ഇന്റർഫേസ് /വാർത്ത /Money / ലോക്ക്ഡൗൺ; ജൂൺ ഒന്ന് മുതൽ അഞ്ച് വരെ നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന ഭാഗ്യക്കുറികൾ റദ്ദാക്കി

ലോക്ക്ഡൗൺ; ജൂൺ ഒന്ന് മുതൽ അഞ്ച് വരെ നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന ഭാഗ്യക്കുറികൾ റദ്ദാക്കി

സ്ത്രീശക്തി -263 , അക്ഷയ -500 , കാരുണ്യ പ്ലസ് -371, നിർമൽ -227 , കാരുണ്യ -502 എന്നീ ഭാഗ്യക്കുറികളാണ് റദ്ദാക്കിയത്.

സ്ത്രീശക്തി -263 , അക്ഷയ -500 , കാരുണ്യ പ്ലസ് -371, നിർമൽ -227 , കാരുണ്യ -502 എന്നീ ഭാഗ്യക്കുറികളാണ് റദ്ദാക്കിയത്.

സ്ത്രീശക്തി -263 , അക്ഷയ -500 , കാരുണ്യ പ്ലസ് -371, നിർമൽ -227 , കാരുണ്യ -502 എന്നീ ഭാഗ്യക്കുറികളാണ് റദ്ദാക്കിയത്.

  • Share this:

തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്ത് സംസ്ഥാനത്ത് ലോക്ക് ഡൗൺ നീട്ടിയതിനെ തുടർന്ന് ഭാഗ്യക്കുറി വകുപ്പ് ജൂൺ ഒന്ന് മുതൽ അഞ്ചാം തീയതി വരെ നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന ടിക്കറ്റുകള്‍ റദ്ദാക്കി. സ്ത്രീശക്തി -263 , അക്ഷയ -500 , കാരുണ്യ പ്ലസ് -371, നിർമൽ -227 , കാരുണ്യ -502 എന്നീ ഭാഗ്യക്കുറികളാണ് റദ്ദാക്കിയതെന്ന് ഭാഗ്യക്കുറി വകുപ്പ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

നേരത്തെ ഈ മാസം 28,29 ,31 തീയതികളിൽ നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന നിർമൽ -226 ,കാരുണ്യ -501 ,വിൻ വിൻ -618 ഭാഗ്യക്കുറികൾ കൂടി റദ്ദാക്കിയിരുന്നു. ഭാഗ്യമിത്ര BM -06 , ലൈഫ് വിഷു ബമ്പർ BR -79 ഭാഗ്യക്കുറികളുടെയും 10 ,11 ,12 തീയതികളിൽ നറുക്കെടുക്കേണ്ടിയിരുന്ന പ്രതിവാര ഭാഗ്യക്കുറികളുടെയും നറുക്കെടുപ്പ് പിന്നീട് നടത്തും.

#Metoo വിവാദം; ഒഎൻവി പുരസ്കാരം നിരസിക്കുന്നുവെന്ന് തമിഴ് കവി വൈരമുത്തു

സംസ്ഥാനത്ത് ജൂൺ 9 വരെ ലോക്ക് ഡൗൺ നീട്ടിയേക്കും; മദ്യശാലകള്‍ തുറക്കില്ല

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗൺ നീട്ടിയേക്കും. ജൂൺ 9 വരെ ലോക്ക് ഡൗൺ നീട്ടണമെന്നാണ് വിദഗ്ധ സമിതിയുടെ ശുപാർശ. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി വൈകിട്ട് നടത്തും. ലോക്ക് ഡൗൺ നീട്ടുമെങ്കിലും അവശ്യ സേവന മേഖലകളിൽ കൂടുതൽ ഇളവുകൾ അനുവദിച്ചേക്കുമെന്നാണ് വിവരം.

സ്വര്‍ണക്കടകള്‍, ടെക്‌സ്‌റ്റൈലുകള്‍, ചെരിപ്പുകടകള്‍, സ്‌കൂള്‍ കുട്ടികള്‍ക്ക് ആവശ്യമായ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കും. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസമായിരിക്കും ഇതിന് അനുമതി നല്‍കുക. വ്യവസായ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തന അനുമതി നല്‍കും. അന്‍പത് ശതമാനം ജീവനക്കാരെവെച്ച് വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള തീരുമാനമാണ് ഇപ്പോള്‍ കൈക്കൊണ്ടിരിക്കുന്നത്. ഈ വ്യവസായ സ്ഥാനപനങ്ങള്‍ക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിക്കാവുന്നതാണ്.  സ്‌പെയര്‍ പാര്‍ട്ടുകള്‍ വില്‍ക്കുന്ന കടകള്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. കള്ളുഷാപ്പുകള്‍ക്ക് ഭാഗികമായി പ്രവര്‍ത്തിക്കാനുള്ള അനുവാദം നല്‍കാനും തീരുമാനം എടുത്തിട്ടുണ്ട്.

Also Read 80:20 അനുപാതം റദ്ദാക്കിയ വിധി: സര്‍ക്കാര്‍ അപ്പീല്‍ പോകരുതെന്നും വിധി നടപ്പാക്കണമെന്നും സിറോ മലബാര്‍ സഭ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിൽ താഴെയാകും വരെ കടുത്ത നിയന്ത്രണം വേണമെന്ന നിലപാടാണ് ആരോഗ്യ വകുപ്പും പൊലീസും ഉന്നത തലയോഗത്തിൽ സ്വീകരിച്ചത്.  അതേ സമയം മദ്യശാലകൾ ഉടൻ തുറക്കേണ്ടതില്ലെന്നാണ് തീരുമാനം. കോവിഡ് തീവ്രവ്യാപനത്തെ തുടർന്ന് മെയ് ഒമ്പതിനാണ് സംസ്ഥാനത്ത് ലോക്ക്ഡൗൺ ഏര്‍പ്പെടുത്തിയത്.

ഇതിനിടെ കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ തമിഴ്‌നാട്ടില്‍ ലോക്ഡൗണ്‍ ജൂണ്‍ 7 വരെ നീട്ടിയതായി മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ വ്യക്തമാക്കിയിട്ടുണ്ട്. നിലവിലുള്ള കര്‍ശന നിയന്ത്രണങ്ങള്‍ ജൂണ്‍ 7 വരെ തുടരും. പച്ചക്കറി, പലചരക്ക് തുടങ്ങിയ അവശ്യവസ്തുക്കളുടെ വിതരണം നിലവിലുള്ളത് പോലെ തുടരും. ആവശ്യവസ്തുക്കള്‍ ആളുകള്‍ക്ക് ഫോണിലൂടെ ഓര്‍ഡര്‍ ചെയ്ത് വാങ്ങാനും സൗകര്യമുണ്ട്. രാവിലെ 6 മണി മുതല്‍ വൈകുന്നേരം 7 മണി വരെയാണ് വിതരണസമയം. ലോക്ഡൗണുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

ലോക്ഡൗണ്‍ കാലത്ത് ജനങ്ങള്‍ നേരിടുന്ന പ്രതിസന്ധി കുറയ്ക്കാന്‍ ജൂണ്‍ മാസത്തില്‍ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 13 ഉത്പന്നങ്ങളാവും കിറ്റില്‍ ഉണ്ടാവുക.

 രാജ്യ തലസ്ഥാനമായ ഡൽഹിയിൽ അടുത്ത തിങ്കളാ്ച മുതൽ ലോക്ക്ഡൗണ്‍ ഇളവുകൾ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കോവിഡ് വ്യാപനത്തിൽ കുറവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ഇത്. കഴിഞ്ഞ 24 മണിക്കൂറിൽ ഡൽഹിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.5 ശതമാനമാണ്. 1100 കേസുകൾ മാത്രമാണ് പുതിയതായി റിപ്പോർട്ട് ചെയ്തത്. ഇത് ഇളവുകൾക്കുള്ള സമയമാണെന്നും അല്ലെങ്കിൽ ജനങ്ങൾ പട്ടിണി കിടന്ന് മരിക്കുമെന്നും കെജ്രിവാൾ പറഞ്ഞു.

First published:

Tags: Bumper Lottery Draw, Kerala Lottery Draw, Kerala Lottery Result