിച്ചു. ഇതോടെ പെട്രോൾ വില ലിറ്ററിന് 12 രൂപയും ഡീസൽ വില ലിറ്ററിന് 17 രൂപയും കുറയ്ക്കാൻ ജമ്മു കശ്മീർ സർക്കാർ തീരുമാനിച്ചു. പെട്രോളിനും ഡീസലിനും ജമ്മു കശ്മീർ ഭരണകൂടം ഏർപ്പെടുത്തിയ നികുതിയിൽ നിന്ന് 7 രൂപ  കുറയ്ക്കുമെന്ന തീരുമാനം ലഫ്റ്റ്നന്‍റ് ഗവർണർ മനോജ് സിൻഹ ട്വീറ്റ് ചെയ്തു.

      "പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ചതായി പ്രഖ്യാപിച്ചുകൊണ്ട് ബഹുമാനപ്പെട്ട പ്രധാനമന്ത്രി @narendramodi-Ji ഒരു വലിയ ദീപാവലി സമ്മാനം നൽകിയിരിക്കുകയാണ്. ഇതു കൂടാതെ, ജമ്മു കശ്മീർ ഭരണകൂടം പെട്രോളിനും ഡീസലിനും 7 രൂപ അധികമായി കുറയ്ക്കാനും അതുവഴി പെട്രോൾ വില ലിറ്ററിന് 12 രൂപയും ഡീസൽ വില ലിറ്ററിന് 17 രൂപയുമായി മാറും," ലഫ്റ്റ്നന്‍റ് ഗവർണർ ഒരു ട്വീറ്റിൽ കുറിച്ചു.

      യുപിയിൽ പെട്രോളിനും ഡീസലിനും 12 രൂപ കുറയും; ഇന്ധന നികുതിയില്‍ ഇളവുമായി BJP ഭരിക്കുന്ന 9 സംസ്ഥാനങ്ങള്‍

      കേന്ദ്ര സര്‍ക്കാര്‍ (Union Government) പെട്രോളിന്റെയും ഡീസലിന്റെയും (Petrol- Diesel) എക്‌സൈസ് തീരുവ (Excise Duty) യഥാക്രമം അഞ്ച് രൂപയും 10 രൂപയും വീതം കുറച്ചതിന് പിന്നാലെ ബിജെപി (BJP) ഭരിക്കുന്ന ഒൻപത് സംസ്ഥാനങ്ങളും നികുതി കുറച്ചു. ഉത്തർപ്രദേശ് (UttarPradesh), കര്‍ണാടക (Karnataka), ഹിമാചല്‍ പ്രദേശ് (Himachal Pradesh), ഗുജറാത്ത് (Gujarat), ഉത്തരാഖണ്ഡ് (Uttarakhand), ഗോവ (Goa), അസം (Assam), ത്രിപുര (Tripura), മണിപ്പൂര്‍ (Manipur) എന്നീ സംസ്ഥാനങ്ങളാണ് പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവര്‍ധിത നികുതി(വാറ്റ്) (Value Added Tax- VAT) കുറച്ചത്‌.

      കേന്ദ്രം പ്രഖ്യാപിച്ച ഇളവിന് പുറമെ യു പി സർക്കാർ പെട്രോളിന്റെ നികുതിയിൽ 7 രൂപയും ഡീസലിന്റെ നികുതിയിൽ 2 രൂപയും കുറച്ചു. ഇതോടെ യുപിയിൽ ഒരു ലിറ്റർ പെട്രോളിനും ഡീസലിനും 12 രൂപ വീതം കുറയും. അസം, ത്രിപുര, മണിപ്പൂര്‍, കര്‍ണാടക, ഗോവ സംസ്ഥാനങ്ങള്‍ ഡീസലിനും പെട്രോളിനും ഏഴ് രൂപ വീതം നികുതി കുറച്ചു. ഇതോടെ ഈ 5 സംസ്ഥാനങ്ങളിലും ഒരു ലിറ്റർ പെട്രോളിന് 12 രൂപയും ഡീസലിന് 17 രൂപയും കുറയും. പെട്രോളിന്റെ വാറ്റ് രണ്ട് രൂപ കുറച്ചതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പ്രഖ്യാപിച്ചു. നികുതി കുറച്ച് ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്ന് ഹിമാചല്‍ മുഖ്യമന്ത്രി ജയ്‌റാം താക്കൂറും അറിയിച്ചു.

      Also Read- Fuel Price| നികുതി കുറച്ച് BJP സംസ്ഥാനങ്ങളും; കര്‍ണാടക, ഗോവ, അസം, ത്രിപുര സംസ്ഥാനങ്ങളിൽ ഡീസലിന് 17 രൂപയും പെട്രോളിന് 12 രൂപയും കുറയും

      ബിഹാറില്‍ പെട്രോളിന് 1.30 രൂപയും ഡീസലിന് 1.90 രൂപയുമാണ് വാറ്റ് കുറച്ചത്. നികുതി ഭീകരത ഉയര്‍ത്തി പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുകയും ഉപതിരഞ്ഞെടുപ്പ് ഫലവും കണക്കിലെടുത്താണ് നികുതി ചെറിയ തോതിലാണെങ്കിലും കുറയ്ക്കാന്‍ കേന്ദ്രം നിര്‍ബന്ധിതമായത്.

      സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വിലക്കുറവ് വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് വിവരം. പെട്രോളിന് ലിറ്ററിന് അഞ്ചു രൂപയും ഡീസലിന് പത്ത് രൂപയുമാണ് കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് തീരുവയില്‍ ഇളവ് വരുത്തിയത്. ഇന്ധന വില കുതിച്ചുയരുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് നടപടി. ദീപാവലിയോടനുബന്ധിച്ചാണ് ആശ്വാസകരമായ പ്രഖ്യാപനം ഉണ്ടായത്.
      Published by:Anuraj GR
      First published:
      )}