തിരുവനന്തപുരം: ബജറ്റ് അവതരണത്തിനിടെ കിഫ്ബിയെ പുകഴ്ത്തി ധനമന്ത്രി ഡോ. തോമസ് ഐസക്. കിഫ്ബി സംസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റിയെന്നും മന്ത്രി പറഞ്ഞു.
2020-21 കാലയളവില്‍ കിഫ്ബി വഴി 20,000 കോടി ചെലവഴിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. കിഫ്ബി വഴി 20 ഫ്ലൈ ഓവറുകൾ 74 പാലങ്ങൾ 44 സ്റ്റേഡിയങ്ങള്‍ എന്നിവ നിര്‍മിക്കും. 4383 കോടിയുടെ കുടിവെള്ള പദ്ധതിയും നടപ്പാക്കും.
സംസ്ഥാനം അഭിമുഖീകരിക്കുന്ന പ്രതിസന്ധി മുൻകൂട്ടി കണ്ടാണ് 2016-17 ബജറ്റില്‍ മാന്ദ്യ വിരുദ്ധ പാക്കേജ് പ്രഖ്യാപിച്ചതെന്നും മന്ത്രി വ്യക്തമാക്കി. മാന്ദ്യകാലത്ത് നോട്ടുനിരോധനം പോലുള്ള ഭ്രാന്തന്‍ നടപടികളാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്. ഇത്തരം അറുപിന്തിരിപ്പന്‍ നയത്തിന്റെ പശ്ചാത്തലത്തിലാണ് ബജറ്റി പുറത്ത് കിഫ്ബി വഴി 50,000 കോടി രൂപ സംസ്ഥാനം വായപയെടുത്തത്. അതേസമയം കിഫ്ബി പദ്ധതി ദിവാസ്വപ്‌നമായി മാറുമെന്നാണ് പലരും വിമര്‍ശിച്ചു. എന്നാല്‍ ഇന്ന് കൂടുതല്‍ കൂടുതല്‍ കിഫ്ബി പ്രൊജക്ടുകള്‍ ലഭിക്കുന്നതിന് വേണ്ടി എല്ലാവരും മത്സരിക്കുകയാണ്. 675 പ്രൊജക്ടുകളിലായി 35268 കോടി പദ്ധതികള്‍ക്ക് കിഫ്ബി അംഗീകാരം നൽകിയെന്നും മന്ത്രി പറഞ്ഞു.
ദേശീയ പാതയ്ക്ക് സ്ഥലമേറ്റെടുക്കുന്നതിന് 5324 കോടി രൂപയുടെയും പദ്ധതികള്‍ക്കാണ് കിഫ്ബി അംഗീകാരം നല്‍കിയത്. വ്യവസായ പാർക്കുകൾക്ക് സ്ഥലം ഏറ്റെടുക്കാൻ 14,275 കോടി രൂപയും അനുവദിച്ചു. 54678 കോടി രൂപ അടങ്കൽ തുകയുള്ള പദ്ധതികൾക്കാണ് കിഫ്ബി അംഗീകാരം നൽകിയിരിക്കുന്നത്. ഇതിൽ 13617 കോടി പദ്ധതികള്‍ ടെന്‍ഡര്‍ വിളിച്ചിട്ടുണ്ട്. 4500 കോടിയുടെ പദ്ധതികൾ പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചെന്നും മന്ത്രി പറഞ്ഞു.
Kerala Budget 2020 Live: ആശാപ്രവര്‍ത്തകടെ ഓണറേറിയം 500 രൂപ വര്‍ധിപ്പിക്കും
വാഹന നികുതിയുടെ പകുതിയും പെട്രോള്‍ സെസ്സും 15 വര്‍ഷം നല്‍കിയാല്‍ വായ്പയും പലിശയും തിരിച്ചടക്കാന്‍ സാധിക്കുമെന്ന് പലതവണ വിശദീകരിച്ചിട്ടുള്ളതാണെന്നും ധനമന്ത്രി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cm pinarayi vijayan, Dr T. M. Thomas Isaac, Economic Slowdown, Kerala budget, Kerala Budget 2020, Kerala budget today, Ldf government