മുംബൈ: ലോകോത്തര ഷോപ്പിങ് അനുഭവവുമായി റിലയൻസ് ആരംഭിച്ച ജിയോ വേൾഡ് ഡ്രൈവിൽ ഉപഭോക്താക്കൾക്ക് സിനിമ കാണുന്നതിനും മറ്റ് എന്റർടെയ്ൻമെന്റും ലക്ഷ്യമിട്ട് അത്യാധുനിക തിയറ്റർ സംവിധാനം. ജിയോ ഡ്രൈവ് ഇൻ തിയറ്റർ എന്ന സംവിധാനമാണ് നവംബർ അഞ്ച് മുതൽ മുംബൈയിലെ ആരംഭിക്കുന്നത്. ലോകത്തെ വൻകിട നഗരങ്ങളിൽ മാത്രമുള്ള ഡ്രൈവ് ഇൻ തിയറ്റർ സംവിധാനമാണ് ജിയോ വേൾഡ് ഡ്രൈവിൽ റൂഫ് ടോപ്പിൽ സജ്ജീകരിക്കുന്നത്. ഇവിടെ 290 കാറുകൾ പാർക്ക് ചെയ്തു സിനിമയും മറ്റ് കലാപരിപാടികളും ആസ്വദിക്കുന്നതിന് സൌകര്യം ഉണ്ടാകും.
ആധുനിക കാലത്തെ ഉപഭോക്താക്കൾക്ക് എല്ലാ തരത്തിലും ആസ്വദിക്കാവുന്ന രീതിയിലാണ് ജിയോ വേൾഡ് ഡ്രൈവ് എന്ന ഷോപ്പിങ് മാൾ രൂപകൽപന ചെയ്തിരിക്കുന്നതെന്ന് റിലയൻസ് റീട്ടെയ്ൽ ഡയറക്ടർ ഇഷ അംബാനി പറഞ്ഞു. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഷോപ്പിങ് - തിയറ്റർ അനുഭവം മുംബൈയിലെ ജിയോ വേൾഡ് ഡ്രൈവിൽ ലഭ്യമാകും. ജിയോ ഡ്രൈവ് ഇൻ തിയറ്റർ മുംബൈ നിവാസികൾക്ക് തികച്ചും പുതുമയേറിയ ഒന്നായിരിക്കുമെന്നും ഇഷാ അംബാനി പറഞ്ഞു.
ഇന്ത്യയിൽ ഇതാദ്യമായാണ് ഓപ്പൺ എയർ റൂഫ് ടോപ്പ് തിയറ്റർ സംവിധാനം എന്ന ആശയം കൊണ്ടുവരുന്നത്. രാജ്യത്തെ പ്രമുഖ മൾട്ടി പ്ലക്സ് ഗ്രൂപ്പായ പിവിആറിന്റെ സഹകരണത്തോടെ പ്രവർത്തിക്കുന്ന ജിയോ ഡ്രൈവ് ഇൻ തിയറ്റർ നവംബർ അഞ്ചിന് തുറന്ന് പ്രവർത്തിക്കും. 290 കാറുകൾക്ക് പാർക്ക് ചെയ്യാനും അതിൽ ഇരുന്ന് തന്നെ സിനിമയും മറ്റ് കലാപരിപാടികളും ആസ്വദിക്കാനാകും. മുംബൈയിലെ തന്നെ ഏറ്റവും വലിയ സിനിമാ സ്ക്രീൻ ആണ് ഇവിടെ ഒരുക്കിയിരുന്നത്.
മുംബൈയിലെ മേക്കർ മാക്സിറ്റിയിൽ 17.5 ഏക്കർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന "ജിയോ വേൾഡ് ഡ്രൈവ്" മുംബൈയിലെ ഏറ്റവും പുതിയ നഗര ഹാംഗ്ഔട്ടാണ്. 72 പ്രമുഖ അന്തർദേശീയ, ഇന്ത്യൻ ബ്രാൻഡുകൾ, ലോകമെമ്പാടുമുള്ള രുചിവൈവിധ്യങ്ങളുള്ള 27 ഫുഡ് കോർട്ടുകൾ, മുംബൈയിലെ ആദ്യത്തെ മേൽക്കൂര ജിയോ ഡ്രൈവ്-ഇൻ തിയേറ്റർ, ഓപ്പൺ എയർ വാരാന്ത്യ കമ്മ്യൂണിറ്റി മാർക്കറ്റ്, വളർത്തുമൃഗങ്ങൾക്ക് അനുയോജ്യമായ സേവനങ്ങൾ എന്നിവയും ഇവിടെയുണ്ട്.
Also Read-
Jio World Drive| പ്രീമിയം റീട്ടെയിൽ ഡെസ്റ്റിനേഷനായ ജിയോ വേൾഡ് ഡ്രൈവ് മുംബൈയിൽ; പ്രഖ്യാപനവുമായി Reliance
290 കാറുകൾക്കുള്ള ശേഷിയുള്ള പിവിആറിന്റെ സഹകരണത്തോടെ ഡ്രൈവ്-ഇൻ തിയേറ്റർ മുംബൈയിലെ ആദ്യത്തെ ഡ്രൈവ്-ഇൻ സിനിമയ്ക്കുള്ള ഇന്ത്യയിലെ സമർപ്പണമായി മാറും. ഇന്ത്യയിൽ ആദ്യമായി മൈസൺ പിവിആർ എന്ന പിവിആറിന്റെ മുൻനിര സിനിമാ ആശയവും ജിയോ ഡ്രൈവ് ഇൻ തിയറ്റർ അവതരിപ്പിക്കുന്നു. 6 അത്യാധുനിക മൾട്ടിപ്ലക്സ് തിയേറ്ററുകൾ, പ്രിവ്യൂ തിയറ്റർ, വിഐപി അതിഥികൾക്കായി പ്രത്യേക പ്രവേശനം എന്നിവയോടെയാണ് പുതിയ തിയറ്റർ സംവിധാനം അവതരിപ്പിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.