നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Jio-BP Mobility Station | ജിയോ-ബിപിയുടെ ആദ്യത്തെ പെട്രോൾ പമ്പിന് മുംബൈയിൽ തുടക്കം

    Jio-BP Mobility Station | ജിയോ-ബിപിയുടെ ആദ്യത്തെ പെട്രോൾ പമ്പിന് മുംബൈയിൽ തുടക്കം

    നിലവിലുള്ള 1400 ലധികം ഇന്ധന പമ്പുകളുടെ ശൃംഖല ജിയോ-ബിപി എന്ന പേരിൽ പുനർനാമകരണം ചെയ്യും.

    Jio-BP Mobility Station

    Jio-BP Mobility Station

    • Share this:
      മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും (RIL) ബിപിയും (BP) ചേർന്നുള്ള ഫ്യൂവൽ ആൻഡ് മൊബിലിറ്റി സംയുക്ത സംരംഭമായ റിലയൻസ് ബിപി മൊബിലിറ്റി ലിമിറ്റഡിന്റെ (ആർ‌ബി‌എം‌എൽ - Reliance BP Mobility Limited) ആദ്യത്തെ പെട്രോൾ പമ്പിന് ഇന്ന് മുംബൈയിൽ തുടക്കം കുറിച്ചു. വെല്ലുവിളികൾ നിറഞ്ഞ മഹാമാരി ബാധിത ചുറ്റുപാടിൽ ജിയോ-ബിപി ഉപഭോക്താക്കൾക്ക് ഒന്നിലധികം ഇന്ധനങ്ങൾ വാഗ്ദാനം ചെയ്യുന്ന ലോകോത്തര പെട്രോൾ പമ്പുകളുടെ ഒരു ശൃംഖലയാണ് ഇതുവഴി കമ്പനി ലക്ഷ്യം വയ്ക്കുന്നത്. നിലവിലുള്ള 1400 ലധികം ഇന്ധന പമ്പുകളുടെ ശൃംഖല ജിയോ-ബിപി എന്ന പേരിൽ പുനർനാമകരണം ചെയ്യും.

      ഇന്ത്യയിലെ ഇന്ധന ഗതാഗത വിപണി അതിവേഗം വളർന്നു കൊണ്ടിരിക്കുകയാണ്. അടുത്ത 20 വർഷത്തിനുള്ളിൽ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന ഇന്ധന വിപണിയായി ഇന്ത്യ മാറും. ജിയോ-ബിപി ഇന്ധന സ്റ്റേഷനുകൾ ഇത്തരത്തിലുള്ള വർദ്ധിച്ചു വരുന്ന ആവശ്യകത നിറവേറ്റാൻ സഹായിക്കുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്നും ഉപഭോക്താവിന്റെ സൗകര്യങ്ങൾക്ക് അനുയോജ്യമായ രീതിയിലാകും ഇവ പ്രവർത്തിക്കുകയെന്നും കമ്പനി വാർത്താ കുറിപ്പിൽ അറിയിച്ചു. യാത്രയ്ക്കിടെ ആളുകൾക്ക് ഒരുമിച്ചു കൂടാനുള്ള അവസരം, ഇവി ചാർജിംഗ്, റിഫ്രഷ്‌മെന്റുകൾ, ഭക്ഷണം എന്നിവയുൾപ്പെടെ വിവിധ പദ്ധതികൾ എന്നിവയും കമ്പനി നടപ്പിലാക്കുമെന്ന് അറിയിച്ചു.

      Also Read- Reliance Jio Q2: ലാഭം 3528 കോടി രൂപ; വരുമാനം 18,735 കോടി രൂപ; ഒരു ഉപഭോക്താവിൽ നിന്ന് ശരാശരി 143.6 രൂപ വരുമാനം



      ജിയോയ്ക്കും റിലയൻസ് റീട്ടെയിലിനുമുള്ള ലക്ഷക്കണക്കിന് ഉപഭോക്താക്കളെ ഉപയോഗപ്പെടുത്തി ഇന്ധന ഗതാഗത രംഗത്ത് ജിയോ ബി പി ഇന്ത്യയിലെ മുൻനിര കമ്പനിയായി ഉയർന്നു വരാനാണ് ലക്ഷ്യം വയ്ക്കുന്നത്. സാധാരണ ഇന്ധനങ്ങൾക്ക് പകരം, രാജ്യത്തുടനീളമുള്ള ജിയോ-ബിപി പെട്രോൾ പമ്പുകൾ അധിക തുക ഈടാക്കാതെ അഡിറ്റൈസ്ഡ് ഇന്ധനമാകും നൽകുക. അന്തർദേശീയമായി വികസിപ്പിച്ച 'ആക്ടീവ്' (ACTIVE) സാങ്കേതികവിദ്യ ഉപയോഗിച്ച് തയ്യാറാക്കിയ ഇന്ധനമാണ് ഇവിടെ വിതരണം ചെയ്യുന്നത്. ഇത് എഞ്ചിന്റെ നിർണായക ഭാഗങ്ങളിൽ ഒരു സംരക്ഷണ പാളി സൃഷ്ടിക്കുകയും എഞ്ചിനുകളെ കേടുപാടുകൾ കൂടാതെ സൂക്ഷിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

      Also Read- RIL Q2 ഫലം: റിലയൻസ് ഇൻഡസ്ട്രീസ് ലാഭം 46% വർധിച്ച് 15,479 കോടിരൂപയായി; വരുമാനം 50% വർധിച്ച് 1.74 ലക്ഷം കോടിരൂപയായി

      ജിയോ-ബിപി ഇന്ധന സ്റ്റേഷനുകളിൽ ഇവി ചാർജിംഗ് സ്റ്റേഷനുകളും ബാറ്ററി സ്വാപ്പ് സ്റ്റേഷനുകളും സ്ഥാപിക്കും. ഇന്ത്യയിലെ മുൻനിര ഇവി ചാർജിംഗ് സ്റ്റേഷനുകളാകാനാണ് സംയുക്ത സംരംഭം ലക്ഷ്യമിടുന്നത്.



      വൈൽഡ് ബീൻ കഫേയിലൂടെ യാത്ര ചെയ്യുന്ന ഉപഭോക്താക്കൾക്ക് റിഫ്രഷ്‌മെന്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ബിപിയുടെ ഓൺ-ദി-മൂവ് ബ്രാൻഡായ വൈൽഡ് ബീൻ കഫേ, മസാല ചായ, സമൂസ, ഉപ്പുമാവ്, പനീർ ടിക്കറോൾ, ചോക്ലേറ്റ് ലാവ കേക്ക് എന്നിവയുൾപ്പെടെ വിവിധ തരം ഭക്ഷണ വിഭവങ്ങളും വാഗ്ദാനം ചെയ്യും.



      റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും (ആർഐഎൽ) ബിപിയും ചേർന്നുള്ള ഇന്ത്യൻ ഇന്ധന, മൊബിലിറ്റി സംയുക്ത സംരംഭമാണ് ജിയോ-ബിപി. ഉയർന്ന നിലവാരമുള്ള വ്യത്യസ്ത ഇന്ധനങ്ങൾ, ലൂബ്രിക്കന്റുകൾ, ലോ കാർബൺ ഇന്ധനങ്ങൾ എന്നിവയാണ് ജിയോ ബിപി വാഗ്ദാനം ചെയ്യുന്നത്.
      Published by:Rajesh V
      First published:
      )}