HOME » NEWS » Money » KERALA LOTTERY AKSHAYA AK 465 RESULT TODAY

Kerala Lottery Result, Akshaya AK-465 Result Today | 70 ലക്ഷം രൂപ വീട്ടിൽ കൊണ്ടുപോകുന്ന ഭാഗ്യവാൻ ആരാകും? നറുക്കെടുപ്പ് ഉച്ചകഴിഞ്ഞ് മൂന്നിന്

ഒന്നാം സമ്മാനം 70 ലക്ഷം രൂപയാണ്. അഞ്ചുലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ.

News18 Malayalam | news18-malayalam
Updated: September 30, 2020, 11:05 AM IST
Kerala Lottery Result, Akshaya AK-465 Result Today | 70 ലക്ഷം രൂപ വീട്ടിൽ കൊണ്ടുപോകുന്ന ഭാഗ്യവാൻ ആരാകും? നറുക്കെടുപ്പ് ഉച്ചകഴിഞ്ഞ് മൂന്നിന്
പ്രതീകാത്മക ചിത്രം
  • Share this:
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 465 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ്. ടിക്കറ്റ് എടുത്തവർക്ക് keralalotteryresult.net എന്ന വെബ്സൈറ്റിലൂടെ ഫലം പരിശോധിക്കാം. അക്ഷയ എകെ -465 ലോട്ടറി നറുക്കെടുപ്പിൽ ഒന്നാം സമ്മാനം 70 ലക്ഷം രൂപയാണ്. അഞ്ചുലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ. 8000 രൂപയുടെ സമാശ്വാസ സമ്മാനവും ലഭിക്കും.

Also Read- Bhagyamithra Lottery | 5 പേര്‍ക്ക് ഒരു കോടി രൂപ വീതം സമ്മാനം; 100 രൂപയുടെ പ്രതിമാസ ലോട്ടറിയുമായി ഭാഗ്യക്കുറി വകുപ്പ്

അക്ഷയ ഭാഗ്യക്കുറിയുടെ വില 40 രൂപയാണ്. നാലും അഞ്ചും ആറും ഏഴും എട്ടും സമ്മാനം നേടുന്നവർക്ക് യഥാക്രമം 5000, 2000, 1000, 500, 100 രൂപ ലഭിക്കും. 5000 രൂപയിൽ താഴെയുള്ള സമ്മാനതുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

Also Read- 75 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ W-583 ലോട്ടറി ഫലം അറിയാം

ഇതിനിടെ ഭാഗ്യമിത്ര എന്ന പേരിൽ പ്രതിമാസ ലോട്ടറിയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഒന്നിലധികം പേർക്ക് ഒന്നാം സമ്മാനം നൽകുന്ന ലോട്ടറിയാണ് ഇത്. നൂറ് രൂപയാണ് ടിക്കറ്റ് വില. എല്ലാ മാസവും ആദ്യ ഞായറാഴ്ച നറുക്കെടുപ്പ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

കോവിഡിനെ തുടർന്ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് ലോട്ടറി വിൽപനക്കാർക്കും വൻ വരുമാന നഷ്ടമുണ്ടാക്കിയിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ പ്രതിദിന ലോട്ടറികളുടെ എണ്ണം ആഴ്ചയില്‍ മൂന്നായി കുറയ്ക്കുകയും ചെയ്തിരുന്നു. ഈ നഷ്ടം നികത്താമെന്ന പ്രതീക്ഷയിലാണ് ലോട്ടറി വകുപ്പ് പുതിയ പ്രതിമാസ ലോട്ടറി അവതരിപ്പിക്കുന്നത്.



Also Read- കേരള ഭാഗ്യക്കുറി കാരുണ്യ പ്ലസ് നറുക്കെടുപ്പ്: ഫലം വിശദമായി അറിയാം

എല്ലാ ഞായറാഴ്ചകളിലും നറുക്കെടുത്തിരുന്ന പൗര്‍ണമി ടിക്കറ്റിന്റെ വിൽപന ഡിസംബര്‍ 31 വരെ നിര്‍ത്തിവെച്ചിട്ടുണ്ട്. ഭാഗ്യമിത്ര 72 ലക്ഷം ടിക്കറ്റുകള്‍ വരെ അച്ചടിക്കാനാണ് തീരുമാനം. ആദ്യം 40 ലക്ഷം ടിക്കറ്റ് പുറത്തിറക്കും. വിറ്റുതീരുന്ന മുറയ്ക്കായിരിക്കും ബാക്കി ടിക്കറ്റുകള്‍ വിപണിയിലെത്തിക്കുക. ഒക്ടോബർ പത്തോടെ പുറത്തിറക്കി, ആദ്യ നറുക്കെടുപ്പ് കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് നടത്താനാണ് ലോട്ടറി വകുപ്പ് ആലോചിക്കുന്നത്.
Published by: Rajesh V
First published: September 30, 2020, 10:27 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories