തിരുവനന്തപുരം: ഈ വർഷത്തെ കേരള ഭാഗ്യക്കുറിയുടെ വിഷു ബമ്പർ ഫലം പ്രഖ്യാപിച്ചു. ആദർശ് സികെ എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 12 കോടി രൂപ ലഭിച്ചിരിക്കുന്നത്. VE 475588 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. മലപ്പുറം തിരൂർ ഏജൻസിയിൽ നിന്നാണ് ആദർശ് ടിക്കറ്റ് വാങ്ങിയത.
തിരുവനന്തപുരം ഗോർക്കിഭവനിൽ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെ ആയിരുന്നു നറുക്കെടുപ്പ്. 300 രൂപയാണ് ടിക്കറ്റ് വില. രണ്ടാം സമ്മാനം ഒരു കോടി വീതം ആറ് പേർക്ക് ലഭിക്കും. മൂന്നാം സമ്മാനമായ പത്ത് ലക്ഷം ആറ് പേർക്ക് വീതം ലഭിക്കും.
Also Read-Vishu Bumper 2023 |ഒന്നാം സമ്മാനം 12 കോടി; വിഷു ബമ്പർ ബിആർ 91 ഫലം പ്രഖ്യാപിച്ചു
നാലാം സമ്മാനം അഞ്ച് ലക്ഷം രൂപയും അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപയുമാണ്. ആറാം സമ്മാനം 5,000 രൂപയും ഏഴാം സമ്മാനം 2,000 രൂപയും എട്ടാം സമ്മാനം ആയിരം രൂപയും 9-ാം സമ്മാനം 500 രൂപയും പത്താം സമ്മാനം 300 രൂപയുമാണ്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.