• HOME
  • »
  • NEWS
  • »
  • money
  • »
  • മലയാളിക്ക് ജിയോ സിനിമയുടെ ജീതോ ധൻ ധനാ ധൻ മത്സരത്തിൽ കാർ സമ്മാനം; പുതിയ 9 വിജയികൾ കൂടി

മലയാളിക്ക് ജിയോ സിനിമയുടെ ജീതോ ധൻ ധനാ ധൻ മത്സരത്തിൽ കാർ സമ്മാനം; പുതിയ 9 വിജയികൾ കൂടി

മെയ് നാലിനു നടന്ന ഹൈദരാബാദ്- കൊൽക്കത്ത മത്സരത്തിൽ നിന്നാണ് മലയാളി യുവാവിന് സമ്മാനം നേടാനായത്

ജിയോ സിനിമ

ജിയോ സിനിമ

  • Share this:

    കൊച്ചി: ജിയോ സിനിമയിലെ ഐ പി എൽ കാഴ്ചക്കാർക്കായി നടത്തുന്ന ജീതോ ധൻ ധനാ ധൻ മത്സരത്തിൽ മലയാളി ഉൾപ്പെടെ പുതിയ ഒമ്പത് വിജയികൾ കൂടി. രാജ്യത്തുടനീളം 45 പേർ ഇതിനകം ഈ മത്സരത്തിലൂടെ കാറുകൾ സമ്മാനമായി നേടി. ഏപ്രിൽ 8 ന് ആരംഭിച്ച ജീതോ ധൻ ധനാ ധൻ മത്സരത്തിൽ 61 കോടി ആളുകൾ ഇതിനകം പങ്കെടുത്തു.

    എറണാകുളം സ്വദേശി ആഷ്‌ലി ഫെർണാണ്ടസാണ് കാർ സമ്മാനമായി ലഭിച്ച മലയാളി. മെയ് നാലിനു നടന്ന ഹൈദരാബാദ്- കൊൽക്കത്ത മത്സരത്തിൽ നിന്നാണ് ആഷ്‌ലിക്ക് സമ്മാനം നേടാനായത്.

    തെലങ്കാന, മഹാരാഷ്ട്ര, ഹിമാചൽ പ്രദേശ്, പഞ്ചാബ്, കർണാടക, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഈ ആഴ്ചയിലെ മറ്റ് വിജയികൾ. മെയ് 4 നും 10 നും ഇടയിൽ നടന്ന മത്സരങ്ങളുടെ വിജയികളെയാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത് .

    ജിയോസിനിമയിൽ ടാറ്റ ഐപിഎൽ കാഴ്ചക്കാരുടെ അനുഭവം കൂടുതൽ മെച്ചപ്പെടുത്തുന്നതിനാണ് ജീതോ ധനാ ധനിലൂടെ ലക്ഷ്യമിടുന്നത്. ഓരോ മത്സരത്തിലും കാഴ്ചക്കാർക്ക് സ്മാർട്ട് വാച്ചുകൾ, ബ്ലൂടൂത്ത് സ്പീക്കറുകൾ, വയർലെസ് ഇയർഫോണുകൾ എന്നിവ പോലുള്ള സമ്മാനങ്ങളും എല്ലാ മത്സരത്തിലും ഒരു കാർ വിജയിക്കാനുള്ള അവസരവും വാഗ്ദാനം ചെയ്യുന്നു.

    മത്സരത്തിൽ പങ്കെടുക്കാനായി കാഴ്ചക്കാർ പോർട്രെയിറ്റ് മോഡിൽ ഫോൺ പിടിക്കേണ്ടതുണ്ട്. സ്‌ക്രീനിന്റെ അടിയിൽ ഒരു ചാറ്റ് ബോക്‌സ് തുറക്കും, അവിടെ നാല് ഓപ്‌ഷനുകൾക്കൊപ്പം ഓരോ ഓവറിനും മുമ്പായി ചോദ്യം ദൃശ്യമാകും. മത്സരത്തിൽ ഏറ്റവും ശരിയായ ഉത്തരങ്ങൾ നൽകുന്ന കാഴ്ചക്കാർക്ക് സമ്മാനങ്ങൾ നേടാനും സാധിക്കും.

    Published by:Anuraj GR
    First published: