• HOME
 • »
 • NEWS
 • »
 • money
 • »
 • കോവിഡ് കാലത്ത് ആരോഗ്യ ഇൻഷുറൻസ് എടുക്കാൻ പദ്ധതിയിടുകയാണോ നിങ്ങൾ? ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

കോവിഡ് കാലത്ത് ആരോഗ്യ ഇൻഷുറൻസ് എടുക്കാൻ പദ്ധതിയിടുകയാണോ നിങ്ങൾ? ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

സാധ്യമെങ്കിൽ ആളുകൾ ചെറുപ്പം മുതൽ തന്നെ ആരോഗ്യ ഇൻഷുറൻസ് എടുക്കുവാൻ ശ്രദ്ധിക്കണം.

(Representational Photo: Shutterstock)

(Representational Photo: Shutterstock)

 • Last Updated :
 • Share this:
  ഒരു വർഷം മുമ്പ് നമ്മുടെ ജീവിതത്തിലേക്ക് കടന്നുവന്ന കോവിഡ് എന്ന മഹാമാരി ഇപ്പോൾ ലോകക്രമത്തെത്തന്നെ മാറ്റിമറിച്ചു കൊണ്ടിരിക്കുകയാണ്. ലോകമെമ്പാടുമുള്ള ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളെയും, ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളെയും വലിയ തോതിലാണ് ഇത് സ്വാധീനിച്ചത്. വൈറസ് ബാധ കുറയ്ക്കുന്നതിനായി ആരോഗ്യമേഖലയിൽ ഉള്ള അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് സർക്കാർ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. എന്നിരുന്നാലും കൊറോണ വൈറസ് രോഗികൾ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നതിനാൽ വൻ തുക ചെലവഴിക്കേണ്ടതായും വരുന്നു.

  അപ്രതീക്ഷിതവും പെട്ടെന്നുള്ളതുമായ ഈ മെഡിക്കൽ ചെലവുകൾ പല കുടുംബങ്ങൾക്കും സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുന്നു. പ്രതീക്ഷിക്കാതെ വരുന്ന മെഡിക്കൽ ചെലവുകൾക്കായി നാം തയ്യാറായിരിക്കണം എന്നാണ് ഈ മാരകമായ വൈറസ് നമ്മെ പഠിപ്പിച്ച പാഠങ്ങളിലൊന്ന്. ഇതുപോലുള്ള അടിയന്തര ഘട്ടത്തിൽ നമ്മുടെ സുരക്ഷക്കായി ആരോഗ്യ ഇൻഷുറൻസ് പോളിസി ഉണ്ടാവുക ഒരു ആവശ്യകതയായി മാറിയിരിക്കുന്നു. നിങ്ങൾക്കോ ​​നിങ്ങളുടെ കുടുംബത്തിനോ വേണ്ടി ഒരു ആരോഗ്യ ഇൻഷുറൻസ് പദ്ധതി തുടങ്ങാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് നിങ്ങളെങ്കിൽ, ശ്രദ്ധിക്കേണ്ട ചില വസ്തുതകളുണ്ട്.

  നിങ്ങൾക്ക് അനുയോജ്യമായ പോളിസി പരിരക്ഷയും, അതിന് അടയ്ക്കേണ്ടതായി വരുന്ന തുകയും നിർണ്ണയിക്കുന്ന സപ്രധാന ഘടകങ്ങളിലൊന്നാണ് പ്രായം. അതിനാൽ സാധ്യമെങ്കിൽ ആളുകൾ ചെറുപ്പം മുതൽ തന്നെ ആരോഗ്യ ഇൻഷുറൻസ് എടുക്കുവാൻ ശ്രദ്ധിക്കണം. ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ചേരുമ്പോൾ പരിഗണിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുസരിച്ചുള്ള പോളിസി പരിരക്ഷയും മറ്റ് ആനുകൂല്യങ്ങളും ഉണ്ടെന്ന് ഉറപ്പുവരുത്തണം.

  You may also like:Explained: ഇല്ല സാർ, രൂപ ഇതിലില്ല; ലോകത്ത് ഏറ്റവും ഉയർന്ന മൂല്യമുള്ള കറൻസികൾ ഏതൊക്കെയെന്നറിയാം

  ഓരോ ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾക്കും അതിന്റേതായ നേട്ടങ്ങളും പരിമിതികളുമുണ്ട്, അതിനാൽ അന്തിമ തീരുമാനമെടുക്കുന്നതിന് മുമ്പ് ഇതിനെക്കുറിച്ച് പൂർണ്ണമായി മനസിലാക്കേണ്ടത് വളരെ പ്രധാനമാണ്. ഇൻഷുറൻസ് പരിരക്ഷ നൽകുന്നതും അല്ലാത്തതുമായ പദ്ധതികൾ ഏതെന്ന് പോളിസി എടുക്കുന്നവർ മനസ്സിലാക്കണം. കൂടാതെ, ഇൻഷുറൻസ് പരിരക്ഷ കോവിഡ് -19 ന് നൽകുന്നുണ്ടോ ഇല്ലയോ എന്നും ഉറപ്പുവരുത്തണം.

  You may also like:കാമുകിയുടെ വിവാഹവാർത്തയറിഞ്ഞ് വീട്ടിലെത്തി; യുവാവിനെ പെൺകുട്ടിയുടെ ബന്ധുക്കൾ മർദിച്ചു കൊന്നു

  ഇൻഷുറൻസ് കമ്പനികളെക്കുറിച്ച് നിങ്ങൾ കൃത്യമായി അന്വേഷിച്ച് അറിഞ്ഞിരിക്കണം. ക്ലെയിമുകൾ തീർപ്പാക്കുന്നതിൽ അവരുടെ മുൻകാല റെക്കോർഡ് പഠിക്കുകയും, പണരഹിതമാണോ അല്ലെങ്കിൽ ചെലവാക്കിയ പണം തിരികെ തരുന്നതാണോ എന്നും പരിശോധിക്കുക. ക്ലെയിമുകൾ തീർപ്പാക്കാൻ കമ്പനികൾ എടുക്കുന്ന ശരാശരി സമയത്തെക്കുറിച്ചും പോളിസി എടുക്കുന്നവർ അറിഞ്ഞിരിക്കണം.

  നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പോളിസികൾ തെരഞ്ഞെടുക്കുവാൻ വിവിധ കമ്പനികളുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ താരതമ്യം ചെയ്യുക. മികച്ച ഇടപാട് നടത്തുന്നത് വഴി പണം ലഭിക്കാനും ഇത് നിങ്ങളെ സഹായിക്കും. ഇൻഷുറൻസ് പരിരക്ഷ പണരഹിതമായി നൽകുന്ന ആശുപത്രികളുടെ പട്ടിക ഓരോ ഇൻഷുറൻസ് കമ്പനിയും പ്രസിദ്ധപ്പെടുത്തുന്നു. അതിനാൽ അന്തിമ തീരുമാനമെടുക്കുന്നതിനു മുമ്പ് പോളിസി എടുക്കുന്നവർ ഈ പട്ടിക പരിശോധിക്കുകയും അടുത്തുള്ള ഏത് ആശുപത്രിയാണ് ഈ സൗകര്യങ്ങൾ നൽകുന്നതെന്നും മനസ്സിലാക്കണം.
  Published by:Naseeba TC
  First published: