• HOME
  • »
  • NEWS
  • »
  • money
  • »
  • AI അധിഷ്ഠിത ലോക്ക് സ്ക്രീൻ പ്ലാറ്റ്‌ഫോം ഗ്ലാൻസിൽ 200 മില്യൺ ഡോളർ നിക്ഷേപവുമായി Jio

AI അധിഷ്ഠിത ലോക്ക് സ്ക്രീൻ പ്ലാറ്റ്‌ഫോം ഗ്ലാൻസിൽ 200 മില്യൺ ഡോളർ നിക്ഷേപവുമായി Jio

ഏഷ്യയിൽ കമ്പനിയുടെ വളർച്ചയെ ഇരട്ടിപ്പിക്കാനും ഒപ്പം യുഎസ്, ബ്രസീൽ, മെക്സിക്കോ, റഷ്യ എന്നീ പ്രധാന ആഗോള വിപണികളിൽ ലോഞ്ച് ചെയ്യാനും ഗ്ലാൻസ് ഉപയോഗപ്പെടുത്തും.

  • Share this:
    ജിയോ പ്ലാറ്റ്‌ഫോമുകളിൽ (Jio Platforms) നിന്നും 200 മില്യൺ യുഎസ് ഡോളർ (1500 കോടി രൂപയിലധികം) നിക്ഷേപം സ്വീകരിക്കാൻ തീരുമാനമായതായി അറിയിച്ച് മുൻനിര AI അധിഷ്‌ഠിത ലോക്ക് സ്‌ക്രീൻ പ്ലാറ്റ്‌ഫോമായ ഗ്ലാൻസ് (Glance). ജിയോയുടെ (Jio) സീരീസ് ഡി നിക്ഷേപത്തിന്റെ ഭാഗമായി നടത്തുന്ന ഈ ഇടപാട് നിയന്ത്രണ അതോറിറ്റികളുടെ അംഗീകാരത്തിനും നിയപ്രകാരമായുള്ള ബാധ്യതകൾക്ക് അനുയോജ്യമായുള്ളതുമായിരിക്കും.

    അതേസമയം, ജിയോ നടത്തിയ നിക്ഷേപം ഏഷ്യയിൽ കമ്പനിയുടെ വളർച്ചയെ ഇരട്ടിപ്പിക്കാനും ഒപ്പം യുഎസ്, ബ്രസീൽ, മെക്സിക്കോ, റഷ്യ എന്നീ പ്രധാന ആഗോള വിപണികളിൽ ലോഞ്ച് ചെയ്യാനും ഗ്ലാൻസ് ഉപയോഗപ്പെടുത്തും.


    ജിയോ പ്ലാറ്റ്‌ഫോമുകൾക്ക് പുറമേ, ടെക്‌നോളജി ഭീമനായ ഗൂഗിൾ, സിലിക്കൺ വാലി ആസ്ഥാനമായുള്ള വെഞ്ച്വർ ഫണ്ട് മിത്രിൽ ക്യാപിറ്റൽ എന്നിവയുടെ പിന്തുണയും ഗ്ലാൻസിന് ഉണ്ട്. ഇത് ഗ്ലാൻസിന്റെ തത്സമയ വാണിജ്യ ഇടപാടുകൾക്കും കമ്പനിയുടെ ഹ്രസ്വ വീഡിയോ പ്ലാറ്റ്‌ഫോമായ റോപോസോയ്ക്കും ഉത്തേജനം നൽകും. 2019-ൽ സ്ഥാപിതമായ ഗ്ലാൻസ് ലോക്ക് സ്‌ക്രീൻ പ്ലാറ്റ്‌ഫോം ഏഷ്യയിലെ വിപണികളിലുടനീളമുള്ള 400 ദശലക്ഷത്തിലധികം ഉപകരണങ്ങളിൽ ലഭ്യമാണ്.

    Also read- New Labour Code | പുതിയ ലേബർ കോഡ് പ്രകാരം ശമ്പളത്തിലെ പിഎഫും അലവൻസുകളും വർദ്ധിക്കുമോ? അറിയേണ്ട കാര്യങ്ങൾ

    ഹ്രസ്വ വീഡിയോ പ്ലാറ്റ്‌ഫോമുകളിൽ മത്സരം ശക്തമാകുന്ന സമയത്താണ് ജിയോ ഗ്ലാൻസിൽ നിക്ഷേപം നടത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഈ പ്ലാറ്റ്‌ഫോമുകളിൽ ഇൻസ്റ്റാഗ്രാം റീൽസ് ആണ് മുൻപന്തിയിലുള്ളതെങ്കിലും, ഷെയർചാറ്റിന്റെ മോജ്, വെർസെ ഇന്നൊവേഷന്റെ ജോഷ് എന്നീ പ്ലാറ്റ്‌ഫോമുകൾ ഈ രംഗത്തെ നിക്ഷേപം വർധിപ്പിക്കാനുള്ള നീക്കങ്ങളുടെ പണിപ്പുരയിലാണ്. ഇത്തരമൊരു നീക്കത്തിലൂടെ ഷെയർചാറ്റ് അവരുടെ ഹ്രസ്വ വീഡിയോ രംഗത്ത് തങ്ങളുടെ പ്രാതിനിധ്യം ശക്തിപ്പെടുത്തുന്നതിനായി ഹ്രസ്വ വീഡിയോ പ്ലാറ്റ്‌ഫോമായ MX TakaTak-ൽ 600 മില്യൺ ഡോളറിന് (450 കോടി രൂപയോളം) സ്വന്തമാക്കിയിരുന്നു.
    Published by:Naveen
    First published: