kerala budget 2020 | ക്ഷേമ പെൻഷനുകൾ 100 രൂപ കൂട്ടി
നാലുവര്‍ഷത്തിനിടെ എല്‍.ഡി.എഫ്.സര്‍ക്കാര്‍ 22000 കോടിയിലധികം പെൻഷൻ വിതരണത്തിനായി ചെലവഴിച്ചെന്ന് മന്ത്രി

News18
- News18 Malayalam
- Last Updated: February 7, 2020, 9:49 AM IST
തിരുവനന്തപുരം: എല്ലാ ക്ഷേമപെന്‍ഷനുകളും നൂറ് രൂപ വീതം വര്‍ധിപ്പിച്ചെന്ന് ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് പ്രഖ്യാപനം. ഇതോടെ ക്ഷേമപെൻഷനുകൾ 1300 രൂപയാകും.
യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് ക്ഷേമ പെന്‍ഷനുകള്‍ക്കു വേണ്ടി 9311 കോടി രൂപയാണ് വിതരണം ചെയ്തത്. എന്നാല്‍ നാലുവര്‍ഷത്തിനിടെ എല്‍.ഡി.എഫ്.സര്‍ക്കാര്‍ 22000 കോടിയിലധികം പെൻഷൻ വിതരണത്തിനായി ചെലവഴിച്ചെന്ന് മന്ത്രി പറഞ്ഞു. പതിമൂന്ന് ലക്ഷത്തില്‍ അധികം വയോജനങ്ങളെ പെന്‍ഷന്‍ പദ്ധതിയിൽ ഉൾപ്പെടുത്തിയെന്നും മന്ത്രി വ്യക്തമാക്കി.
Kerala Budget Live: കിഫ്ബി വഴി 20,000 കോടിയുടെ പദ്ധതികൾ; ലൈഫ് മിഷനില്‍ ഒരു ലക്ഷം വീടുകള്‍
2020-21 വര്‍ഷത്തില്‍ തദ്ദേശഭരണസ്ഥാപനങ്ങളുടെ പദ്ധതി വിഹിതം 10071 കോടിയാക്കി ഉയര്‍ത്തി. മുഖ്യമന്ത്രിയുടെ റോഡ് വികസന പദ്ധതിയിലേക്ക് ആയിരം കോടി രൂപ അനുവദിച്ചു
തീരദേശ വികസനത്തിന് 380 കോടി വകയിരുത്തി. തീരദേശ പാക്കേജിന് മൊത്തത്തില്‍ ആയിരം കോടി അനുവദിച്ചു
കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമർശനവുമായാണ് ഐസക് ബജറ്റവതരണം തുടങ്ങിയത്.
യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് ക്ഷേമ പെന്‍ഷനുകള്‍ക്കു വേണ്ടി 9311 കോടി രൂപയാണ് വിതരണം ചെയ്തത്. എന്നാല്‍ നാലുവര്‍ഷത്തിനിടെ എല്‍.ഡി.എഫ്.സര്‍ക്കാര്‍ 22000 കോടിയിലധികം പെൻഷൻ വിതരണത്തിനായി ചെലവഴിച്ചെന്ന് മന്ത്രി പറഞ്ഞു.