• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ചെലവ് ചുരുക്കല്‍ അനിവാര്യമെന്നറിയിച്ച് പിണറായി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ്

2000 കോടിയുടെ പ്രത്യേക പാക്കേജാണ് തീരദേശത്തിനായി പ്രഖ്യാപിച്ചത്.


Updated: April 2, 2018, 10:47 PM IST
ചെലവ് ചുരുക്കല്‍ അനിവാര്യമെന്നറിയിച്ച് പിണറായി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ്
2000 കോടിയുടെ പ്രത്യേക പാക്കേജാണ് തീരദേശത്തിനായി പ്രഖ്യാപിച്ചത്.

Updated: April 2, 2018, 10:47 PM IST
 

തിരുവനന്തപുരം : സാമ്പത്തിക നേട്ടങ്ങളില്‍ കേരളം ഒന്നാമതെന്ന് ധനമന്ത്രി തോമസ് ഐസക്. പിണറായി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് പ്രഖ്യാപനത്തിന് മുന്നോടിയായുള്ള പ്രസംഗത്തിലാണ് ധനമന്ത്രിയുടെ വാക്കുകള്‍. സംസ്ഥാനത്ത് സാമ്പത്തിക അച്ചടക്കം അനിവാര്യമാണെന്നും അതിനായി ചെലവ് ചുരുക്കല്‍ കൂടിയെ തീരു എന്നും അദ്ദേഹം അറിയിച്ചു.

തീരദേശവികസനത്തിന് മുന്‍തൂക്കം നല്‍കിയും ആരോഗ്യമേഖലയുടെ പുനരുദ്ധാരണം ലക്ഷ്യമിട്ടുമുള്ള ബജറ്റാണ് ഇത്തവണ അവതരിപ്പിക്കുന്നത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കൈക്കൊള്ളേണ്ട നടപടികള്‍ക്ക് മാതൃകയാണ് ഓഖിയെന്നറിയിച്ച ധനമന്ത്രി, 2000 കോടിയുടെ പ്രത്യേക പാക്കേജാണ് തീരദേശത്തിനായി പ്രഖ്യാപിച്ചത്.

ആരോഗ്യമേഖലയില്‍ വന്‍ പ്രഖ്യാപനങ്ങളാണ് ധനമന്ത്രി നടത്തിയിരിക്കുന്നത്. എല്ലാ ജില്ലാ ആശുപത്രികളിലും ട്രോമ കെയര്‍, എല്ലാ മെഡിക്കല്‍ കോളേജിലും ഓങ്കോളജി വിഭാഗം, മലബാര്‍ കാന്‍സര്‍ സെന്ററിനെ ആര്‍.സി.സി നിലവാരത്തിലേക്ക് ഉയര്‍ത്തല്‍ എന്നിവയാണ് മുഖ്യ പ്രഖ്യാപനങ്ങള്‍.

 

മറ്റ് ചില സുപ്രധാന പ്രഖ്യാപനങ്ങള്‍ :

തീരദേശഗ്രാമങ്ങളില്‍ വൈ-ഫൈ സംവിധാനം

മല്‍സ്യമേഖലയുടെ മൊത്തം അടങ്കല്‍ 600 കോടി

കിഫ്ബിയില്‍ നിന്ന് 900 കോടിയുടെ നിക്ഷേപം.

മല്‍സ്യബന്ധന തുറമുഖ വികസനത്തിന് 584 കോടി വായ്പയെടുക്കും

തീരദേശത്തെ വികസനപദ്ധതികള്‍ക്ക് ഡിപിആര്‍ തയ്യാറാക്കാന്‍ 10 കോടി രൂപ

എല്ലാ തീരദേശസ്‌കൂളുകളുടെയും നവീകരണം

ഓഖി ദുരന്തത്തില്‍ പുരുഷന്മാര്‍ മരിച്ച കുടുംബങ്ങളുടെ ചുമതല ഏറ്റെടുക്കുന്ന സ്ത്രീകളെ പ്രകീര്‍ത്തിച്ച് ധനമന്ത്രി

 

 

 
First published: February 2, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍