കൊച്ചി: ഐപിഎൽ പ്രേക്ഷകര്‍ക്കായി നടത്തുന്ന ജീതോ ധൻ ധനാ ധൻ മത്സരത്തിലൂടെ ജിയോ സിനിമാസ് 36 പേര്‍ക്ക് കാറുകൾ സമ്മാനമായി നല്‍കി. 68000 പേർക്ക് മറ്റ് സമ്മാനങ്ങളും ലഭിച്ചു. ഏപ്രിൽ 8 ന് ആരംഭിച്ച മത്സരത്തിൽ 44 കോടി ആളുകൾ പങ്കെടുത്തു.
മണിപ്പൂർ, ജാർഖണ്ഡ്, ഹരിയാന, ത്രിപുര, ജമ്മു & കശ്മീർ, മധ്യപ്രദേശ്, പഞ്ചാബ്, കർണാടക, തെലുങ്കാന , ഡൽഹി,ഗുജറാത്ത് തുടങ്ങി ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നുമുള്ളവരും ഇതുവരെയുള്ള മത്സരങ്ങളിൽ വിജയികളായി.
രാജ്യത്തുടനീളം തരംഗമായി ജിയോ സിനിമയുടെ ടാറ്റ ഐപിഎൽ ഫാൻ പാർക്കുകൾ
ജിയോസിനിമയിൽ ടാറ്റ ഐപിഎൽ കാഴ്ചക്കാരുടെ അനുഭവം കൂടുതൽ മെച്ചപ്പെടുത്തുക എന്നതാണ് ജീതോ ധനാ ധനിലൂടെ ലക്ഷ്യമിടുന്നത്. ഓരോ മത്സരത്തിലും കാഴ്ചക്കാർക്ക് സ്മാർട്ട് വാച്ചുകൾ, ബ്ലൂടൂത്ത് സ്പീക്കറുകൾ, വയർലെസ് ഇയർഫോണുകൾ എന്നിവ പോലുള്ള സമ്മാനങ്ങളും എല്ലാ മത്സരത്തിലും ഒരു കാർ വിജയിക്കാനുള്ള അവസരവും വാഗ്ദാനം ചെയ്യുന്നു.
മത്സരത്തിൽ പങ്കെടുക്കാനായി കാഴ്ചക്കാർ പോർട്രെയിറ്റ് മോഡിൽ ഫോൺ പിടിക്കേണ്ടതുണ്ട്. സ്‌ക്രീനിന്റെ അടിയിൽ ഒരു ചാറ്റ് ബോക്‌സ് തുറക്കും, അവിടെ നാല് ഓപ്‌ഷനുകൾക്കൊപ്പം ഓരോ ഓവറിനും മുമ്പായി ചോദ്യം ദൃശ്യമാകും. മത്സരത്തിൽ ഏറ്റവും ശരിയായ ഉത്തരങ്ങൾ നൽകുന്ന കാഴ്ചക്കാർക്ക് സമ്മാനങ്ങൾ നേടാനും സാധിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: IPL 2023, Jio Cinema