ആറു മാസത്തിനിടെ 23.25 കോടി രൂപയുടെ മൂലധന നിക്ഷേപം നേടി മലയാളി സ്റ്റാർട്ട് അപ്പ്

കാസർകോട് സ്വദേശി മുഹമ്മദ് ഹിസാമുദ്ദീൻ, തൃശ്ശൂർ സ്വദേശി രാഹുൽ രമേശ് എന്നിവര്‍ ചേർന്ന് 2017ലാണ് ഈ സ്റ്റാർട്ട് അപ്പ് സംരഭം ആരംഭിക്കുന്നത്. മൊബൈൽ ആപ്പിലൂടെ മത്സരപരീക്ഷാ പരിശീലനത്തിന് പുറമെ, മെച്ചപ്പെട്ട തൊഴിലവസരം നേടാനുള്ള നൈപുണ്യ പരിശീലനവും നൽകിവരുന്നതാണ് സംരഭം

News18 Malayalam | news18-malayalam
Updated: July 25, 2020, 12:47 PM IST
ആറു മാസത്തിനിടെ 23.25 കോടി രൂപയുടെ മൂലധന നിക്ഷേപം നേടി മലയാളി സ്റ്റാർട്ട് അപ്പ്
മുഹമ്മദ് ഹിസാമുദ്ദീൻ, രാഹുൽ രമേശ്
  • Share this:
കൊച്ചി: ആറു മാസത്തിനിടെ 31 ലക്ഷം ഡോളർ (ഏകദേശം 23.25 കോടി രൂപ) മൂലധന നിക്ഷേപം നേടിയിരിക്കുകയാണ് മലയാളികളുടെ സ്റ്റാർട്ട് അപ്പ്. കേരളം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന തൊഴിൽ പരിശീലന സ്റ്റാർട്ട് അപ്പായ ‘എൻട്രി’(Entri)ആണ് ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ ഇത്രയും വലിയ മൂലധന സമാഹരണം നടത്തിയിരിക്കുന്നത്.

കാസർകോട് സ്വദേശി മുഹമ്മദ് ഹിസാമുദ്ദീൻ, തൃശ്ശൂർ സ്വദേശി രാഹുൽ രമേശ് എന്നിവര്‍ ചേർന്ന് 2017ലാണ് ഈ സ്റ്റാർട്ട് അപ്പ് സംരഭം ആരംഭിക്കുന്നത്. മൊബൈൽ ആപ്പിലൂടെ മത്സരപരീക്ഷാ പരിശീലനത്തിന് പുറമെ, മെച്ചപ്പെട്ട തൊഴിലവസരം നേടാനുള്ള നൈപുണ്യ പരിശീലനവും നൽകിവരുന്നതാണ് സംരഭം. പ്രാരംഭ വെഞ്ച്വർ ക്യാപ്പിറ്റൽ സ്ഥാപനമായ ഗുഡ് ക്യാപ്പിറ്റലിന്റെ നേതൃത്വത്തിലുള്ള നിക്ഷേപകരിൽ നിന്നാണ് ഇവർ മൂലധന സമാഹരണം നടത്തിയിരിക്കുന്നത്. 2020 ഫെബ്രുവരിയിൽ 14 ലക്ഷം ഡോളർ നേടിയിരുന്നു. പിന്നാലെയാണ് ഇപ്പോൾ 17 ലക്ഷം ഡോളർ കൂടി നേടിയിരിക്കുന്നത്.

TRENDING:പാർക്കിംഗിനെച്ചൊല്ലി തർക്കം; എബിവിപി നേതാവ് വീടിന് മുന്നില്‍ മൂത്രം ഒഴിച്ച് പ്രതികാരം വീട്ടിയതായി വയോധികയുടെ പരാതി[PHOTOS]'Bhabhiji Papad'| കൊറോണയ്ക്കെതിരേ 'പപ്പടം'; പുതിയ പ്രതിവിധിയുമായി ബിജെപി മന്ത്രി[NEWS]'വർഗീയ പ്രചരണത്തിന് ഉപയോഗിക്കുന്നു': വിവാഹ നോട്ടീസ് ഇനി വെബ്സൈറ്റിൽ പ്രസിദ്ധീകരീക്കരുതെന്ന് മന്ത്രി ജി.സുധാകരൻ[NEWS]
ഏകദേശം മുപ്പത് ലക്ഷം ഉപയോക്താക്കളാണ് ഇവർക്കുള്ളത്. ഇതിൽ ഇരുപത് ലക്ഷവും കേരളത്തിൽ നിന്നുള്ളവരാണ്. മലയാളത്തിലുള്ള കോഴ്‌സുകളുമായായിരുന്നു തുടക്കമെങ്കിലും ഇപ്പോൾ തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും പരിശീലനം ഒരുക്കുന്നുണ്ട്. ഒരു വർഷത്തിനുള്ളിൽ ഉപയോക്താക്കളുടെ എണ്ണം ഒരു കോടി ആയി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്നാണ് എന്‍ട്രി സ്ഥാപകനും സിഇഒയുമായ മുഹമ്മദ് ഹിസാമുദ്ദീൻ പറയുന്നത്. കോളജ് പഠനകാലത്ത് തന്നെ സ്റ്റാർട്ട് അപ്പ് സംരഭകത്വത്തിലേക്ക് ചുവടു വച്ച് ‘എസ്.എം.എസ്. ഗ്യാൻ’ എന്ന സ്റ്റാർട്ട് അപ്പിലൂടെ ശ്രദ്ധ നേടിയ വ്യക്തി കൂടിയാണ് ഹിസാമുദ്ദീൻ. പുതിയ കോഴ്സുകൾ ഒരുക്കാനും വിപണനത്തിനു വേണ്ടിയും ആകും സമാഹരിച്ച തുക ഉപയോഗപ്പെടുത്തുകയെന്നാണ് അദ്ദേഹത്തിന്‍റെ വാക്കുകൾ.

ലോക്ക് ഡൗൺ കാലത്താണ് ഉപയോക്താക്കളുടെ എണ്ണത്തിൽ നൂറു ശതമാനം വർധനവുണ്ടായിരിക്കുന്നത്. വരുമാനത്തിൽ 150% വർധന കൈവരിക്കാൻ കഴിഞ്ഞതും ഈ കാലത്താണെന്ന് ഹിസാമുദ്ദീൻ പറയുന്നു. 300 രൂപ മുതലാണ് കോഴ്സുകളുടെ ഫീസ്. ഏറ്റവും കുറഞ്ഞ നിരക്കിൽ മികച്ച അധ്യാപകരുടെ ക്ലാസുകൾ ഒരുക്കിയാണ് ഈ നേട്ടം കൈവരിച്ചത്. ഇതിന് പുറമെ ലോക്ക് ഡൗൺ കാലത്ത് പ്രത്യേക ഓഫറിൽ കോഴ്സുകൾ ലഭ്യമാക്കിയതും ഗുണം ചെയ്തെന്നും സിഇഒ പറയുന്നു.
Published by: Asha Sulfiker
First published: July 25, 2020, 12:47 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading