• HOME
 • »
 • NEWS
 • »
 • money
 • »
 • 'എയർകണ്ടീഷൻ ആഡംബരമല്ല; കാലാവസ്ഥ മാറുന്നതിനനുസരിച്ച് അത്യാവശ്യം' ക്ഷേമപെൻഷൻ നിഷേധിച്ചതിനെതിരേ പരാതി

'എയർകണ്ടീഷൻ ആഡംബരമല്ല; കാലാവസ്ഥ മാറുന്നതിനനുസരിച്ച് അത്യാവശ്യം' ക്ഷേമപെൻഷൻ നിഷേധിച്ചതിനെതിരേ പരാതി

വീട്ടുമുറ്റത്ത് കാറും എയര്‍കണ്ടീഷന്‍ ചെയ്ത വീടുമെല്ലാം ഒരു വ്യക്തിയുടെ ഉയർന്ന സാമ്പത്തിക സ്ഥിതിയുടെ അടയാളമായാണ് കണക്കാക്കുന്നത്.

 • Last Updated :
 • Share this:
  തിരുവനന്തപുരം: സംസ്ഥാന സർക്കാർ 2019 മുതല്‍ ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ പട്ടികയില്‍ നിന്ന് യോഗ്യതയില്ലാത്ത 5 ലക്ഷത്തോളം ആളുകളെയാണ് വിവിധ ഘട്ടങ്ങളിലായി നീക്കം ചെയ്തത്. മരിച്ചവര്‍, മോട്ടോര്‍ വാഹന ഉടമകള്‍, ആദായനികുതിദായകര്‍ തുടങ്ങിയ വിവിധ ഡാറ്റാബേസുകള്‍ ഉപയോഗിച്ചാണ് ധനവകുപ്പ് അയോഗ്യരെ കണ്ടെത്തിയത്.

  ഏറ്റവും ഒടുവിലത്തേത് റബര്‍ സബ്സിഡി ലഭിക്കുന്ന കര്‍ഷകരുടെ ഡാറ്റാബേസ് ഉപയോഗിച്ച് നടത്തിയ പരിശോധന ആയിരുന്നു. റബര്‍ സബ്സിഡി ലഭിക്കുന്നവര്‍ക്ക് കുറഞ്ഞത് രണ്ടേക്കര്‍ ഭൂമിയുള്ളതിനാല്‍ പെന്‍ഷന് അര്‍ഹതയില്ല. അത്തരത്തിലുള്ള ഏകദേശം 9,000 കര്‍ഷകരെയാണ് കണ്ടെത്തിയത്. അവരുടെ വിശദാംശങ്ങള്‍ വീണ്ടും പരിശോധിക്കുന്നതിനും യോഗ്യതയില്ലെങ്കില്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുന്നതിനുമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറിയിരുന്നു.

  വീട്ടുമുറ്റത്ത് കാറും എയര്‍കണ്ടീഷന്‍ ചെയ്ത വീടുമെല്ലാം ഒരു വ്യക്തിയുടെ ഉയർന്ന സാമ്പത്തിക സ്ഥിതിയുടെ അടയാളമായാണ് കണക്കാക്കുന്നത്. എന്നാല്‍, ഇത്തരം പുറംമോടികളൊന്നും തന്നെ ആ വ്യക്തിയുടെ സാമ്പത്തിക നിലയെ പ്രതിഫലിപ്പിക്കണമെന്നില്ലെന്ന് ചില ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ പറയുന്നു.

  Also Read-KSRTC ശമ്പള വിതരണത്തിന് നൂറ് കോടി; കുടിശ്ശികയും ഓഗസ്റ്റ് മാസത്തെ ശമ്പളവും നൽകും

  അനര്‍ഹരാണെന്ന് കണ്ടെത്തി പെന്‍ഷന്‍ തടഞ്ഞ ആളുകളില്‍ നിന്ന് നിരവധി നിവേദനങ്ങള്‍ സര്‍ക്കാരിനും തദ്ദേശ സ്ഥാപനങ്ങള്‍ക്കും ലഭിക്കുന്നുണ്ട്. വീട്ടില്‍ എയര്‍കണ്ടീഷന്‍ മുറികള്‍ ഉള്ളതിനാല്‍ പെന്‍ഷന്‍ പദ്ധതിയില്‍ നിന്ന് തന്റെ പേര് ഒഴിവാക്കിയതായി മലപ്പുറം സ്വദേശിയായ ഒരാള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. എയര്‍കണ്ടീഷന്‍ ഒരു ആഡംബരമല്ലെന്നും കാലാവസ്ഥ മാറുന്നതിനനുസരിച്ച് അത് വീട്ടില്‍ അത്യാവശ്യമാണെന്നും അദ്ദേഹം അവകാശപ്പെടുന്നു.

  പെന്‍ഷന്‍ പദ്ധതിയുടെ മാനദണ്ഡമനുസരിച്ച്, 2,000 ചതുരശ്ര അടിയില്‍ കൂടുതലുള്ള വീടുകളുള്ളവർ, എയര്‍കണ്ടീഷന്‍ മുറികളുള്ള വീടുകളുള്ളവർ, 1000 സിസിക്ക് മുകളിൽ വാഹനങ്ങൾ ഉള്ളവര്‍ തുടങ്ങിയവർ പദ്ധതിക്ക് അര്‍ഹരല്ല. മാത്രമല്ല, ഗുണഭോക്താവിന്റെ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെ ആയിരിക്കണം.

  അതിനിടെ, പെന്‍ഷന്‍ ഗുണഭോക്താക്കള്‍ വില്ലേജ് ഓഫീസറിൽ നിന്ന് പുതിയ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയാണെന്ന് ഉറപ്പുവരുത്തുന്നതിനു വേണ്ടിയാണിത്. 50 ലക്ഷത്തിലധികം വരുന്ന ഗുണഭോക്താക്കളില്‍ നാലിലൊന്ന് പേര്‍ക്കെങ്കിലും സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ ബുദ്ധിമുട്ടുണ്ടാകുമെന്ന് ധനവകുപ്പ് വകുപ്പ് പറയുന്നതായി ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

  സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് മുമ്പ് കൃത്യമായ പരിശോധന നടത്താന്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ധനവകുപ്പ് കഴിഞ്ഞയാഴ്ച റവന്യൂ വകുപ്പിന് കത്ത് നല്‍കിയിരുന്നു. വില്ലേജ് ഓഫീസര്‍മാര്‍ ഗുണഭോക്താവിന്റെ റേഷന്‍ കാര്‍ഡിനെ മാത്രം മാനദണ്ഡമാക്കരുതെന്നും കത്തില്‍ പറയുന്നു. പകരം കുടുംബാംഗങ്ങളുടെ വരുമാനവും കുടുംബ സ്വത്തുക്കളില്‍ നിന്നുള്ള വരുമാനവും കൂടി കണക്കാക്കണം. പ്രതിമാസം ശരാശരി 25,000 പേരാണ് പെന്‍ഷന്‍ പദ്ധതിയില്‍ ചേരുന്നത്. ഓഗസ്റ്റില്‍ 50.53 ലക്ഷം പേര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിനായി സര്‍ക്കാര്‍ 771.75 കോടി രൂപയാണ് ചെലവഴിച്ചത്.
  Published by:Jayesh Krishnan
  First published: