മോട്ടോർ വാഹന നികുതി കൂട്ടി. രണ്ടു ലക്ഷം വരെയുള്ള ബൈക്കുകൾക്ക് ഒരു ശതമാനവും 15 ലക്ഷം വരെയുള്ള കാറുകൾക്ക് 2ശതമാനവും നികുതി വർധിപ്പിച്ചു. ഇതിലൂടെ 200കോടി രൂപയുടെ അധിക വരുമാനമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് അഞ്ചുവർഷം നികുതി ഉണ്ടാകില്ലെന്നും മൾട്ടി ആക്സിൽ വാഹനങ്ങളുടെ നികുതി 25 ശതമാനം കുറയ്ക്കുമെന്നും ധനമന്ത്രി പറഞ്ഞു
Kerala Budget 2020 Live Updates: ഭൂമിയുടെ ന്യായവില പത്ത് ശതമാനം വർധിപ്പിക്കുന്നതായി ബജറ്റ് പ്രഖ്യാപനം. ഇതിലൂടെ 200 കോടിയുടെ അധിക വരുമാനം ലക്ഷ്യമിടുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. കാറുകൾക്കും ഇരുചക്രവാഹനങ്ങൾക്കും വില കൂടും.
2 ലക്ഷംവരെ വിലയുള്ള മോട്ടോര്‍ സൈക്കിളുകള്‍ക്ക് ഒരു ശതമാനവും 15 ലക്ഷംവരെ വരുന്ന കാറുകള്‍ക്കും മറ്റു സ്വകാര്യ വാഹനങ്ങള്‍ക്കും രണ്ട് ശതനമാനവും നികുതി വർധനവാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. പുതുതായി വാങ്ങുന്ന ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് ആദ്യ അഞ്ചുവർഷം നികുതിയില്ല. ക്ഷേമപെൻഷൻ 1300 രൂപയായി ഉയർത്തി. 1450 രൂപയ്ക്കു നാലു മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരം- കാസര്‍കോട് യാത്ര സാധ്യമാകുന്ന അതിവേഗ ഗ്രീന്‍ഫീല്‍ഡ് റെയില്‍വേ, 25 രൂപയ്ക്ക് ഊണ് നൽകുന്ന 1000 ഭക്ഷണശാലകൾ എന്നിവാണ് മറ്റു പ്രധാന പ്രഖ്യാപനങ്ങൾ. 2020 മുതൽ സിഎഫ്എൽ ബൾബുകൾക്ക് നിരോധനം ഏർപ്പെടുത്തും.
തുടർന്ന് വായിക്കുക.....