പ്രവാസികൾക്ക് കേരളബാങ്ക് വായ്പ നൽകും; മൂന്നു ശതമാനം പലിശയിൽ 50000 രൂപ വരെ നൽകുമെന്ന് മുഖ്യമന്ത്രി

Covid 19 in Kerala | കേരള ബാങ്കിലെ 779 ശാഖകളിലാണ് പ്രത്യേക സ്വർണപണയ വായ്പ നൽകുന്നതെന്ന് പിണറായി പറഞ്ഞു

News18 Malayalam | news18-malayalam
Updated: April 16, 2020, 7:04 PM IST
പ്രവാസികൾക്ക് കേരളബാങ്ക് വായ്പ നൽകും; മൂന്നു ശതമാനം പലിശയിൽ 50000 രൂപ വരെ നൽകുമെന്ന് മുഖ്യമന്ത്രി
news18
  • Share this:
തിരുവനന്തപുരം: പ്രവാസികളുടെ പ്രയാസം കണക്കിലെടുത്ത് പ്രത്യേക സ്വർണപണയ വായ്പ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് 19 പ്രതിദിന അവലോകനയോഗത്തിനുശേഷം വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കേരള ബാങ്കിലെ 779 ശാഖകളിലാണ് പ്രത്യേക സ്വർണപണയ വായ്പ നൽകുന്നതെന്ന് പിണറായി പറഞ്ഞു. 3 ശതമാനം പലിശയ്ക്ക് 50,000 രൂപ വായ്പയായി നൽകുക. പ്രോസസിംഗ് ഫീസ് ഈടാക്കാതെയാണ് പലിശ നൽകുന്നത്. നാലുമാസ കാലയളവിലാണ് വായ്പ നൽകുകയെന്നും മുഖ്യമന്ത്രി അറിയിച്ചു.

You may also like:COVID 19| റെഡ് സോണിൽ നാലു ജില്ലകൾ മാത്രം; ഇളവ് 20ന് ശേഷം [NEWS]വീടിനുള്ളിലാണെന്ന് തെളിയിക്കാൻ സെൽഫി; ക്വാറന്റൈനിലുള്ള ആളുകളോട് ഡൽഹി സർക്കാർ [NEWS]കോവിഡിനെ തുരത്താൻ UAE; 3000 കിടക്കകളുമായി ദുബായിൽ കോവിഡ് ആശുപത്രി ഒരുങ്ങുമ്പോൾ [PHOTO]
കോവിഡ് 19 പ്രതിരോധത്തിന് സംസ്ഥാനത്തിന് അബ്ദുൾ വഹാബ് എംപി എല്ലാ സഹായവും വാഗ്ദാനം ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് ടീം ഒരു ലക്ഷം ഹൈഡ്രോക്സി ക്ലോറോക്വീൻ ഗുളിക നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ഓല മേഞ്ഞ വീടുകളിലും, ഓട് ഇട്ട വീടുകളിലും അറ്റകുറ്റ പണിയ്ക്ക് അനുമതി നൽകും. കിണറുകൾ വൃത്തിയാക്കാൻ അനുമതിയുണ്ടാകും. സംഭരിച്ച കശുവണ്ടി കൊല്ലത്ത് എത്തിക്കും. അംഗൻവാടി ഭക്ഷണം മെയ് 15 വരെ വീടുകളിൽ എത്തിച്ച് നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
First published: April 16, 2020, 7:04 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading