നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Budget 2020| പൊതുകടം 84,491 കോടിയാകും; അധികവിഭവ സമാഹരണത്തിന് 1103 കോടിയുടെ പദ്ധതികൾ

  Kerala Budget 2020| പൊതുകടം 84,491 കോടിയാകും; അധികവിഭവ സമാഹരണത്തിന് 1103 കോടിയുടെ പദ്ധതികൾ

  ധനക്കമ്മി മൂന്ന് ശതമാനത്തില്‍ താഴെ നിലനിര്‍ത്തിക്കൊണ്ടുള്ള ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്

  News18 Malayalam

  News18 Malayalam

  • Share this:
   തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയില്‍ അവതരിപ്പിച്ചത് ധനക്കമ്മി മൂന്ന് ശതമാനത്തില്‍ താഴെ നിലനിര്‍ത്തിക്കൊണ്ടുള്ള ബജറ്റ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് സംസ്ഥാനത്തിന്റെ തനത് വരുമാനം ഉയര്‍ത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളും ബജറ്റിലുണ്ട്. വികസന ചിലവുകള്‍ വെട്ടിക്കുറയ്ക്കാതെ സംസ്ഥാനത്തെ നവീകരണത്തിന്റെ പാതയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തിനായി 1103 കോടിയുടെ അധിക വിഭവ സമാഹരണവും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

   റവന്യു കമ്മി 2019-20ലെ പുതുക്കിയ കണക്കായ 2.01 ശതമാനത്തില്‍ നിന്ന് 1.55 ശതമാനമായി കുറയുമെന്നാണ് കണക്കാക്കുന്നത്. 2020-21ലെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം റവന്യു വരുമാനം 1,14,635 കോടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. റവന്യു ചെലവ്- 1,29,837 കോടിയും റവന്യു കമ്മി- 15,201 കോടിയുമാകുമെന്ന് എസ്റ്റിമേറ്റില്‍ പറയുന്നു. എന്നാല്‍ 2019-20ലെ പുതുക്കിയ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം റവന്യു വരവ് 99,042 കോടി. റവന്യു ചെലവ് 1,16,516 കോടി. റവന്യു കമ്മി- 17,474 കോടി എന്നിങ്ങനെ ആയിരുന്നു.

   Also Read-  Kerala Budget 2020 | ഭൂമിയുടെ ന്യായവില 10 ശതമാനം കൂടും; കെട്ടിട നികുതിയിലും വർധന

   2020-21ലെ ചെലവ് നടപ്പ് വര്‍ഷത്തേക്കാള്‍ 15 ശതമാനം കൂടുതലാണ്. സംസ്ഥാനത്തിന്റെ പൊതുകടം 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 84,491 കോടിയാകും. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇത് 19,987 കോടിയായിരുന്നു.


   Published by:Rajesh V
   First published: