കഴിഞ്ഞ ദിവസം ഇന്ധനവില(Fuel Price) കുറഞ്ഞതോടെ മലയാളി വാഹനങ്ങളെ ആകര്‍ഷിക്കാനായി വിലക്കുറവ് പരസ്യമാക്കി കര്‍ണാടകയിലെ പമ്പുകള്‍. ഇതിനായി മലയാളത്തില്‍ പ്രിന്റ് ചെയ്ത് നോട്ടീസ് അടിച്ചിറക്കിയിരിക്കുകയാണ് പമ്പുകള്‍. വിലക്കുറവും ഓഫറും സൂചിപ്പിച്ച് മലയാളത്തില്‍ അച്ചടിച്ച നോട്ടീസുകള്‍ വാഹനയാത്രികള്‍ക്ക് നല്‍കുകയാണിവര്‍.
ഡീസലിന് ഏഴുരൂപയും പെട്രോളിന് അഞ്ചുരൂപയും കുറവുള്ളതായി കാണിച്ചാണ് നോട്ടീസ്. 'നിങ്ങളുടെ ഇന്ധനടാങ്കുകള്‍ നിറയ്ക്കാനും ഓഫറിന്റെ പ്രയോജനം നേടാനും ദയവായി സന്ദര്‍ശിക്കുക' എന്നാണ് നോട്ടീസിന്റെ അവസാന ഭാഗത്തില്‍ പറയുന്നത്.
കേരളത്തിലേക്ക് വരുന്ന ചരക്കുവാഹനങ്ങള്‍ ഇപ്പോള്‍ കര്‍ണാടകയില്‍നിന്നാണ് ഫുള്‍ടാങ്ക് ഇന്ധനം നിറയ്ക്കുന്നത്. വയനാട്ടില്‍നിന്ന് ചരക്കുമായിപ്പോകുന്ന വാഹനങ്ങളും തിരികെവരുമ്പോള്‍ കര്‍ണാടകയില്‍നിന്നാണ് ഇന്ധനം നിറയ്ക്കുന്നത്.
![]()
കാട്ടിക്കുളത്തും തോല്‍പ്പെട്ടിയിലും പെട്രോള്‍പമ്പുണ്ട്. എന്നാല്‍ തോല്‍പ്പെട്ടിയിലെയും കര്‍ണാടക കുട്ടയിലെയും പമ്പുകള്‍ തമ്മില്‍ മൂന്നുകിലോമീറ്റര്‍ ദൂരവ്യത്യാസം മാത്രമാണുള്ളത്. വില കുറഞ്ഞതോടെ അതിര്‍ത്തിപ്രദേശങ്ങളിലെ മലയാളികള്‍ ഇന്ധനം നിറയ്ക്കാനായി കുട്ടയിലെ പമ്പിലേക്കാണ് എത്തുന്നത്.
Petrol Diesel Price Today | വില വർധിക്കാത്ത മൂന്നാം ദിവസം; ഇന്ധനവിലയിൽ ഇന്നും മാറ്റമില്ലഇന്ധനങ്ങളുടെ എക്സൈസ് തീരുവയില്‍ (Excise Duty) ഇളവ് വരുത്തിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെ തുടർച്ചയായ മൂന്നാം ദിവസവും ഇന്ധനവിലയിൽ മാറ്റമില്ല(Petrol Diesel Price). ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 103.97 രൂപയും പെട്രോളിന് 86.67 രൂപയുമാണ് വില.
ദീപാവലി ദിനത്തില്‍ രാജ്യത്ത് പെട്രോളിന്റെ വില 5 രൂപയും ഡീസലിന്റെ വില 10 രൂപയുമാണ് കുറഞ്ഞത്. ഇതിന് പിന്നാലെ, ബിജെപിയും എന്‍ഡിഎ സഖ്യവും ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങള്‍ ഇന്ധനങ്ങള്‍ക്ക് മേലുള്ള മൂല്യവര്‍ദ്ധിത നികുതിയും (VAT) കുറയ്ക്കാന്‍ തീരുമാനിച്ചിരുന്നു.
കർണാടക, പുതുച്ചേരി, മിസോറാം, അരുണാചൽ പ്രദേശ്, മണിപ്പൂർ, നാഗാലാൻഡ്, ത്രിപുര, അസം, സിക്കിം, ബിഹാർ, മധ്യപ്രദേശ്, ഗോവ, ഗുജറാത്ത്, ദാദ്ര & നഗർ ഹവേലി, ദാമൻ & ദിയു, ചണ്ഡീഗഡ്, ഹരിയാന, ഹിമാചൽ പ്രദേശ്, ജമ്മു & കശ്മീർ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ലഡാക്ക്. എന്നിവരാണ് അധിക വാറ്റ് ആനുകൂല്യങ്ങൾ കുറച്ച സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.