• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കേരളത്തിന്‍റെ ധനസ്ഥിതി മോശമാകുന്നു


Updated: June 6, 2018, 2:41 PM IST
കേരളത്തിന്‍റെ ധനസ്ഥിതി മോശമാകുന്നു
An India Rupee note is seen in this illustration photo June 1, 2017. REUTERS/Thomas White/Illustration/File Photo

Updated: June 6, 2018, 2:41 PM IST
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ധനസ്ഥിതി മോശമാകുന്നതായി സിഎജി റിപ്പോര്‍ട്ട്. വരുമാന തോതിലെ കുറവും അനിയന്ത്രിതമായ ചെലവുമാണ് സംസ്ഥാനത്തിന് വെല്ലുവിളി. സംസ്ഥാനത്തിന്റെ പൊതുകടം വര്‍ധിക്കുന്നതില്‍ കടുത്ത ആശങ്കയാണ് സിഎജി റിപ്പോര്‍ട്ടില്‍ പങ്കുവയ്ക്കുന്നത്.

സംസ്ഥാനത്തിന്റെ സാമ്പത്തിക വരവ് കൂടി. മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 9.53 ശതമാനം വര്‍ധനവ്. അതായത് 75612 കോടി. പക്ഷേ ചെലവ് കുതിച്ചുയരുകയാണ്. 91096 കോടി, 15.77 ശതമാനം വർധനവ്. റവന്യൂ കമ്മി കഴിഞ്ഞ സമ്പത്തിക വര്‍ഷം 15484 കോടിയായും ധനകമ്മി 26448 കോടിയായും വര്‍ധിച്ചു. റവന്യൂവരവില്‍ രേഖപ്പെടുത്തിയ വര്‍ധനവ് കഴിഞ്ഞ അഞ്ചു വര്‍ഷകാലത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചനിരക്കായിരുന്നു. കേന്ദ്രസഹായം കുറഞ്ഞതും ഭാഗ്യകുറി നടത്തിപ്പിന് ചെലവേറിയതും ഇതിന് പ്രധാനകാരണമായി സിഎജി നിരീക്ഷിക്കുന്നു. അതേസമയം കേന്ദ്ര നികുതികളുടെ സംസ്ഥാന വിഹിതത്തിലുണ്ടായ വര്‍ധനവ് കേരളത്തിന് ചെറുതല്ലാത്ത നേട്ടമായി. സംസ്ഥാന വരുമാനത്തില്‍ നിന്ന് 36 ശതമാനം പലിശയടക്കാനും പെന്‍ഷന്‍ നല്‍കാനും മാത്രമായി നീക്കിവയ്ക്കുന്നു. ഇക്കാര്യത്തില്‍ കടുത്ത ആശങ്കയാണ് സിഎജി രേഖപ്പെടുത്തുന്നത്. സംസ്ഥാനത്തിന്റെ പൊതുകടം വര്‍ധിക്കുന്നതായി സിഎജി റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു. കഴിഞ്ഞ സാമ്പത്തികവര്‍ഷം ലഭിച്ച വായ്പയുടെ 68 ശതമാനവും കടത്തിന്റെ തിരിച്ചടവിനായാണ് സംസ്ഥാനം വിനിയോഗിച്ചത്.
First published: June 6, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍