നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Karunya Plus Lottery| വിൽക്കാതെ മിച്ചം വന്ന ലോട്ടറി ടിക്കറ്റിന് 80 ലക്ഷം രൂപ ഒന്നാം സമ്മാനം

  Karunya Plus Lottery| വിൽക്കാതെ മിച്ചം വന്ന ലോട്ടറി ടിക്കറ്റിന് 80 ലക്ഷം രൂപ ഒന്നാം സമ്മാനം

  നട്ടെല്ലിന് ശസ്ത്രക്രിയ വേണ്ടിവന്നപ്പോൾ തിരുവഞ്ചൂർ കുര്യനാട്ട് വീട്ടിൽ കെ ജെ സജിമോൻ യൂണിയൻ പണി ഉപേക്ഷിച്ചാണ് ലോട്ടറി വിൽപ്പനയിൽ എത്തിയത്. ചികിത്സ തുടങ്ങിയതോടെ കടബാധ്യതയിലുമായി.

  kerala-lottery-

  kerala-lottery-

  • Share this:
   കോട്ടയം (Kottayam) തിരുവഞ്ചൂരിൽ (Thiruvanchoor) വിൽക്കാനാകാതെ പോയ അഞ്ച് ലോട്ടറി ടിക്കറ്റുകളിൽ ഒന്നിന് കാരുണ്യ പ്ലസ് (Karunya Plus) ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ അടിച്ചു. കെ.ജെ.സജിമോനാണ് ദീപാവലി ദിനത്തിൽ നറുക്കെടുത്ത ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷവും സമാശ്വാസ സമ്മാനമായ 8000 രൂപ വീതം നാലു ടിക്കറ്റിനും ലഭിച്ചത്.

   നട്ടെല്ലിന് ശസ്ത്രക്രിയ വേണ്ടിവന്നപ്പോൾ തിരുവഞ്ചൂർ കുര്യനാട്ട് വീട്ടിൽ കെ ജെ സജിമോൻ യൂണിയൻ പണി ഉപേക്ഷിച്ചാണ് ലോട്ടറി വിൽപ്പനയിൽ എത്തിയത്. ചികിത്സ തുടങ്ങിയതോടെ കടബാധ്യതയിലുമായി. എട്ടുവർഷമായി ദിവസവും രാവിലെ ഏഴിന് സൈക്കിളിൽ ലോട്ടറിയുമായി പുറപ്പെടും. കിലോമീറ്ററുകൾ എത്ര പിന്നിടേണ്ടിവന്നാലും ലോട്ടറി തീരുന്നതാണ് കണക്ക്.

   ദീപാവലി ദിവസം ലോട്ടറി വിറ്റുതീർക്കാൻ പരമാവധി ശ്രമിച്ചു. ആർക്കും വേണ്ടാതെ വന്നപ്പോൾ അഞ്ചെണ്ണം മിച്ചമായി. കാരാപ്പുഴ ശ്രീകാന്ത് വേണുഗോപാലൻ നായരുടെ ശ്രീഭദ്രാ ലോട്ടറി മൊത്തക്കച്ചവടക്കടയിൽനിന്ന് ഭാഗ്യമാല ലോട്ടറിക്കടയിലേക്കും അവിടെ നിന്ന് സജിമോനും ടിക്കറ്റ് വിൽപ്പനയ്ക്കെടുക്കുകയായിരുന്നു.

   “സാമ്പത്തിക പരാധീനതമൂലം 20 വർഷം മുൻപ് പണിത വീട്ടിൽ അടുപ്പിടാൻ പോലും കഴിഞ്ഞിട്ടില്ല. വീടിനോട് ചേർന്ന് പ്ലാസ്റ്റിക് പടുത വലിച്ചുകെട്ടിയാണ് പാചകം. കിണർ കുഴിക്കണം. വീട് നന്നാക്കണം. മക്കളെ സഹായിക്കണം”- സജിമോൻ പറഞ്ഞു. ലീലാമ്മയാണ് ഭാര്യ. സ്നേഹ, സുജേഷ് എന്നിവർ മക്കൾ. സമ്മാനം ലഭിച്ച ടിക്കറ്റ് എസ്ബിഐ തിരുവഞ്ചൂർ ശാഖയിൽ ഏൽപ്പിച്ചു.

   കാരുണ്യ പ്ലസ് കെഎൻ 393 നറുക്കെടുപ്പ് ഫലം 

   ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം അറിയാനാകും. കാരുണ്യ പ്ലസ് ലോട്ടറിക്ക് 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. ഒരു ലക്ഷം രൂപ വീതം 12 പേർക്ക് മൂന്നാം സമ്മാനം ലഭിക്കും. നാലാം സമ്മാനം (5,000 രൂപ), അഞ്ചാം സമ്മാനം (1000 രൂപ), ആറാം സമ്മാനം (500 രൂപ), ഏഴാം സമ്മാനം- (100 രൂപ) എന്നിങ്ങനെയാണ് മറ്റ് സമ്മാനങ്ങൾ.

   5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടക്കുക.

   സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

   ഒന്നാം സമ്മാനം- (80 ലക്ഷം രൂപ)

   PN 567732

   സമാശ്വാസ സമ്മാനം- (8000 രൂപ വീതം)

   PO 567732 PP 567732
   PR 567732 PS 567732
   PT 567732 PU 567732
   PV 567732 PW 567732
   PX 567732 PY 567732 PZ 567732

   രണ്ടാം സമ്മാനം- ( 10 ലക്ഷം രൂപ)

   PS 307396

   മൂന്നാം സമ്മാനം ( ഒരു ലക്ഷം രൂപ വീതം 12 പേർക്ക്)

   PN 734562
   PO 578863
   PP 660712
   PR 164506
   PS 773596
   PT 523800
   PU 599118
   PV 178924
   PW 372238
   PX 503797
   PY 420287
   PZ 175408

   നാലാം സമ്മാനം (5,000/-)

   0337 0446 0559 2814 3522 5484 6277 7163 7233 7411 7594 7732 7893 8398 8982 9589 9599 9726

   അഞ്ചാം സമ്മാനം (1,000/-)

   0370 0858 0986 1145 1263 1338 1382 1646 2137 2260 2551 2920 2972 2999 3416 3716 3965 3971 4007 4082 4099 4287 4871 5297 6361 6407 6774 7386 7479 8201 8854 8928 9407 9509

   ആറാം സമ്മാനം (500/-)

   0057 0128 0226 0265 0435 0678 0708 0877 0905 0927 1325 1390 1585 1743 2059 2388 2488 2724 2748 2881 2893 3020 3021 3078 3186 3228 3281 3495 3647 3784 3798 4004 4054 4188 4983 5455 5531 5532 5848 6174 6199 6332 6358 6554 6674 6944 7033 7140 7204 7218 7238 7305 7349 7395 7398 7444 7537 7844 7887 7917 7975 8029 8050 8098 8221 8297 8356 8470 8495 8514 8826 8886 8976 9150 9268 9449 9846 9976 9993

   ഏഴാം സമ്മാനം- (100/-)

   5638 7912 4688 3310 8286 9537 6902 7076 3093 8478 5047 9519 2942 4315 9737 4927 6337 6743 4888 9420 3276 8244 1510 4358 1970 7743 2742 4640 6904 3382 5452 4875 2006 1112 4141 2643 2829 9594 3233 8628 8555 6260 3066 0080 4954 8321 8184 8375 3995 7493 4496 6739 2166 9408 5469 0592 1322 8467 9253 5655 5066 9570 2053 0570 4130 7028 6144 8017 0642 0422 3227 6784 6185 0839 9558 8028 3235 6879 2868 1275 8517 1649 0062 7158 3903 9197 0100 9452 0372 4696 1456 4846 1627 6705 5842 3858 4288 7552 0564 2141 1951 5632 9128 3343 1343 0003 3930 8384 3051 8935 6072 6698 1096 1462 5222 3674 3155 8295 9293 3296 4139 5780 2168 9329 2703 1896

   ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

   സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംപര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംപര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

   കേരളത്തിൽ നൂറുകണക്കിന് പേരുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
   Published by:Rajesh V
   First published:
   )}