നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Thiruvonam Bumper|'പ്രത്യേകിച്ചൊന്നും തോന്നുന്നില്ല, മക്കളുടെ കാര്യം ഭംഗിയാക്കുക, കടം വീട്ടണം അത്രതന്നെ': 12 കോടി അടിച്ച ഭാഗ്യവാൻ ജയപാലൻ

    Thiruvonam Bumper|'പ്രത്യേകിച്ചൊന്നും തോന്നുന്നില്ല, മക്കളുടെ കാര്യം ഭംഗിയാക്കുക, കടം വീട്ടണം അത്രതന്നെ': 12 കോടി അടിച്ച ഭാഗ്യവാൻ ജയപാലൻ

    എല്ലാ ടിക്കറ്റും എടുക്കുന്നയാളാണെന്നും മുൻപ് 5000 രൂപവരെയൊക്കെ അടിച്ചിട്ടുണ്ടെന്നും ജയപാലൻ പറയുന്നു.

    തിരുവോണം ബമ്പർ ലോട്ടരിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ അടിച്ച ജയപാലൻ

    തിരുവോണം ബമ്പർ ലോട്ടരിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ അടിച്ച ജയപാലൻ

    • Share this:
      കൊച്ചി: സംസ്ഥാന സർക്കാരിന്റെ തിരുവോണം ബമ്പർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 12 കോടി രൂപ നേടിയത് കൊച്ചി മരട് സ്വദേശി ജയപാലനാണ്. സമ്മാനര്‍ഹമായ ടിക്കറ്റ് ജയപാലന്‍ കൊച്ചിയിലെ ബാങ്കില്‍ സമര്‍പിച്ചു. സ്ഥിരമായി ലോട്ടറി എടുക്കുന്നയാളാണ് താന്‍. ഭാഗ്യം തേടിവന്നപ്പോൾ പ്രത്യേകിച്ച് ഒന്നും തോന്നുന്നില്ലെന്നും ഓട്ടോ ഡ്രൈവറായ ജയപാലൻ പറയുന്നു.

      Also Read- Thiruvonam Bumper | 12കോടി ദുബായ്ക്കാരൻ സെയ്തലവിക്കല്ല; തൃപ്പൂണിത്തുക്കാരൻ ഓട്ടോ ഡ്രൈവർ ജയപാലന് !

      കഴിഞ്ഞ 10ാം തീയതിയാണ് ലോട്ടറി എടുക്കുന്നത്. മക്കളുടെ കാര്യം ഭംഗിയാക്കണം. കുറച്ച് കടമുണ്ട്, അതൊക്കെ വീട്ടണം അത്ര തന്നെ. എല്ലാ ടിക്കറ്റും എടുക്കുന്നയാളാണെന്നും മുൻപ് 5000 രൂപവരെയൊക്കെ അടിച്ചിട്ടുണ്ടെന്നും ജയപാലൻ പറയുന്നു.
      ഏറെ നേരത്തെ സസ്പെൻസിനൊടുവിലാണ് യഥാർത്ഥ വിജയിയെ കണ്ടെത്തിയത്.

      Also Read- Thiruvonam Bumper BR 81| ബമ്പർ സല്യൂട്ട്! അഞ്ച് പൊലീസുകാർ ഒരുമിച്ചെടുത്ത ടിക്കറ്റിന് തിരുവോണ ബമ്പറിന്റെ രണ്ടാം സമ്മാനം

      തൃപ്പൂണിത്തുറയിലുള്ള ഏജൻസി വിറ്റ ടിക്കറ്റായ ടി ഇ 645465 നമ്പറിനാണ് ഒന്നാം സമ്മാനം. കൊല്ലം കരുനാഗപ്പള്ളി സബ് ഓഫീസിൽ വിതരണം ചെയ്ത ലോട്ടറി ടിക്കറ്റായിരുന്നു ഇത്. 10 ശതമാനം ഏജന്റ് പ്രൈസും കമ്മീഷനും ആദായനികുതിയും കിഴിച്ച് 7.39 കോടി ഒന്നാം സമ്മാനമായി ജയപാലന് ലഭിക്കും.

      Also Read- തിരുവോണം ബമ്പർ; സെയ്തലവിക്ക് അയച്ചത് ഫേസ്ബുക്കില്‍ നിന്ന് കിട്ടിയ ഫോട്ടോയെന്ന് സുഹൃത്ത്; ആശയക്കുഴപ്പത്തിന് പിന്നിലെന്ത്?

      കേരള സർക്കാറിന്റെ 12 കോടിയുടെ ഓണം ബമ്പർ അടിച്ചത്​ തനിക്കാണെന്ന്​ ദുബായിലെ ഹോട്ടൽ ജീവനക്കാരനായ സെയ്തലവി നേരത്തെ അവകാശപ്പെട്ടിരുന്നു. വയനാട്​ പനമരം സ്വദേശിയാണ് സെയ്തലവി. നാട്ടിലുള്ള സുഹൃത്ത്​ മുഖേനയാണ്​ ടിക്കറ്റെടുത്തതെന്നും ദുബായ് അബൂഹയിലെ ഹോട്ടലിൽ പൊറോട്ട അടിക്കുന്ന സെയ്തലവി അവകാശപ്പെട്ടിരുന്നു.

      Also Read- Pooja Bumper Lottery 2021| ഒന്നാം സമ്മാനം അഞ്ച് കോടി രൂപ; പൂജാ ബമ്പർ വിൽപന ആരംഭിച്ചു

      നാട്ടിലുള്ള സുഹൃത്ത് അഹമ്മദ്​​ വഴി കോഴിക്കോട്ടുനിന്നാണ്​​ ടിക്കറ്റെടുത്തതെന്നും ഇതിന്​ ശേഷം ടിക്കറ്റിന്റെ ചിത്രം അദ്ദേഹം ഫോണിൽ അയച്ച്​ തന്നിരുന്നുവെന്നും സെയ്തലവി പറയുന്നു. മിക്ക ദിവസങ്ങളിലും ഇത്തരത്തിൽ ടിക്കറ്റ്​ എടുക്കാറുണ്ട്​. ശേഷം വാട്​സാപ്പ്​ വഴി അയക്കുകയാണ്​ ചെയ്യുന്നതെന്നും സെയ്തലവി പറഞ്ഞിരുന്നു. എന്നാൽ ഈ അവകാശ വാദം തെറ്റിദ്ധാരണയുടെ പുറത്തുണ്ടായതാണെന്ന് പിന്നീട് വ്യക്തമായി.

      സംസ്ഥാന ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 12 കോടി രൂപയുടെ തിരുവോണം ബമ്പറാണ് പ്രവാസിയായ വയനാട് സ്വദേശിക്കെന്ന വാർത്ത വന്നതോടെ തന്നെ, ടിക്കറ്റ് വിറ്റ തൃപ്പൂണിത്തുറ ഏജൻസി ഇതിന് സാധ്യതയില്ലെന്ന് അവകാശപ്പെട്ടിരുന്നു.
      Published by:Rajesh V
      First published:
      )}