• HOME
 • »
 • NEWS
 • »
 • money
 • »
 • Jio on Whatsapp | വാട്ട്‌സ്ആപ്പിലൂടെ ജിയോ ഉപഭോക്താക്കൾക്ക് മുമ്പെങ്ങുമില്ലാത്തവിധം സൗകര്യമൊരുക്കും: ഇഷയും ആകാശ് അംബാനിയും

Jio on Whatsapp | വാട്ട്‌സ്ആപ്പിലൂടെ ജിയോ ഉപഭോക്താക്കൾക്ക് മുമ്പെങ്ങുമില്ലാത്തവിധം സൗകര്യമൊരുക്കും: ഇഷയും ആകാശ് അംബാനിയും

മെറ്റയുടെ ചീഫ് ബിസിനസ് ഓഫീസർ മാർനെ ലെവിൻ,  ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡിന്റെ ഡയറക്ടർമാരായ ആകാശ്, ഇഷ അംബാനി എന്നിവർ തമ്മിൽ മെറ്റയുടെ രണ്ടാമത് ഫ്യുവൽ ഫോർ ഇന്ത്യ ഇവന്റിൽ വെച്ച് നടന്ന സംഭാഷണം 

 • Last Updated :
 • Share this:
  മാർനെ:  രണ്ടാമത്തെ ഫ്യൂവൽ ഫോർ ഇന്ത്യ ഇവന്റിൽ ഞങ്ങളോടൊപ്പം ചേർന്നതിന് എല്ലാവർക്കും നന്ദി. വെർച്വൽ ആയി നിങ്ങളോടൊപ്പം ചേരാൻ കഴിഞ്ഞതിൽ എനിക്ക് അഭിമാനമുണ്ട്. ഇന്ത്യയിൽ എത്തിച്ചേരാനുള്ള കാത്തിരിപ്പിലാണ് ഞാൻ.

  • നിങ്ങളിൽ പലർക്കും നന്നായി അറിയാവുന്നത് പോലെ ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ചലനാത്മകമായ സാമൂഹിക സാമ്പത്തിക പരിവർത്തനങ്ങൾക്കാണ് ഇന്ത്യ സാക്ഷ്യം വഹിക്കുന്നത്. ഇന്ന്, ഇന്ത്യയിലെ 700 ദശലക്ഷത്തിലധികം ആളുകൾക്ക് ഇപ്പോൾ ഇന്റർനെറ്റ് ഉപയോഗിക്കാൻ കഴിയുന്നുണ്ട്. നൂതനമായ പുതിയ സംരംഭങ്ങളുടെ സൃഷ്‌ടിക്ക് അത് ആക്കം കൂട്ടുകയും ആളുകളെ പുതിയ മാര്ഗങ്ങളിലൂടെ പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യുന്നു.

  • ഇന്ത്യ അതിവേഗം നൂതനത്വത്തിന്റെ ഒരു ആഗോള കേന്ദ്രമായി മാറുകയാണ്. മഹാമാരിയ്ക്ക് ശേഷമുള്ള ലോകത്തിൽ പ്രത്യേകിച്ചും, ഇന്ത്യ മറ്റു രാജ്യങ്ങൾക്ക് വഴി കാട്ടുകയും അവർക്ക് അനുകരിക്കാൻ ഒരു മാതൃക സൃഷ്ടിക്കുകയും ചെയ്യുന്നു.

  • എല്ലാ തരത്തിലുമുള്ള ബിസിനസുകൾക്കും, പ്രത്യേകിച്ച് ഇന്ത്യയിലുടനീളമുള്ള 63 ദശലക്ഷത്തിലധികം ചെറുകിട ബിസിനസുകൾക്ക് പുതിയ അവസരങ്ങൾ പ്രാപ്തമാക്കുക എന്നതാണ് ഒരു കമ്പനി എന്ന നിലയിൽ ഞങ്ങളുടെ ലക്ഷ്യം. അവർ ഈ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണ്. ഗ്രാമീണ, നാഗരിക സമൂഹങ്ങളുടെ ഹൃദയവും ആത്മാവും രൂപപ്പെടുത്തുന്നത് അവയാണ്.

  • മഹാമാരിക്കാലത്ത്, ചെറുകിട ബിസിനസ്സ് ഉടമകളും സംരംഭകരും ഈ സാഹചര്യത്തെ സ്വയം അഴിച്ചുപണിയുന്നതിനുള്ള വെല്ലുവിളിയായി സ്വീകരിച്ചതിൽ നിന്ന് ഞങ്ങളെല്ലാം പ്രചോദനം ഉൾക്കൊണ്ടു. ലോകം മുഴുവൻ അടച്ചുപൂട്ടിയപ്പോൾ ഇന്ത്യയിലുടനീളമുള്ള ബിസിനസുകൾ ഓൺലൈനിലെത്തി. പല ബിസിനസുകളും ആദ്യമായാണ് ഓൺലൈൻ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തിയത്.

  • വാട്ട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവ വളർച്ചയ്‌ക്കു വേണ്ട പുതിയ അവസരങ്ങൾ സൃഷ്‌ടിച്ചതായി ചെറുകിട ബിസിനസ്സുകൾ പറയുന്നത് ഞങ്ങൾ കേൾക്കുന്നുണ്ട്. ഉപഭോക്താവിലേക്ക് നേരിട്ട് എത്തിപ്പെടാനോ അതിർത്തികൾ ഭേദിച്ച് ആഗോളതലത്തിൽ സാന്നിധ്യം അറിയിക്കാനോ ആണ് അവർ ഈ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ചത്.

  • ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുടെ വീണ്ടെടുക്കലിൽ ഒരു ചെറിയ പങ്ക് വഹിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. എന്നാൽ, ഇന്ത്യയിലെ ചെറുകിട ബിസിനസ്സ് ഉടമകളും സംരംഭകരുമാണ് യഥാർത്ഥ നായകന്മാർ.

  • ഇന്ത്യ മറ്റേതൊരു രാജ്യത്തിൽ നിന്നും വ്യത്യസ്തമായ ദേശമാണ്. ചലനാത്മകമായ ഈ രാജ്യം സ്വയം നവീകരിക്കുകയും തങ്ങളുടെ ചക്രവാളങ്ങൾ പുനർനിർവചിക്കുന്നതും ലോകത്തിന് പിന്തുടരാനായി പുതിയ മാതൃകകൾ സൃഷ്ടിക്കുന്നതും ഞങ്ങളെ തുടർച്ചയായി പ്രചോദിപ്പിക്കുന്നു.

  • ഇത്രയും പറഞ്ഞുകൊണ്ട് രണ്ട് അതിഥികളെ ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്താം. റിലയൻസ് റീട്ടെയിലിന്റെയും ജിയോ പ്ലാറ്റ്‌ഫോമുകളുടെയും ഡയറക്ടർ ഇഷ അംബാനിയെയും ജിയോയിൽ സ്ട്രാറ്റജി വിഭാഗം മേധാവിയായ ആകാശ് അംബാനിയെയും നമുക്ക് സ്വാഗതം ചെയ്യാം. നിങ്ങൾ രണ്ടുപേർക്കും ഊഷ്മളമായ സ്വാഗതം.

  ഇഷ അംബാനി, ആകാശ് അംബാനി എന്നിവരുമായുള്ള ചോദ്യോത്തരവേള

  Q1. മാർനെ: റിലയൻസ് ജിയോ ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് താങ്ങാനാവുന്ന ചെലവിൽ ഇന്റർനെറ്റ് ലഭ്യമാക്കി. ജനങ്ങളെയും ബിസിനസുകളെയും സംബന്ധിച്ചിടത്തോളം അത് വിപ്ലവകരമായിരുന്നു. ചെറുകിട ബിസിനസുകാരെയും സംരംഭകരെയും ശാക്തീകരിക്കുക എന്ന കാഴ്ചപ്പാട് പൊതുവായി പങ്കുവെയ്ക്കുന്നത് കൊണ്ടാണ് നിങ്ങളുമായുള്ള പങ്കാളിത്തം ഞങ്ങളുടെ കമ്പനിയെ ആവേശഭരിതമാക്കുന്നത്.അതുകൊണ്ട് ആദ്യം ഞാൻ ഇന്ത്യയിലെ റീട്ടെയ്ൽ മേഖലയുടെ ഭാവിയെക്കുറിച്ച് സംസാരിക്കാനാണ് ആഗ്രഹിക്കുന്നത്. ഈ മഹാമാരിയുടെ മധ്യത്തിൽ നമ്മുടെ പങ്കാളിത്തത്തിന് പ്രതീക്ഷിച്ച ലക്ഷ്യങ്ങൾ കൈവരിക്കാൻ കഴിഞ്ഞോ? അതിനെക്കുറിച്ച് നിങ്ങൾ എന്താണ് കരുതുന്നത്?

  ഇഷ: നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയുടെ അടിത്തറ ചെറുകിട ബിസിനസ്സുകളാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ചെറുകിട വ്യാപാരികൾ, ചില്ലറ വ്യാപാരികൾ, ചെറുകിട ബിസിനസ്സുകാർ എന്നിവർ തങ്ങളുടെ വ്യാപാരം അടിയന്തിരമായി ഡിജിറ്റലാക്കി മാറ്റേണ്ടതിന്റെ ആവശ്യകത കോവിഡ് മഹാമാരി ബോധ്യപ്പെടുത്തി.
  അവരെ ഡിജിറ്റലാക്കി മാറ്റാനുള്ള ഉത്തരവാദിത്തം ത്വരിതപ്പെടുത്തുകയായിരുന്നു ഞങ്ങൾ ചെയ്യേണ്ടത്. 400 ദശലക്ഷത്തിലധികം ആളുകൾ ഉപയോഗിക്കുന്ന വാട്സ്ആപ്പ് എന്ന പ്ലാറ്റ്ഫോമിന്റെ കരുത്ത് അതിനായി പ്രയോജനപ്പെടുത്താൻ നമ്മുടെ പങ്കാളിത്തത്തിലൂടെ കഴിഞ്ഞു.   അത്രത്തോളം തന്നെ ജിയോ വരിക്കാരും ഉള്ള സാഹചര്യത്തിൽ ഉപഭോക്താക്കളുമായി ഓൺലൈനായി ബന്ധപ്പെടാനുള്ള സാഹചര്യം സൃഷ്ടിച്ചും പ്രത്യേകമായ ഡിജിറ്റൽ-കൊമേഴ്‌സ് സൊല്യൂഷൻസ് വികസിപ്പിച്ചെടുത്തും ഈ ബിസിനസുകളെ സഹായിക്കാൻ കഴിഞ്ഞത് ഒരു സ്വാഭാവിക പുരോഗതിയായാണ് എനിക്ക് തോന്നുന്നത്.

  ആകാശ്: ഞങ്ങൾക്ക് നിലവിൽ അഞ്ച് ലക്ഷത്തിലധികം റീട്ടെയിലർമാരുണ്ട്. അവരുടെ എണ്ണം അനുദിനം വളരുകയാണ്. ഓൺലൈനായും ഓഫ്‌ലൈനായും ജിയോമാർട്ടിന്റെ സമാനതകളില്ലാത്ത നെറ്റ്‌വർക്ക് മികച്ച രീതിയിൽ പ്രയോജനപ്പെടുത്തണമെന്ന കാര്യത്തിൽ ഞങ്ങൾക്ക് നല്ല വ്യക്തത ഉണ്ടായിരുന്നു.

  മെറ്റയുമായുള്ള പങ്കാളിത്തം ഞങ്ങളെ ആവേശഭരിതരാക്കുന്നു. വാട്സ്ആപ്പ് ടീമുമായുള്ള സഹകരണത്തിലൂടെ ചില നേറ്റീവ് ഫീച്ചറുകൾ വികസിപ്പിച്ചെടുക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നു. അതിലൂടെ ഉപയോക്താക്കൾക്ക് വാട്സ്ആപ്പിൽ തടസങ്ങളില്ലാതെ ഷോപ്പിങ് നടത്താൻ മാത്രമല്ല സാധിക്കുക. മറിച്ച്, റീട്ടെയ്‌ലർമാർക്ക് സ്റ്റോക്ക് അസോർട്ട്മെന്റ് വർധിപ്പിക്കാനും കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനും ഉപഭോക്താക്കളുടെ വലിയ അടിത്തറയുമായി ബന്ധം സ്ഥാപിക്കാനും അതിലൂടെ കഴിയും. പതിവ് ഉപയോക്താക്കളുമായുള്ള ബന്ധം നിലനിർത്തിക്കൊണ്ടുതന്നെ പുതിയ ഓർഡറുകൾ നേടാൻ അവർക്ക് കഴിയും.

  ഇഷ: എന്നെയും ആകാശിനെയും സംബന്ധിച്ചിടത്തോളം ഇതിന് വ്യക്തിപരമായ പ്രാധാന്യം കൂടിയുണ്ട്. കാരണം, ജിയോയും ജിയോമാർട്ടും വഴി ദശലക്ഷക്കണക്കിന് ചെറുകിട കച്ചവടക്കാരെ ഡിജിറ്റലാക്കി മാറ്റുക എന്ന ഞങ്ങളുടെ അച്ഛന്റെ സ്വപ്നത്തോട് ഞങ്ങൾ കൂടുതൽ അടുക്കുന്നു എന്നാണ് അതിന്റെ അർത്ഥം. ഞങ്ങളെ വളരെയധികം പ്രചോദിപ്പിക്കുന്ന ഒരു കാര്യമാണത്.

  Q2. മാർനെ: വളരെയധികം പ്രചോദനാത്മകമായ ഒരു കാഴ്ചപ്പാടാണ് അത്! ജിയോമാർട്ട് ബിസിനസുകളുടെ മൂല്യം വർദ്ധിപ്പിക്കുക മാത്രമല്ല ചെയ്യുന്നത്, മറിച്ച് ഭൗതികമായ സാമൂഹിക-സാമ്പത്തിക സ്വാധീനം കൂടി അത് ചെലുത്തുന്നു. ചെറുകിട വ്യാപാരികൾ എത്രയോ കാലങ്ങളായി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണ്. അവരിൽ കൂടുതൽ പേർ ഇ-കൊമേഴ്‌സിന്റെ ഭാഗമായി മാറുമ്പോൾ, ഉപഭോക്താക്കളുടെ ഷോപ്പിംഗ് അനുഭവത്തെ അത് എങ്ങനെയാണ് മാറ്റിമറിച്ചത്?

  ആകാശ്: വാട്ട്‌സ്ആപ്പിലൂടെയുള്ള ജിയോമാർട്ട് അനുഭവത്തിന് യഥാർത്ഥത്തിൽ ഒരു സംഭാഷണത്തിന്റെ സ്വഭാവമാണ് ഉള്ളത്. WhatsApp വളരെ ലളിതവും ഉപയോഗിക്കാൻ എളുപ്പവുമാണ്. അതിനാൽ ഉപഭോക്താക്കൾക്ക് അതിനോട് വിമുഖതയില്ല. ജിയോമാർട്ടിന് വാട്സ്ആപ്പിലൂടെ സന്ദേശം അയക്കുന്നതിന്റെ ഒരു വിപുലീകരണം മാത്രമാണ് ഇപ്പോൾ ഡിജിറ്റൽ ഷോപ്പിങ്. ഉപഭോക്തൃ അനുഭവത്തിന്റെ കാര്യത്തിൽ ഇതൊരു വിപ്ലവമാണ്.

  ഇഷ: ഒരു ഉപഭോക്താവ് ആകെ ചെയ്യേണ്ടത് ജിയോമാർട്ടിൽ നിന്ന് ഓർഡർ ചെയ്യുക എന്നതാണ്. ബ്രെഡ്, വെണ്ണ, പച്ചക്കറികൾ, പാനീയങ്ങൾ തുടങ്ങി ഒരു ദിവസത്തേക്കോ ആഴ്ചയിലേക്കോ നിങ്ങളുടെ വീട്ടിലേക്ക് ആവശ്യമുള്ളതെല്ലാം ഇങ്ങനെ ഓർഡർ ചെയ്യാം. ഒരു ഉത്പന്നം തിരയാനും പതിവായി വാങ്ങാനായി സബ്‌സ്‌ക്രിപ്‌ഷൻ എടുക്കാനും മുൻകാല പർച്ചേസുകളുടെ അടിസ്ഥാനത്തിൽ വ്യക്തിഗത ശുപാർശകൾ ലഭിക്കാനുമൊക്കെയുള്ള സൗകര്യങ്ങൾ അതിലുണ്ട്.

  Q3. മാർനെ: അവിശ്വസനീയമാണിത്. ഒപ്പം വളരെ ലളിതവും എളുപ്പവും ഉപഭോക്താക്കൾക്ക് സൗകര്യപ്രദവുമാണ്. പക്ഷേ, ആ അനുഭവം സാധ്യമാക്കാൻ വലിയ കഠിനാധ്വാനവും ആഴത്തിലുള്ള സഹകരണവും ആവശ്യമാണെന്ന് എനിക്കറിയാം. അതിനാൽ, ജിയോമാർട്ടിനെ യാഥാർത്ഥ്യമാക്കിയതിനും ഈ പങ്കാളിത്തത്തിൽ ഞങ്ങളിൽ വിശ്വാസം പുലർത്തിയതിനും നിങ്ങൾക്ക് രണ്ടു പേർക്കും ഞാൻ അഭിന്ദനവും നന്ദിയും അറിയിക്കുന്നു.
  ജിയോയുടെ ശക്തമായ സബ്‌സ്‌ക്രൈബർ ബെയ്സിനെ കുറിച്ച് സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. താങ്ങാനാവുന്ന നിരക്കിൽ ദശലക്ഷക്കണക്കിന് ആളുകൾക്ക് ജിയോ മൊബൈൽ ഡാറ്റ പ്ലാനുകൾ ലഭ്യമാക്കി. എന്നാൽ, കുറഞ്ഞ ചെലവിൽ കവിഞ്ഞ ചില കാര്യങ്ങളും ഉപഭോക്താക്കൾക്ക് ആവശ്യമാണ്. അത് എളുപ്പത്തിലും സൗകര്യപ്രദമാണ് ഉപയോഗിക്കാൻ കൂടി കഴിയണം. ഈ പങ്കാളിത്തത്തിന്റെ സാധ്യതകൾ ഞങ്ങൾ കണ്ട മറ്റൊരു മേഖലയാണിത്.

  ഇന്ത്യയിലെ ഭൂരിഭാഗം മൊബൈൽ ഫോൺ ഉപയോക്താക്കളും പ്രീ-പെയ്ഡ് റീചാർജ് ഫോർമാറ്റാണ് ഉപയോഗിക്കുന്നത്. ജിയോ മൊബൈൽ റീചാർജ് വാട്ട്‌സ്ആപ്പിലൂടെ എങ്ങനെ പ്രവർത്തിക്കുന്നുവെന്നും ആളുകൾക്ക് ആ അനുഭവം എങ്ങനെയാണ് എളുപ്പമായി മാറുന്നത് എന്നതിനെക്കുറിച്ചും കൂടുതലറിയാൻ ഞാൻ ആഗ്രഹിക്കുന്നു.

  ആകാശ്: ഈ വിഷയം സൂചിപ്പിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. ജിയോയും മെറ്റയും സഹകരിച്ച് പ്രവർത്തിക്കുന്നതിലൂടെ ഒന്നിച്ച് പ്രവർത്തിക്കാനുള്ള കൂടുതൽ മേഖലകൾ കൂടി നമ്മൾ തുറക്കുകയാണ്. അത്തരത്തിലുള്ള ഒന്നാണ് 'ജിയോ ഓൺ വാട്സ്ആപ്പ്'. ഇത് പ്രീ-പെയ്ഡ് റീചാർജ് ലളിതമാക്കി മാറ്റുന്നു. മുമ്പെങ്ങും ഇല്ലാത്തവിധം റീചാർജ് അനുഭവം സൗകര്യപ്രദമാക്കാൻ ഇത് ഉപഭോക്താക്കളെ സഹായിക്കും.

  Q4. മാർനെ: വാട്സ്ആപ്പ് വഴി പണമിടപാട് നടത്താനുള്ള സൗകര്യം യുപിഐ പ്ലാറ്റ്‌ഫോമുകളിൽ ഇപ്പോൾ ലഭ്യമാണ്. അതിന്റെ ഫലമായി ആളുകൾക്ക് ജിയോ മൊബൈൽ റീചാർജ് പ്രക്രിയ കൂടുതൽ ലളിതമാകുമെന്ന് എനിക്ക് തോന്നുന്നു. നിങ്ങൾക്കോ?

  ഇഷ: ഇത് എല്ലാവർക്കും വളരെ ലളിതമായ പ്രക്രിയയാണ്. ഉദാഹരണത്തിന്, പുറത്തേക്ക് പോകാൻ ബുദ്ധിമുട്ടുള്ള മുതിർന്ന പൗരന്മാർക്ക് WhatsApp വഴിയുള്ള ഈ ജിയോ റീചാർജ് ഫീച്ചർ വളരെ ഉപകാരപ്രദമാണ്. വാട്സ്ആപ്പിലൂടെ പണമടയ്ക്കാനുള്ള സൗകര്യം അതിനെ കൂടുതൽ എളുപ്പമുള്ളതാക്കി മാറ്റുന്നു.

  മാർനെ: ആകാശിനും ഇഷയ്ക്കും നന്ദി. നിങ്ങളുമായുള്ള സംഭാഷണം വളരെ മനോഹരമായിരുന്നു.
  ഇന്ത്യയിൽ ഇപ്പോൾ ആവേശകരമായ നിരവധി മാറ്റങ്ങൾ നടക്കുന്നുണ്ട്. നിങ്ങളുമായും ജിയോയുമായും സഹകരിച്ച് പ്രവർത്തിക്കാൻ കഴിയുന്നതിൽ ഞങ്ങൾ അതീവസന്തുഷ്ടരാണ്. ഇന്ന് ഞങ്ങളോടൊപ്പം ചേർന്നതിന് വളരെ നന്ദി. ഞാൻ നിങ്ങൾക്ക് എല്ലാ ആശംസകളും നേരുന്നു.

  Disclosure: News18 Malayala, is a part of the Network18 group. Network18 is controlled by Independent Media Trust, of which Reliance Industries is the sole beneficiary.
  Published by:Rajesh V
  First published: