• HOME
  • »
  • NEWS
  • »
  • money
  • »
  • ഇവി ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ സൃഷ്ടിക്കുന്നതിനു വേണ്ടി ജിയോ ബിപിയും ടിവിഎസ് മോട്ടോർസും കൈകോർക്കുന്നു

ഇവി ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ സൃഷ്ടിക്കുന്നതിനു വേണ്ടി ജിയോ ബിപിയും ടിവിഎസ് മോട്ടോർസും കൈകോർക്കുന്നു

ഈ പങ്കാളിത്തം ഇലക്ട്രിക് വാഹനത്തിൽ ഒരു ചുവടുവെപ്പ് നടത്താൻ ആഗ്രഹിക്കുന്ന ഇരുചക്ര, മുച്ചക്ര വാഹന ഉപഭോക്താക്കൾക്കിടയിൽ രാജ്യത്ത് ഇവി അഡാപ്ഷൻ വർദ്ധിപ്പിക്കാൻ സഹായിക്കും.

Image- CNBC-TV18

Image- CNBC-TV18

  • Share this:
    മുംബൈ: രാജ്യത്ത് ഇലക്ട്രിക് ടൂ വീലറുകൾക്കും ത്രീ വീലറുകൾക്കുമായി ശക്തമായ പൊതു ഇവി ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ (EV charging infrastructure) സൃഷ്ടിക്കുന്നതിനു പര്യവേക്ഷണം ചെയ്യാൻ സമ്മതിച്ചതായി ജിയോ-ബിപിയും (Jio-BP) ടിവിഎസ് മോട്ടോർ (TVS Motor) കമ്പനിയും പ്രഖ്യാപിച്ചു.

    രണ്ട് കമ്പനികളുടെയും ശക്തി പ്രയോജനപ്പെടുത്തി, ഒരു സാധാരണ എസി ചാർജിംഗ് ശൃംഖലയും ഡിസി ഫാസ്റ്റ് ചാർജിംഗ് നെറ്റ്‌വർക്കും സൃഷ്ടിക്കുകയാണ് ഈ പങ്കാളിത്തം ലക്ഷ്യമിടുന്നത്.

    ഈ പങ്കാളിത്തം ഇലക്ട്രിക് വാഹനത്തിൽ ഒരു ചുവടുവെപ്പ് നടത്താൻ ആഗ്രഹിക്കുന്ന ഇരുചക്ര, മുച്ചക്ര വാഹന ഉപഭോക്താക്കൾക്കിടയിൽ രാജ്യത്ത് ഇവി അഡാപ്ഷൻ വർദ്ധിപ്പിക്കാൻ സഹായിക്കും. ഈ ചാർജിംഗ് സ്റ്റേഷനുകളുടെ ദ്രുതഗതിയിലുള്ള വ്യാപനം രണ്ട് കമ്പനികളുടെയും ചക്രവാളങ്ങൾ വിശാലമാക്കുകയും ഇന്ത്യയുടെ നെറ്റ് സീറോ എമിഷൻ ലക്ഷ്യങ്ങൾ വേഗത്തിലാക്കുകയും ചെയ്യും.

    ജിയോ-ബിപി പൾസ് എന്ന ബ്രാൻഡിന് കീഴിൽ ജിയോ-ബിപി അതിന്റെ EV ചാർജിംഗ്, സ്വാപ്പിംഗ് സ്റ്റേഷനുകൾ പ്രവർത്തിപ്പിക്കുന്നു. ജിയോ-ബിപി പൾസ് ആപ്പ് ഉപയോഗിച്ച്, ഉപഭോക്താക്കൾക്ക് സമീപത്തുള്ള സ്റ്റേഷനുകൾ എളുപ്പത്തിൽ കണ്ടെത്താനും അവരുടെ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാനും കഴിയും.

    പുതിയ ഇലക്ട്രിക് മൊബിലിറ്റി ഉൽപ്പന്നങ്ങളും അനുബന്ധ സാങ്കേതികവിദ്യകളും വികസിപ്പിക്കുന്നതിലേക്ക് ടിവിഎസ് മോട്ടോർ കമ്പനി ഗണ്യമായ മുന്നേറ്റം നടത്തിയിരിക്കുകയാണ്. ലോഞ്ച് ചെയ്‌തതിനുശേഷം, കമ്പനി 12,000 ത്തോളം അതിവേഗ ഇലക്ട്രിക് സ്‌കൂട്ടർ ടി വി എസ് ഐ ക്യൂബ് വിറ്റഴിച്ചു.

    English Summary: Jio-bp and TVS Motor Company today announced that they have agreed to explore the creation of a robust public EV charging infrastructure for electric two-wheelers and three-wheelers in the country, building on Jio-bp’s growing network in this space. Under this
    proposed partnership, the customers of TVS electric vehicles are expected to get access to the widespread charging network of Jio-bp, which is also open to other vehicles.
    Published by:Rajesh V
    First published: