ടാറ്റ ഐപിഎൽ ഡിജിറ്റൽ സ്ട്രീമിങ് പാര്‍ടണറായ ജിയോസിനിമ ഒരുക്കുന്ന ടാറ്റ ഐപിഎൽ ഫാൻ പാർക്കുകൾ രാജ്യത്തുടനീളം ആവേശത്തോടെ സ്വീകരിച്ച് ഐപിഎൽ ആരാധകർ. ഏപ്രിൽ 16 മുതൽ മൂന്ന് വാരാന്ത്യങ്ങളിൽ ഏകദേശം 15 നഗരങ്ങളിലും പട്ടണങ്ങളിലും സംഘടിപ്പിച്ച ഫാൻ പാർക്കിലേക്കുള്ള പ്രവേശനം സൗജന്യമായിരുന്നു. രാജ്യത്തെ എല്ലാ ഇന്റർനെറ്റ് ഉപഭോക്താക്കൾക്കും സൗജന്യമായി ടൂർണമെന്റിനെ എത്തിക്കുന്നതിനൊപ്പം , കമ്മ്യൂണിറ്റി കാഴ്‌ചയ്‌ക്കായി ഇത്രയും വലിയ തോതിൽ ഒരു കായിക ഇവന്റ് ഡിജിറ്റലായി സ്ട്രീം ചെയ്യുന്നത് ഇതാദ്യമാണ്. കേരളത്തിൽ കൊച്ചിയിലും തിരുവന്തപുരത്തും ഫാൻ പാർക്കുകൾ സംഘടിപ്പിച്ചിരുന്നു.
രാജ്യത്തുടനീളം 13 സംസ്ഥാനങ്ങളിലായി 35-ലധികം നഗരങ്ങളിലും പട്ടണങ്ങളിലുമാണ് ജിയോസിനിമ ഫാൻ പാർക്കുകൾ സംഘടിപ്പിക്കുന്നത് . പ്രത്യേക ഫാമിലി സോൺ, കിഡ്‌സ് സോൺ, ഫുഡ് & ബിവറേജസ്, ജിയോസിനിമ എക്സ്പീരിയൻസ് സോൺ എന്നിവ ഉൾപ്പെടെ എല്ലാ പ്രായത്തിലുമുള്ള ആളുകൾക്കായി ടാറ്റ ഐപിഎൽ ഫാൻ പാർക്കിൽ വൈവിധ്യമാർന്ന ഓഫറുകൾ ഉണ്ട്.
ഐപിഎല്ലിന്‍റെ ആദ്യ വാരാന്ത്യത്തില്‍ 147 കോടി കാഴ്ചക്കാരുമായി ജിയോ സിനിമ; റെക്കോര്‍ഡ് നേ
കഴിഞ്ഞ വാരാന്ത്യത്തിൽ വഡോദര, കുർണൂൽ, ബർധമാൻ, ജൽഗാവ്, വാരണാസി, കർണാൽ, തൂത്തുക്കുടി എന്നിവിടങ്ങളിലെ ആവേശകരമായ ടാറ്റ ഐപിഎൽ ഫാൻ പാർക്ക് അനുഭവത്തിലേക്ക് ആയിരക്കണക്കിന് ആരാധകരാണ് ഒത്തുകൂടിയത് . നാല് വാരാന്ത്യ മത്സരങ്ങൾ ജിയോസിനിമ വഴി ഏഴ് ടാറ്റ ഐപിഎൽ ഫാൻ പാർക്കുകളിൽ തത്സമയ സ്ട്രീമിംഗ് നടന്നു. 30,000-ത്തിലധികം പേർ അവരുടെ പ്രിയപ്പെട്ട ടീമുകളെ പിന്തുണച്ചു
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.