നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • ലോകറെക്കോർഡിട്ട് ജിയോയുടെ പൊങ്കൽ ആഘോഷം

  ലോകറെക്കോർഡിട്ട് ജിയോയുടെ പൊങ്കൽ ആഘോഷം

  • Last Updated :
  • Share this:
   തിരുച്ചെൻകോട്: വ്യത്യസ്തമായ ഒരു പൊങ്കൽ ആഘോഷം സംഘടിപ്പിച്ച് ലോക റെക്കോർഡ് ബുക്കിൽ ഇടംനേടുകയാണ് പ്രമുഖ മൊബൈൽ സേവനദാതാക്കളായ ജിയോ. തമിഴ്നാട്ടിലെ തിരുച്ചൻകോഡിലെ കെ.എസ്.ആർ കോളേജിലെ വിദ്യാർഥികളെയും അധ്യാപകരെയും മറ്റ് ജീവനക്കാരെയും അണിനിരത്തിയാണ് ജിയോ പൊങ്കൽ ആഘോഷിച്ചത്. പരമ്പരാഗതമായ പൊങ്കൽ വിഭവം തയ്യാറാക്കിയായിരുന്നു ആഘോഷം. ഇത്രയുംപേർ ഒത്തുചേർന്ന് പൊങ്കൽ വിഭവം തയ്യാറാക്കുന്നത് ഇതാദ്യമായാണ്. ജിയോ ലോഗോയുടെ രൂപത്തിലാണ് ആഘോഷത്തിൽ പങ്കെടുത്തവർ അണിചേർന്നത്.

   വ്യത്യസ്തമായ രീതിയിൽ പൊങ്കൽ ആഘോഷിക്കാൻ മുൻകൈയെടുത്ത ജിയോയെ അഭിനന്ദിക്കുന്നതായി കെ.എസ്.ആർ കോളേജ് ചെയർമാൻ കെ.എസ് രംഗസ്വാമി പറഞ്ഞു. വിപുലമായ 4ജി മൊബൈൽ ശൃംഖലയുമായി ജിയോ ഇതിനോടകം ജനങ്ങളുടെ ജീവിതത്തിന്‍റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

   ഒരൊറ്റ സെല്‍ഫിയില്‍ താരമായി ഹസിന്‍

   കെ.എസ് രംഗസ്വാമിക്ക് പുറമെ കോളേജ് വൈസ് ചെയർമാൻ ശ്രീനിവാസൻ, ജിയോ പ്രതിനിധികൾ, യൂണിക് വേൾഡ് റെക്കോർഡ് പ്രതിനിധി റഹിമാൻ എന്നിവരും പരിപാടിയിൽ സന്നിഹിതരായിരുന്നു.
   First published:
   )}