HOME /NEWS /Money / Mukesh Ambani Announces RIL Net Debt-Free | റിലയൻസ് ഇൻഡസ്ട്രീസ് കടരഹിത കമ്പനിയായി: ചെയർമാൻ മുകേഷ് അംബാനി

Mukesh Ambani Announces RIL Net Debt-Free | റിലയൻസ് ഇൻഡസ്ട്രീസ് കടരഹിത കമ്പനിയായി: ചെയർമാൻ മുകേഷ് അംബാനി

mukesh-ambani

mukesh-ambani

ജിയോയിലെ നിക്ഷേപകരിൽ നിന്ന് സ്വരൂപിച്ച 115,693.95 കോടി രൂപ ഉൾപ്പടെ 58 ദിവസത്തിനുള്ളിൽ 168,818 കോടി രൂപയും അവകാശ ഓഹരി വിൽപനയിൽ നിന്ന് 53,124.20 കോടി രൂപയും റിലൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് സമാഹരിച്ചു

  • Share this:

    മുംബൈ: ജിയോ പ്ലാറ്റ്‌ഫോമിലേക്ക് ലഭിച്ച നിക്ഷേപങ്ങളും അവകാശ ഓഹരി വിൽപനയും കമ്പനിയെ അറ്റ കടരഹിതമാക്കിമാറ്റിയെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. “2021 മാർച്ച് 31ഓടെ നിശ്ചയിച്ച ലക്ഷ്യം അതിനും വളരെ മുമ്പുതന്നെ നിറവേറ്റി. റിലയൻസ് കടരഹിത കമ്പനിയാക്കി ഓഹരി ഉടമകളോടുള്ള വാഗ്ദാനം നിറവേറ്റി എന്ന് പ്രഖ്യാപിക്കുന്നതിൽ ഞാൻ അതീവ സന്തുഷ്ടനാണ്,” അംബാനി പറഞ്ഞു.

    ജിയോയിലെ നിക്ഷേപകരിൽ നിന്ന് സ്വരൂപിച്ച 115,693.95 കോടി രൂപ ഉൾപ്പടെ 58 ദിവസത്തിനുള്ളിൽ 168,818 കോടി രൂപയും അവകാശ ഓഹരി വിൽപനയിൽ നിന്ന് 53,124.20 കോടി രൂപയും റിലൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് സമാഹരിച്ചു. പെട്രോ-റീട്ടെയിൽ ഓഹരി വിൽപ്പനയ്‌ക്കൊപ്പം മൊത്തം ഫണ്ട് ശേഖരണം 1.75 ലക്ഷം കോടിയിലധികമാണെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

    Read Also- Reliance Jio-PIF Deal: ജിയോയിൽ 11,367 കോടി രൂപയുടെ നിക്ഷേപവുമായി സൗദിയിലെ പിഐഎഫ്

    “ഞങ്ങളുടെ ഓഹരിയുടമകളുടെയും മറ്റെല്ലാ പങ്കാളികളുടെയും പ്രതീക്ഷകളെ മറികടന്നാണ് റിലയൻസ് അതിവേഗം ലക്ഷ്യം നേടിയത്. അതിനാൽ, കടബാധ്യതയില്ലാത്ത കമ്പനിയായി മാറിയതിന്റെ അഭിമാനകരമായ അവസരത്തിൽ, റിലയൻസ് അതിന്റെ സുവർണ്ണ ദശകത്തിൽ കൂടുതൽ അഭിലഷണീയമായ വളർച്ചാ ലക്ഷ്യങ്ങൾ സ്ഥാപിക്കുമെന്നും അവ കൈവരിക്കുമെന്നും ഞങ്ങളുടെ സ്ഥാപകനായ ധീരുഭായ് അംബാനിയുടെ കാഴ്ചപ്പാടിന്റെ പൂർത്തീകരണത്തിനായി ഞാൻ അവർക്ക് ഉറപ്പ് നൽകുന്നു. ഇന്ത്യയുടെ അഭിവൃദ്ധിക്കും സമഗ്രവികസനത്തിനുമുള്ള ഞങ്ങളുടെ സംഭാവന ഇനിയും വർദ്ധിപ്പിക്കും ”അംബാനി പറഞ്ഞു.

    Also See- Reliance Jio 10 deals in 50 days | 50 ദിവസം 10 കരാർ; ജിയോയിൽ ഒരുലക്ഷം കോടിയിലേറെ രൂപ വന്നതിങ്ങനെ

    ലോകത്തെവിടെയുമുള്ള ഒരു കമ്പനി തടസ്സമില്ലാത്ത ഏറ്റവും വലിയ ധനസമാഹരണത്തിലൂടെ ജിയോയിലെ 24.7 ശതമാനം ഓഹരി കൈമാറിയതിലൂടെ 115,693.95 കോടി രൂപയാണ് ആർ‌ഐ‌എൽ സ്വരൂപിച്ചത്. ഏപ്രിൽ 22 ന് ഫേസ്ബുക്ക് 9.99 ശതമാനം ഓഹരിക്ക് 43,574 കോടി രൂപയുടെ തന്ത്രപരമായ നിക്ഷേപത്തിലൂടെയായിരുന്നു തുടക്.ം പിന്നീട് തുടർച്ചയായി പത്തു കരാറുകൾ ഒൻപത് ആഴ്ചകൾക്കുള്ളിൽ ഒന്നിനുപുറകെ ഒന്നായി വന്നു.

    നിലവിലെ ഓഹരി ഉടമകൾക്ക് നൽകിയ അവകാശ ഓഹരി വിൽപന ചരിത്രത്തിലെ ഏറ്റവും വലുതായിരുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഒരു സാമ്പത്തികേതര സ്ഥാപനം നടത്തുന്ന ഏറ്റവും വലിയ ഓഹരി വിൽപനയാണിതെന്നും ആർ‌ഐ‌എൽ പറഞ്ഞു.

    TRENDING:Sachy Passes Away | 13 വർഷം; 12 ചിത്രം; സച്ചിദാനന്ദന്റെ സിനിമാക്കാലം [NEWS]പ്രവാസികൾക്ക് സഹായവുമായി കേരള സർക്കാർ; ട്രൂ നാറ്റ് ടെസ്റ്റ് കിറ്റ് ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി [NEWS]മാതൃവാത്സല്യത്തിന്റെ സന്ദേശവുമായി 'ജ്വാലാമുഖി'; ഏഴ് അമ്മമാർ ഒരുക്കിയ വീഡിയോ മമ്മൂട്ടി പുറത്തിറക്കും [NEWS]

    'കഴിഞ്ഞ ഏതാനും ആഴ്ചകളായി, ജിയോയുമായി പങ്കാളിത്തത്തിൽ ഏർപ്പെടാനുള്ള ആഗോള ധനകാര്യ നിക്ഷേപക സമൂഹത്തിന്റെ അസാധാരണമായ താത്പര്യം ഞങ്ങളെ അതിശയിപ്പിച്ചു. സാമ്പത്തിക നിക്ഷേപകരിൽ‌ നിന്നും ഞങ്ങളുടെ ധനസമാഹരണ ലക്ഷ്യം കൈവരിക്കുന്നതിനാൽ‌, ഞങ്ങൾ‌ സാമ്പത്തിക പങ്കാളികൾക്ക് ആത്മാർത്ഥമായി നന്ദി പറയുകയും അവരെ ജിയോ പ്ലാറ്റ്‌ഫോമുകളിലേക്ക് ഊഷ്‌മളമായി സ്വാഗതം ചെയ്യുകയും ചെയ്യുന്നു. ഞങ്ങളുമായുള്ള കരാറുകളിൽ പങ്കെടുത്തതിന് ആഭ്യന്തരവും വിദേശവുമായ എല്ലാ റീട്ടെയിൽ, സ്ഥാപന നിക്ഷേപകരോടും ഞാൻ ഹൃദ്യമായ നന്ദി അറിയിക്കുന്നു, ”അംബാനി പറഞ്ഞു.

    ജൂൺ 18 ന് ലോകത്തെ ഏറ്റവും വലിയ പരമാധികാര സ്വത്ത് ഫണ്ടുകളിലൊന്നായ സൗദി അറേബ്യയുടെ പിഐഎഫ് 2.32 ശതമാനം ജിയോ പ്ലാറ്റ്‌ഫോമുകൾക്കായി 11,367 കോടി രൂപ നിക്ഷേപിക്കുമെന്ന് അറിയിച്ചു. ഇത് മൂവി, ന്യൂസ്, മ്യൂസിക് ആപ്ലിക്കേഷനുകൾ, ടെലികോം എന്റർപ്രൈസ് ജിയോ ഇൻഫോകോം എന്നിവയ്ക്ക് കൂടുതൽ കരുത്തേകും. ഫേസ്ബുക്കിനും പിഐഎഫിനും പുറമെ ജനറൽ അറ്റ്ലാന്റിക്, സിൽവർ ലേക്ക് (രണ്ടുതവണ), വിസ്റ്റ ഇക്വിറ്റി പാർട്ണർമാർ, കെകെആർ, മുബഡാല ഇൻവെസ്റ്റ്‌മെന്റ് കമ്പനി, അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി, ടിപിജി, എൽ കാറ്റർട്ടൺ എന്നിവയാണ് ജിയോയിൽ നിക്ഷേപം നടത്തിയ കമ്പനികൾ.

    First published:

    Tags: Jio Deals, Mukesh Ambani, Net Debt-Free, Reliance Industries Limited, RIL Rights Issue