പതിനൊന്ന് ആഴ്ചക്കിടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഡിജിറ്റൽ ബിസിനസ്സ് പ്ലാറ്റ്ഫോമായ ജിയോ ആഗോള നിക്ഷേപകരിൽ നിന്ന് സമാഹരിച്ചത് 1,17,588.45 കോടി രൂപ.
ഏറ്റവും അവസാനമായി സെമി കണ്ടക്ടർ ബിസിനസ് രംഗത്തെ ഭീമനായ ഇന്റൽ ആണ് ജിയോയിൽ നിക്ഷേപമിറക്കിയിരിക്കുന്നത്. 0.39 ശതമാനം ഓഹരികൾക്കായി ഇന്റൽ 1894.50 കോടി രൂപയാണ് നിക്ഷേപിക്കുന്നത്. ഇതോടെ പതിനൊന്ന് ആഴ്ചയ്ക്കുള്ളിൽ ജിയോയിലുണ്ടാകുന്ന പന്ത്രണ്ടാമത്തെ നിക്ഷേപമാണിത്.
Related News:Intel-Jio Deal: ജിയോയിൽ 1,894.5 കോടിയുടെ നിക്ഷേപവുമായി ഇന്റൽ; 11 ആഴ്ചയ്ക്കിടെ പന്ത്രണ്ടാമത്തെ നിക്ഷേപം [NEWS] ടിപിജിക്കുശേഷം ജിയോയിൽ നിക്ഷേപവുമായി എൽ കാറ്റർട്ടണും; 1894.50 കോടി രൂപ നിക്ഷേപിച്ചു [NEWS]ഫേസ്ബുക്ക് മുതൽ സിൽവർ ലേക്ക് വരെ; ആറാഴ്ചക്കിടെ ജിയോയിൽ എത്തിയത് 92,202 കോടിയുടെ നിക്ഷേപം [NEWS]ഫേസ്ബുക്ക്, സിൽവർ ലേക്ക് പാർട്ണർമാർ, വിസ്ത ഇക്വിറ്റി, ജനറൽ അറ്റ്ലാന്റിക്, കെകെആർ, മുബഡാല, എഐഡിഎ, ടിപിജി, എൽ കാറ്റർട്ടൺ, പിഐഎഫ്, ഇന്റൽ എന്നീ കമ്പനികളാണ് നേരത്തെ ജിയോയിൽ നിക്ഷേപമിറക്കിയത്. ഇതിൽ സിൽവർ ലേക്ക് രണ്ടു തവണായാണ് ജിയോ ഓഹരികൾ വാങ്ങിയത്. രണ്ടു നിക്ഷേപങ്ങളിലൂടെ സിൽവർ ലേക്കിന്റെ ജിയോയിലുള്ള മൊത്തം ഓഹരി 2.08 ശതമാണ്.
![]()
388 ദശലക്ഷത്തിലധികം വരിക്കാരുള്ളതും ഇന്ത്യയിലുടനീളം ഉയർന്ന നിലവാരമുള്ളതും ചെലവുകുറഞ്ഞതുമായ ഡിജിറ്റൽ സേവനങ്ങൾ നൽകുന്നതിന് ഊന്നൽ നൽകിയവയാണ് ജിയോ പ്ലാറ്റ്ഫോമുകൾ. ബ്രോഡ്‌ബാൻഡ് കണക്റ്റിവിറ്റി, സ്മാർട്ട് ഉപകരണങ്ങൾ, ക്ലൗഡ്, എഡ്ജ് കമ്പ്യൂട്ടിംഗ്, ബിഗ് ഡാറ്റ അനലിറ്റിക്‌സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇന്റർനെറ്റ് ഓഫ് തിംഗ്സ്, ആഗ്മെന്റഡ് ആൻഡ് മിക്‌സഡ് റിയാലിറ്റി, ബ്ലോക്ക്‌ചെയിൻ എന്നിവയിൽ വ്യാപിച്ചുകിടക്കുന്നതാണ് ജിയോ പ്ലാറ്റ്‌ഫോമുകൾ. ചെറുകിട വ്യാപാരികൾ, മൈക്രോ ബിസിനസുകൾ, കൃഷിക്കാർ എന്നിവരുൾപ്പെടെ രാജ്യത്തുടനീളമുള്ള 1.3 ബില്യൺ ആളുകൾക്കും ബിസിനസുകൾക്കുമായി ഒരു ഡിജിറ്റൽ ഇന്ത്യയെ പ്രാപ്തമാക്കുക എന്നതാണ് ജിയോ പ്ലാറ്റ്‌ഫോമുകളുടെ ലക്ഷ്യം. അതിലൂടെ രാജ്യത്തെ എല്ലാവർക്കും സമഗ്രമായ വളർച്ചയുടെ ഫലം ലഭ്യമാക്കാനാകും.
Disclaimer:News18.com is part of Network18 Media & Investment Limited which is owned by Reliance Industries Limited that also owns Reliance Jio.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.