തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറിയുടെ കാരുണ്യ പ്ലസ് KN- 462 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. PL 243910 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. PL 294557 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോർക്കി ഭവനിലായിരുന്നു നറുക്കെടുപ്പ്.
കാരുണ്യ പ്ലസ് ലോട്ടറിക്ക് 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. ഒരു ലക്ഷം രൂപ വീതം 12 പേർക്ക് മൂന്നാം സമ്മാനം ലഭിക്കും. നാലാം സമ്മാനം (5,000 രൂപ), അഞ്ചാം സമ്മാനം (1000 രൂപ), ആറാം സമ്മാനം (500 രൂപ), ഏഴാം സമ്മാനം- (100 രൂപ) എന്നിങ്ങനെയാണ് മറ്റ് സമ്മാനങ്ങൾ.
സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍
ഒന്നാം സമ്മാനം- (80 ലക്ഷം രൂപ)
PL 243910
സമാശ്വാസ സമ്മാനം- (8000 രൂപ വീതം)
5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി വിൽപനശാലയുമായി ബന്ധപ്പെടാം. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടക്കുക. ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം അറിയാനാകും.
സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബമ്പർ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Karunya Plus result, Kerala lotterry, Kerala Lottery Result