Gold Price Today : നാളെ മുതൽ പുത്തൻ സാമ്പത്തിക വർഷം തുടങ്ങുകയായി. ഉപ്പു തൊട്ട് കർപ്പൂരം വളരെ പല അവശ്യ വസ്തുക്കളുടെയും വില വർധിക്കുന്നതിന്റെ നെടുവീർപ്പിലാണ് ഉപഭോക്താക്കൾ. സ്വർണത്തിന്റെ കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ല. 2023ലെ കേന്ദ്ര ബജറ്റിൽ സ്വർണക്കട്ടികളിൽ നിന്നുള്ള സാധനങ്ങളുടെയും വസ്തുക്കളുടെയും അടിസ്ഥാന കസ്റ്റംസ് തീരുവ വർധിപ്പിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചരുന്നു. സ്വർണം ഇ-സ്വർണ്ണമാക്കി മാറ്റുന്നത് മൂലധന നേട്ടത്തിന് ബാധ്യതയുണ്ടാകില്ലെന്നും ധനമന്ത്രിയുടെ പ്രഖ്യാപനത്തിലുണ്ടായിരുന്നു.
എന്തായാലും മാർച്ച് മാസം അവസാനിച്ച വേളയിൽ സംസ്ഥാനത്തെ സ്വർണവില (gold price) ഉയർന്നിരിക്കുന്നു. കഴിഞ്ഞ ദിവസത്തേക്കാൾ ഒരു പവന് 240 രൂപ ഉയർന്ന് 44,000 രൂപയായി. ഒരു പവന് 45,000 രൂപ എന്ന നിലയിലെത്താൻ അധികം കാലതാമസമുണ്ടാവില്ല.
മാർച്ച് മാസത്തെ സ്വർണവില (പവന്)
മാർച്ച് 1: 41,280
മാർച്ച് 2: 41,400
മാർച്ച് 3: 41,400
മാർച്ച് 4: 41,480
മാർച്ച് 5: 41,480
മാർച്ച് 6: 41,480
മാർച്ച് 7: 41,320
മാർച്ച് 8: 40,800
മാർച്ച് 9: 40,720 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
മാർച്ച് 10: 41,120
മാർച്ച് 11: 41,720
മാർച്ച് 12: 41,720
മാർച്ച് 13: 41,960
മാർച്ച് 14: 42,520
മാര്‍ച്ച് 15: 42,440
മാർച്ച് 16: 42,840
മാര്‍ച്ച് 17: 43,040
മാര്‍ച്ച് 18: 44,240 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
മാര്‍ച്ച് 19: 44,240 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
മാര്‍ച്ച് 20: 43,840
മാര്‍ച്ച് 21: 44,000
മാര്‍ച്ച് 22: 43,360
മാര്‍ച്ച് 23: 43,840
മാര്‍ച്ച് 24: 44,000
മാര്‍ച്ച് 25: 43,880
മാർച്ച് 26: 43, 880
മാർച്ച് 27: 43,800
മാർച്ച് 28: 43,600
മാർച്ച് 29: 43,760
മാർച്ച് 30: 43,760
മാർച്ച് 31: 44,000
Summary: At the start of another fiscal, gold price in Kerala got a sudden spike on March 31, 2023. Eight grams of gold known as one pavan now comes with a price tag of Rs 24,000
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.