പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞയ്ക്ക് ശ്രദ്ധേയ സാന്നിദ്ധ്യമായി കല്യാൺ ജൂവലേഴ്സ് ചെയർമാനും

സത്യപ്രതിജ്ഞയ്ക്ക് ശേഷം രാഷ്ട്രപതി ഭവനിൽ നടന്ന പ്രത്യേക വിരുന്ന് സൽക്കാരത്തിലും ടി.എസ് കല്യാണരാമൻ കുടുംബസമേതം പങ്കെടുത്തിരുന്നു

news18
Updated: June 5, 2019, 12:12 PM IST
പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞയ്ക്ക് ശ്രദ്ധേയ സാന്നിദ്ധ്യമായി കല്യാൺ ജൂവലേഴ്സ് ചെയർമാനും
modi_kalyanaraman
  • News18
  • Last Updated: June 5, 2019, 12:12 PM IST
  • Share this:
തൃശൂർ: ആഭരണ വിപണനരംഗത്തെ അതികായരായ കല്യാൺ ജൂവലേഴ്സ് ഉടമ ടി.എസ് കല്യാണരാമൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. സത്യപ്രതിജ്ഞയ്ക്ക് ശേഷം രാഷ്ട്രപതി ഭവനിൽ നടന്ന പ്രത്യേക വിരുന്ന് സൽക്കാരത്തിലും ടി.എസ് കല്യാണരാമൻ കുടുംബസമേതം പങ്കെടുത്തിരുന്നു. മുമ്പും നരേന്ദ്ര മോദിയോടൊപ്പം കൂടിക്കാഴ്ച നടത്തിയിട്ടുള്ള കല്യാണരാമൻ, 2022ഓടെ എല്ലാവർക്കും വീട് എന്ന സർക്കാർ പദ്ധതിക്ക് എല്ലാവിധ പിന്തുണയും നൽകിയിരുന്നു. ടി.എസ് കല്യാണരാമന് പുറമെ എക്സിക്യൂട്ടീവ് ഡയറക്ടർമാരായ രാജേഷ് കല്യാണരാമൻ, രമേശ് കല്യാണരാമൻ, മാനേജിങ് ഡയറക്ടർ- കല്യാൺ ഡെവലപ്പേഴ്സ് ആർ കാർത്തിക്ക് എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.
First published: June 5, 2019, 12:12 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading