നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Budget 2020 | ഭൂമിയുടെ ന്യായവില 10 ശതമാനം കൂടും; കെട്ടിട നികുതിയിലും വർധന

  Kerala Budget 2020 | ഭൂമിയുടെ ന്യായവില 10 ശതമാനം കൂടും; കെട്ടിട നികുതിയിലും വർധന

  ലൊക്കേഷന്‍ മാപ്പിനുള്ള ഫീസ് 200 രൂപയായി വര്‍ധിപ്പിച്ചു. പോക്കുവരവ് നിരക്കും കൂട്ടി.

  News18 Malayalam

  News18 Malayalam

  • Share this:
   തിരുവനന്തപുരം: ഭൂമിയുടെ ന്യായവില പത്ത് ശതമാനം വർധിപ്പിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. ഇതിലൂടെ 200 കോടിയുടെ അധിക വരുമാനം ലക്ഷ്യമിടുന്നുവെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

   വന്‍കിട പ്രോജക്ടുകള്‍ വരുമ്പോൾ സമീപത്തെ ഭൂമി വില ഗണ്യമായി വർധിക്കും. അതുകൊണ്ട് വന്‍കിട പ്രോജക്ടുകള്‍ക്ക് സമീപം നോട്ടിഫൈ ചെയ്യന്ന ഭൂമിക്ക് വിജ്ഞാപനം ചെയ്യപ്പെട്ട ന്യായവിലയേക്കാള്‍ മുപ്പതു ശതമാനം വരെ വില പുതുക്കി നിശ്ചയിക്കും. ഇതിലൂടെ അമ്പതുകോടി രൂപയുടെ അധികവരുമാനം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

   ലൊക്കേഷന്‍ മാപ്പിനുള്ള ഫീസ് 200 രൂപയായി വര്‍ധിപ്പിച്ചു. പോക്കുവരവ് നിരക്കും കൂട്ടി. തണ്ടപ്പേര്‍ പകര്‍പ്പെടുക്കുന്നതിന് ഫീസ് 100 രൂപയാക്കി. ആഡംബര നികുതി കൂട്ടിയതിലൂടെ 16 കോടിയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നതായി മന്ത്രി കൂട്ടിച്ചേര്‍ത്തു. കെട്ടിട നികുതിയും വര്‍ധിപ്പിച്ചു, 30 ശതമാനം വര്‍ധിക്കാത്ത തരത്തില്‍ ഇത്‌ ക്രമീകരിക്കും.

   നികുതി വര്‍ധിപ്പിച്ചു; കാറുകൾക്കും ബൈക്കുകൾക്കും വിലകൂടും

   കാറുകൾക്കും ഇരുചക്രവാഹനങ്ങൾക്കും വില കൂടും.
   2 ലക്ഷംവരെ വിലയുള്ള മോട്ടോര്‍ സൈക്കിളുകള്‍ക്ക് ഒരു ശതമാനവും 15 ലക്ഷംവരെ വരുന്ന കാറുകള്‍ക്കും മറ്റു സ്വകാര്യ വാഹനങ്ങള്‍ക്കും രണ്ട് ശതനമാനവും നികുതി വർധനവാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. പുതുതായി വാങ്ങുന്ന ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് ആദ്യ അഞ്ചുവർഷം നികുതിയില്ല.
   Published by:Aneesh Anirudhan
   First published: