തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണ വിപണിയില്‍ വൻ ഇടിവ്. ഒരു പവൻ സ്വർണത്തിന് 560 രൂപയാണ് ഇന്ന് കുറഞ്ഞത്. 45,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില. ഗ്രാമിന് 70 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാമിന് 5,650 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ സ്വർണത്തിൻ്റെ നിരക്ക് സർവകാല റെക്കോർഡിലായിരുന്നു.
വെള്ളിയാഴ്ച 160 രൂപ കൂടി 45780 രൂപയായിരുന്നു ഒരു പവന്റെ വില. മൂന്ന് ദിവസംകൊണ്ട് 1200 രൂപയുടെ വര്‍ധനവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്. അതേസമയം സംസ്ഥാനത്ത് വെള്ളിവിലയിൽ ഒരു രൂപ കുറഞ്ഞു. ഒരു ഗ്രാം വെള്ളിക്ക് 82.40 രൂപയാണ്. സ്വർണം റെക്കോർഡ് വിലയിലെത്തിയ സാഹചര്യത്തിൽ സ്വർണത്തിന്റെ ഡിമാന്റ് കുറഞ്ഞതായി വേൾഡ് ഗോൾഡ് കൗൺസിൽ അറിയിച്ചു.
തീയതി | 1 പവൻ സ്വർണ്ണത്തിന്റെ വില (രൂപ) |
1-മെയ്-23 | 44,560 (മാസത്തിലെ ഏറ്റവും കുറഞ്ഞ) |
2-മെയ്-23 | 44,560 (മാസത്തിലെ ഏറ്റവും കുറഞ്ഞ) |
3-മെയ്-23 | 45200 |
4-മെയ്-23 | 45600 |
5-മെയ്-23ഇന്നലെ » | 45,760 (മാസത്തിലെ ഏറ്റവും ഉയർന്നത്) |
6-മെയ്-23ഇന്ന് » | രൂപ. 45,200 |
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.