• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Vishu Bumper | വിഷു ബമ്പർ പത്ത് കോടി രൂപ സമ്മാനം ലഭിച്ച ഭാഗ്യവാൻ എവിടെയുണ്ട്?

Kerala Lottery Vishu Bumper | വിഷു ബമ്പർ പത്ത് കോടി രൂപ സമ്മാനം ലഭിച്ച ഭാഗ്യവാൻ എവിടെയുണ്ട്?

നറുക്കെടുപ്പ് നടക്കുന്നതിന് അഞ്ച് ദിവസം മുന്‍പ് വിറ്റ ടിക്കറ്റിനാണ് 10 കോടി അടിച്ചതെന്ന് സംശയമുണ്ട്. ടിക്കറ്റ് വിറ്റ ഏജന്‍റാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്

  • Share this:
    തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ വിഷു ബമ്പര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ പത്തുകോടി രൂപ ലഭിച്ചയാളെ ഇതുവരെ കണ്ടെത്താനായില്ല. സമ്മാനർഹമായ ടിക്കറ്റും ലഭിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കുന്നു. കേരളകൌമുദിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തതത്. നറുക്കെടുപ്പ് നടക്കുന്നതിന് അഞ്ച് ദിവസം മുന്‍പ് വിറ്റ ടിക്കറ്റിനാണ് 10 കോടി അടിച്ചതെന്ന് സംശയമുണ്ട്. ടിക്കറ്റ് വിറ്റ ഏജന്‍റാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ഗൾഫിൽനിന്ന് എത്തിയ ഒരു യുവാവ് ദിര്‍ഹം നല്‍കി തന്റെ പക്കല്‍ നിന്നും ബമ്പർ ടിക്കറ്റ് എടുത്തിരുന്നു. ഇയാൾക്കാണോ സമ്മാനമെന്നാണ് ഏജന്‍റ് സംശയിക്കുന്നത്.

    തിരുവനന്തപുരം ചൈതന്യ ലക്കി സെന്ററില്‍ നിന്ന് വിറ്റ എച്ച്‌.ബി 727990 എന്ന നമ്പരുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ പത്തുകോടി രൂപ അടിച്ചത്. ചൈതന്യ ലക്കി സെന്‍ററിൽ നിന്ന് ഈ ടിക്കറ്റ് അടങ്ങിയ ബുക്ക് ലെറ്റ് വാങ്ങിയത് ദമ്ബതികളായ ജസീന്ത, രംഗന്‍ എന്നിവരാണ്. ഇവർ ആറ്റിങ്ങലിൽവെച്ചാണ് ടിക്കറ്റ് വിൽപന നടത്തിയത.

    അതേസമയം ഒരു മാസത്തിനുള്ളില്‍ ടിക്കറ്റുമായി എത്തിയില്ലെങ്കില്‍ കമ്മീഷൻ കഴിച്ചുള്ള ആറ് കോടി 16 ലക്ഷം സര്‍ക്കാര്‍ ഖജനാവിലേക്ക് പോകും. നറുക്കെടുപ്പ് നടന്ന് 30 ദിവസത്തിനുള്ളില്‍ സമ്മാനാര്‍ഹമായ ടിക്കറ്റ് ഹാജരാക്കണമെന്നാണ് ചട്ടം. ഈ സമയത്തിനുള്ളില്‍ ടിക്കറ്റ് ഹാജരാക്കാന്‍ സാധിച്ചില്ലെങ്കില്‍ മതിയായ കാരണം ചൂണ്ടിക്കാട്ടി ലോട്ടറി ഓഫീസില്‍ അപേക്ഷ നല്‍കണമെന്നും വ്യവസ്ഥയുണ്ട്.

    60 ദിവസം വരെയുള്ള ടിക്കറ്റ് ജില്ലാ ലോട്ടറി ഓഫീസര്‍മാര്‍ക്ക് പാസാക്കാനാകും. ഈ സമയപരിധിയും കഴിഞ്ഞാണ് ടിക്കറ്റ് ഹാജരാക്കുന്നതെങ്കില്‍ തീരുമാനമെടുക്കേണ്ടത് ലോട്ടറി ഡയറക്ടറേറ്റാണ്. 90 ദിവസം വരെയുള്ള ടിക്കറ്റുകള്‍ ഡയറക്‌ട്രേറ്റിന് പാസാക്കാനാകും. ഏതായാലും ഉടൻ തന്നെ സമ്മാനാർഹമായ ടിക്കറ്റുമായി ആ ഭാഗ്യവാൻ തങ്ങളെ തേടി വരുമെന്ന പ്രതീക്ഷയിലാണ് ടിക്കറ്റ് വിറ്റ ഏജന്‍റ്.

    വിഷു ബമ്പര്‍ BR-85 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 10 കോടിയുടെ ഭാഗ്യം ആര്‍ക്ക്?

    ഒന്നാം സമ്മാനം [10 Crore]

    HB 727990

    സമാശ്വാസ സമ്മാനം (1,00,000/-)
    VB 727990 IB 727990 SB 727990 KB 727990

    രണ്ടാം സമ്മാനം [50 Lakhs]
    IB 117539

    മൂന്നാം സമ്മാനം [5 Lakhs]
    VB 143234 IB 520301 SB 270896 HB 163414 UB 205752 KB 395285 VB 279627 IB 601095 SB 575608 HB 755910 UB 282260 KB 110895

    നാലാം സമ്മാനം  [1 Lakh]
    29825

    അഞ്ചാം സമ്മാനം (5,000/-)
    0151  0360  0927  1028  1139  1413  2204  2306  2431  3502  3983  4206  4443  4687  5005  5087  5476  5542  5736  5794  5800  6128  6184  6208  6488  6510  7414  7453  8140  8478  9006  9076  9533  9662  9769  9905

    ആറാം സമ്മാനം (2,000/-)
    0011  0127  0135  0207  0209  0220  0388  0478  0582  0593  1070  1416  1866  2011  2034  2171  2497  2759  2875  3026  3087  3192  3540  3821  3905  3932  4263  4620  4666  4951  5491  5831  5856  5900  6162  6381  6630  7262  7450  7727  7786  8246  8369  8648  8944  8960  9342  9496  9822  9894

    ഏഴാം സമ്മാനം- Rs. 1000/-
    0084 0320 0354 0386 0456 0735 0923 1511 1884 2057 2446 2663 2672 2744 2750 2939 2964 2988 3117 3155 3582 3836 3879 3968 4038 4041 4062 4081 4101 4286 4334 4402 4560 4569 4592 5388 5447 5470 5572 5730 5733 5969 6120 6367 6416 6445 6498 6819 6934 6971 7062 7148 7462 7535 7675 7771 7929 7964 7983 8137 8230 8560 8853 9037 9124 9266 9273 9285 9367 9560 9630 9856

    എട്ടാം സമ്മാനം- Rs. 500/-
    0007 0253 0284 0333 0369
    0446 0569 0852 0956 1127
    1149 1206 1473 1652 1826
    1832 1847 2067 2100 2107
    2228 2238 2242 2286 2451
    2481 2792 2808 2912 2927
    2958 2985 3019 3075 3098
    3151 3191 3209 3364 3564
    3607 3675 3680 3806 3889
    3929 3963 3978 3998 4034
    4436 4482 4510 4551 4721
    4741 4935 4942 4950 4952
    5004 5111 5175 5198 5362
    5411 5521 5552 5639 5704
    5897 5963 5964 6001 6111
    6124 6288 6406 6471 6650
    6677 6715 6719 6741 6790
    6816 6921 6949 7156 7506
    7518 7536 7551 7840 7883
    7961 8028 8062 8178 8221
    8269 8273 8418 8577 8685
    8693 8725 8906 8972 9020
    9032 9111 9221 9301 9370
    9437 9464 9469 9547 9551
    9594 9629 9816 9817 9893
    9973

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.

    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളില്‍ ഒന്നാണ് ഭാഗ്യക്കുറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാൽ, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സർക്കാർ നിർത്തി വച്ചിരിക്കുകയാണ്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.
    Published by:Anuraj GR
    First published: