തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനവുമായി തിരുവോണം ബംപർ. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം അഞ്ചു കോടി രൂപയും മൂന്നാം സമ്മാനം 10 പരമ്പരകളിലായി ഓരോ കോടി രൂപ വീതവും നൽകും. നാലാം സമ്മാനം ഒരു ക്ഷേം രൂപ വീതം 90 പേർക്കും അഞ്ചാം സമ്മാനം 5000 രൂപ വീതം 72,000 പേർക്കും നൽകും. ഇതിന് പുറമേ 3000 രൂപയുടെ 48,600 സമ്മാനങ്ങളും 2000 രൂപയുടെ 66,600 സമ്മാനങ്ങളും 1000 രൂപയുടെ 2,10,600 സമ്മാനങ്ങളും നൽകും.
ആകെ 126 കോടി രൂപയുടെ സമ്മാനങ്ങളാണ് നൽകുന്നത്.
500 രൂപയാണ് ടിക്കറ്റ് വില. കഴിഞ്ഞ തവണ 12 കോടി രൂപയായിരുന്നു ഒന്നാം സമ്മാനം. ധനമന്ത്രി കെഎൻ ബാലഗോപാലും ഗതാഗത മന്ത്രി ആൻ്റണി രാജുവും ചേർന്ന് തിരുവോണം ബംപർ പ്രകാശനം ചെയ്തു.
Also Read- 25 കോടി സമ്മാനത്തുകയുമായി കേരളത്തിന്റെ ഓണം ബംപർ! ടിക്കറ്റ് വില 500 രൂപവ്യാജ ലോട്ടറി തടയാൻ തിരുവോണം ബംപറിൽ കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ കട്ടിയുള്ള കടലാസും ഫ്ലൂറസൻ്റ് മഷി ഉപയോഗിച്ചുള്ള അച്ചടിയുമാണ് തിരുവോണം ബംപറിൽ ഉള്ളത്.
സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.
ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ
https://www.keralalotteryresult.net/,
http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.
സംസ്ഥാനത്ത് നൂറുകണക്കിന് ആളുകളുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ഭാഗ്യക്കുറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.