• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Budget 2023 | 'രാജ്യത്ത് ഏറ്റവും കുറവ് വിലക്കയറ്റം കേരളത്തില്‍; കോവിഡ് മഹാമാരിക്ക് ശേഷം സംസ്ഥാനം അതിജീവന പാതയില്‍'; ധനമന്ത്രി

Kerala Budget 2023 | 'രാജ്യത്ത് ഏറ്റവും കുറവ് വിലക്കയറ്റം കേരളത്തില്‍; കോവിഡ് മഹാമാരിക്ക് ശേഷം സംസ്ഥാനം അതിജീവന പാതയില്‍'; ധനമന്ത്രി

കേന്ദ്ര സർക്കാരിന്റെ ധനനയം കേരളത്തെ പ്രതികൂലമായി ബാധിച്ചു.

ധനമന്ത്രി കെ എൻ ബാലഗോപാൽ

ധനമന്ത്രി കെ എൻ ബാലഗോപാൽ

  • Share this:

    Kerala Budget 2023 : തിരുവനന്തപുരം:  കോവിഡ് മഹാമാരിക്ക് ശേഷം കേരളം അതിജീവനപാതയിലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. വെല്ലുവിളികളെ നേരിട്ട് സംസ്ഥാനത്തിന് മുന്നേറാനായതായി മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. രാജ്യത്ത് തന്നെ ഏറ്റവും കുറവ് വിലക്കയറ്റം കേരളത്തിലാണ്. വിലക്കയറ്റത്തിന്റെ ഭീഷണി പൂര്‍ണമായും ഒഴിഞ്ഞുമാറിയിട്ടില്ല.

    വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി 2000 കോടി ബജറ്റിൽ മാറ്റിവെച്ചു. വ്യാവസായിക അനുബന്ധ മേഖലയില്‍ 17.3 ശതമാനം വളര്‍ച്ച ഉണ്ടായിരിക്കുന്നു. ഉത്പന്ന നിര്‍മാണ മേഖലയിലും വലിയ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ടെന്ന് മന്ത്രി നിയമസഭയിൽ വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്റെ ധനനയം കേരളത്തെ പ്രതികൂലമായി ബാധിച്ചു.

    also Read-Kerala Budget 2023 LIVE : വിലക്കയറ്റം നേരിടാൻ 2000 കോടി; കേരളം കടക്കെണിയിലല്ലെന്ന് ധനമന്ത്രി

    കേന്ദ്രം നിശ്ചയിക്കുന്ന പരിധിയ്ക്ക് ഒപ്പം കടക്കാൻ സംസ്ഥാന സർക്കാരിന് ഇപ്പോൾ കഴിയില്ല. കേരളം കടക്കെണിയിൽ അല്ലെന്നും ധനമന്ത്രി പറഞ്ഞു. സംസ്ഥാന ബജറ്റ് അവതരിപ്പിക്കാനിരിക്കെ ഈ വർഷം കടമെടുക്കാവുന്ന തുകയിൽ 2,700 കോടി രൂപ കൂടി ഒറ്റയടിക്കു കേന്ദ്രസർക്കാർ വെട്ടിക്കുറച്ചു.  ഇതു സംബന്ധിച്ച അറിയിപ്പ് ധനവകുപ്പിന് ഇന്നലെ ലഭിച്ചു.

    സംസ്ഥാനത്തെ റബര്‍ കൃഷിക്കാര്‍ പ്രതിസന്ധിയിലാണുള്ളത്. റബര്‍ കർഷകരെ സംരക്ഷിക്കാന്‍ റബര്‍ സബ്‌സിഡിക്കുള്ള ബജറ്റ് വിഹിതം 600 കോടി ആക്കി വര്‍ധിപ്പിച്ചതായും മന്ത്രി വ്യക്തമാക്കി.

    Published by:Jayesh Krishnan
    First published: