ദുഷ്പ്രചരണങ്ങളോട് കടക്ക് പുറത്ത്, കേരള ബാങ്ക് പത്തു ദിവസത്തിനകമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ

എത്രത്തോളം ദുഷ്പ്രചാരണം ഉണ്ടായാലും 10 ദിവസത്തിനുള്ളിൽ കേരള ബാങ്ക് രൂപീകരിക്കാനുള്ള ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും കടകംപള്ളി

News18 Malayalam | news18-malayalam
Updated: November 20, 2019, 4:43 PM IST
ദുഷ്പ്രചരണങ്ങളോട് കടക്ക് പുറത്ത്, കേരള ബാങ്ക് പത്തു ദിവസത്തിനകമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ
news18
  • Share this:
കൊച്ചി: റിസർവ് ബാങ്കിന്റെ അന്തിമാനുമതി ലഭിച്ചതിനു പിന്നാലെ സംസ്ഥാന സഹകരണ ബാങ്കിനെയും ജില്ലാ സഹകരണ ബാങ്കുകളെയും ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കാനുള്ള സർക്കാർ നടപടികൾ അന്തിമ ഘട്ടത്തിലാണ്. ഈ സാഹചര്യത്തിൽ കൂടിയാണ് കേരള ബാങ്ക് എന്ന് യാഥാർഥ്യമാകുമെന്ന ചോദ്യത്തിന് മറുപടിയായിരിക്കുന്നത്. പത്തു ദിവസത്തിനകം കേരള ബാങ്ക് തുടങ്ങുമെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.

കേരള ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട് പല കോണുകളിൽ നിന്നും ദുഷ്പ്രചരണം നടക്കുന്നുണ്ട്. അതിൽ പ്രധാനം പ്രാഥമിക കാർഷിക വായ്പ സംഘങ്ങളുമായി ബന്ധപ്പെട്ട ദുഷ്പ്രചാരണമാണ്. കേരള ബാങ്ക് രൂപീകരിക്കുന്നോടെ പ്രാഥമിക കാർഷിക വായ്പ സംഘങ്ങൾ തകരുമെന്ന് ചിലർ പ്രചരിപ്പിക്കുന്നു. എന്നാൽ അതിൽ വാസ്തവമില്ല. കാരണം പ്രാഥമിക കാർഷിക വായ്പ സംഘങ്ങളുടെ പ്രതിനിധികളും കേരള ബാങ്കിന്റെ ബോർഡ്‌ ഓഫ് ഡയറക്ടേഴ്സിൽ അംഗങ്ങളാണ്.

സഹകരണ മേഖലയിൽ ബദൽ മാർഗം വേണമെന്ന് ധനകാര്യ കമ്മീഷൻ വർഷങ്ങൾക്കു മുൻപ് പറഞ്ഞിട്ടും കേരള ബാങ്കിന്റെ കാര്യത്തിൽ ഉറച്ച തീരുമാനം എടുക്കാൻ മുൻ സർക്കാരുകൾക്ക് സാധിച്ചില്ല. ഇക്കാര്യത്തിൽ നിലവിലെ ഇടതു പക്ഷ സർക്കാരിന് ഉറച്ച നിലപാടാണ്. അതിനാൽ തന്നെ എത്രത്തോളം ദുഷ്പ്രചാരണം ഉണ്ടായാലും 10 ദിവസത്തിനുള്ളിൽ കേരള ബാങ്ക് രൂപീകരിക്കാനുള്ള ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.

സംസ്ഥാന സഹകരണ നിയമ ചട്ടങ്ങൾക്ക് വിധേയമായി വേണം കേരള ബാങ്ക് പ്രവർത്തിക്കേണ്ടതെന്നു റിസർവ് ബാങ്ക് നിർദേശിച്ചിട്ടുണ്ട്. അതിനാൽ മറിച്ചുള്ള പ്രചാരണങ്ങളിൽ കഴമ്പില്ലെന്നും കടകംപള്ളി പറഞ്ഞു. സഹകരണ വാരാഘോഷത്തിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
First published: November 20, 2019, 4:43 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading