• HOME
 • »
 • NEWS
 • »
 • money
 • »
 • Gold price today | വിഷുവിന് സ്വർണം വാങ്ങുന്നുണ്ടോ? സ്വർണവില ബജറ്റിൽ ഒതുങ്ങുമോ?

Gold price today | വിഷുവിന് സ്വർണം വാങ്ങുന്നുണ്ടോ? സ്വർണവില ബജറ്റിൽ ഒതുങ്ങുമോ?

കേരളത്തിൽ ഒരു പവൻ സ്വർണത്തിന്റെ ഏറ്റവും പുതിയ വില

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

 • Share this:

  വിഷു പ്രമാണിച്ച് ചിലരെങ്കിലും സ്വർണം വാങ്ങാൻ തയാറെടുക്കുന്നുണ്ടാവും. കണിയൊരുക്കാൻ ഒരു സ്വർണനാണയം എങ്കിലും വേണമെന്ന നിർബന്ധക്കാരാണ് ചില മലയാളികൾ എന്നതാണ് ഇതിനാധാരം. വേറെ ചിലർക്കാകട്ടെ, സ്വർണാഭരണങ്ങൾ വാങ്ങാൻ ഏറ്റവും നല്ല ദിവസം വിഷു നാൾ അല്ലാതെ മറ്റൊന്നല്ല. എന്നാൽ ദിനംപ്രതി കുതിച്ചുയരുന്ന സ്വർണവിലയ്‌ക്ക്‌ മുന്നിൽ പിടിച്ചുനിൽക്കാൻ കഷ്‌ടപ്പെടുകയാണ് ബഹുഭൂരിപക്ഷം ഉപഭോക്താക്കളും. കയ്യിലെ സ്വർണം ഓരോ തരിയും കൂട്ടിവച്ചാണ് പലവീടുകളിലെയും കണക്കുകൂട്ടലുകൾ.

  ഇക്കുറി വിഷുവിന് രണ്ടുനാൾ ബാക്കി നിൽക്കെ സ്വർണവിലയുടെ (Gold price) കാര്യത്തിൽ അല്പമൊന്നാശ്വസിക്കാം. ഇന്നേയ്ക്ക് നേരിയ വിലവ്യത്യാസം രേഖപ്പെടുത്തിയിട്ടുണ്ട്. ഏപ്രിൽ 13ന് ഒരു പവൻ സ്വർണം വാങ്ങാൻ 44,880 രൂപ നൽകണം. കഴിഞ്ഞ ദിവസത്തേക്കാൾ 80 രൂപ കുറഞ്ഞിട്ടുണ്ട്. ഈ മാസം ഒരു പവൻ സ്വർണ്ണത്തിനുണ്ടായ ഏറ്റക്കുറച്ചിലുകൾ ചുവടെയുള്ള പട്ടികയിൽ നോക്കാം:

  ഏപ്രിൽ മാസത്തെ സ്വർണവില (പവന്) പട്ടിക

  ഏപ്രിൽ 1: 44,000
  ഏപ്രിൽ 2: 44,000
  ഏപ്രിൽ 3: 43,760
  ഏപ്രിൽ 4: 44,240
  ഏപ്രിൽ 5: 45,000 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
  ഏപ്രിൽ 6: 44,720
  ഏപ്രിൽ 7: 44,640
  ഏപ്രിൽ 8: 44,640
  ഏപ്രിൽ 9: 44,640
  ഏപ്രിൽ 10: 44,320
  ഏപ്രിൽ 11: 44,560
  ഏപ്രിൽ 12: 44,960
  ഏപ്രിൽ 13: 44,880

  Summary: Sale of gold in Kerala is likely to mark another spike ahead of Vishu season. One pavan of gold has met with a slight decline compared to the rate on the previous day. Eight grams of gold aka one pavan can now be purchased for Rs 44,880. Check out the rates

  Published by:user_57
  First published: