ആടിയുലഞ്ഞു നിൽക്കുന്ന സ്വർണവിലയ്‌ക്ക് (gold price) മുന്നിൽ പകച്ചു നിൽപ്പാണ് ഉപഭോക്താക്കൾ. ഇനി ഒരു പുതുവർഷം കൂടി എത്തിയാൽ അരലക്ഷം രൂപാ മുടക്കിയാലേ ഒരു പവനെങ്കിലും വാങ്ങാൻ കഴിയൂ എന്ന അങ്കലാപ്പിലാണ് പലരും. ആ നിലയിലാണ് ഇപ്പോഴത്തെ സ്വർണവിലയുടെ പോക്കും. പവന് 45,000 എന്ന ഞെട്ടിക്കുന്ന വിലയുടെ അടുത്തെത്തി നിൽക്കുകയാണ് നിലവിലെ സ്വർണവില. ഒരു സാമ്പത്തിക വർഷത്തിന്റെ അവസാനം കുറിക്കുന്ന മാർച്ചിൽ സ്വർണത്തിന്റെ കാര്യമെടുത്താൽ യാതൊരു ദാക്ഷണ്യവുമില്ലാതെയാണ് വിലയുടെ പോക്ക്.
പക്ഷെ പോയ ദിവസത്തെ അപേക്ഷിച്ച് നേരിയ ആശ്വാസത്തിന് വക തരുന്നതാണ് ഇന്നത്തെ നിരക്ക്. സ്വർണവില കുറഞ്ഞു. ഇന്ന് പവന് 43,880 എന്നാണ് നിരക്ക്. കഴിഞ്ഞ ദിവസം ഇത് പവന് 44,000 എന്നായിരുന്നു.
Also read: 500 രൂപയ്ക്ക് നിക്ഷേപം ആരംഭിക്കാം; എന്താണ് NPS? ദേശീയ പെൻഷൻ പദ്ധതിയുടെ നേട്ടങ്ങൾ എന്തെല്ലാം?
മാർച്ച് മാസത്തെ സ്വർണവില (പവന്)
മാർച്ച് 1: 41,280 മാർച്ച് 2: 41,400 മാർച്ച് 3: 41,400 മാർച്ച് 4: 41,480 മാർച്ച് 5: 41,480 മാർച്ച് 6: 41,480 മാർച്ച് 7: 41,320 മാർച്ച് 8: 40,800 മാർച്ച് 9: 40,720 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്) മാർച്ച് 10: 41,120 മാർച്ച് 11: 41,720 മാർച്ച് 12: 41,720 മാർച്ച് 13: 41,960 മാർച്ച് 14: 42,520 മാര്‍ച്ച് 15: 42,440 മാർച്ച് 16: 42,840 മാര്‍ച്ച് 17: 43,040 മാര്‍ച്ച് 18: 44,240 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്) മാര്‍ച്ച് 19: 44,240 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്) മാര്‍ച്ച് 20: 43,840 മാര്‍ച്ച് 21: 44,000 മാര്‍ച്ച് 22: 43,360 മാര്‍ച്ച് 23: 43,840 മാര്‍ച്ച് 24: 44,000 മാര്‍ച്ച് 25: 43,880
Summary: Gold price in Kerala has marked a slight fall as on March 25, 2023. Eight grams of gold aka one pavan is now priced at Rs 43,880
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Gold price, Gold price in kerala, Gold price increases, Gold price kerala