KERALA WIN WIN W-661 Lottery Results: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഇന്ന് നടത്താനിരുന്ന Win Win W-661 ഭാഗ്യക്കുറി നറുക്കെടുപ്പ് മാറ്റിവെച്ചു. ദേശവ്യാപക പണിമുടക്കിനെ (Nationwide Strike) തുടർന്നാണ് നറുക്കെടുപ്പ് മാറ്റിയത്. "ഒഴിവാക്കാനാകാത്ത കാരണങ്ങളാൽ" നറുക്കെടുപ്പ് ഏപ്രിൽ 3 ലേക്ക് മാറ്റിവച്ചുവെന്നാണ് ഔദ്യോഗിക വിശദീകരണം. തിരുവനന്തപുരത്ത് ബേക്കറി ജംഗ്ഷനു സമീപമുള്ള ഗോർക്കി ഭവനിൽ ഏപ്രിൽ 3 ന് നറുക്കെടുപ്പ് നടക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഒന്നാം സമ്മാനം നേടുന്നയാൾക്ക് 75 ലക്ഷം രൂപയും ലഭിക്കും. രണ്ടാം സമ്മാനമായ ഭാഗ്യ ടിക്കറ്റിന് അഞ്ച് ലക്ഷം രൂപയും മൂന്നാം സമ്മാനം നേടുന്നവർക്ക് ഒരു ലക്ഷം രൂപയും ലഭിക്കും.
കേരള ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം എങ്ങനെ പരിശോധിക്കാം?
വിവിധ കേരള ഭാഗ്യക്കുറികളുടെ നറുക്കെടുപ്പിന്റെ തത്സമയ ഫലം ഉച്ചതിരിഞ്ഞ് 3 മണി മുതൽ കേരള ലോട്ടറി വകുപ്പ് പ്രഖ്യാപിക്കുമ്പോൾ മുതൽ ന്യൂസ് 18 വെബ്സൈറ്റിൽ ലഭ്യമാകും. വികൂടാതെ കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ keralalotteryresult.net-ൽ ക്ലിക്ക് ചെയ്ത് ഫലം അറിയാനാകും.
വെബ്സൈറ്റിന് പുറമെ കേരള സർക്കാർ ഗസറ്റിലും ഈ ഫലങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് സംസ്ഥാനത്തെ ഏത് താലൂക്ക് ലോട്ടറി ഓഫീസിൽ നിന്നും 40 രൂപ വിലയുള്ള ടിക്കറ്റുകൾ വാങ്ങി നറുക്കെടുപ്പിൽ പങ്കെടുക്കാം. പുനലൂർ (കൊല്ലം ജില്ല), കട്ടപ്പന (ഇടുക്കി ജില്ല), താമരശ്ശേരി (കോഴിക്കോട് ജില്ല) എന്നിവിടങ്ങളിൽ മൂന്ന് ലോട്ടറി റീജിയണൽ ഓഫീസുകളുണ്ട്.
Also Read-
Karunya KR-542 Kerala Lottery Results | കാരുണ്യ കെആര്-542 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന് ആര്?
5000 രൂപയിൽ താഴെ തുകയുള്ള സമ്മാനം നേടിയവർക്ക് കേരളത്തിലെ ഏത് ലോട്ടറി കടയിൽ നിന്നും സമ്മാനത്തുക നേടാനാകും. 5,000 രൂപയിൽ കൂടുതലുള്ള തുക നേടിയവർ തങ്ങളുടെ തിരിച്ചറിയൽ രേഖകൾ സഹിതം ബാങ്കിലോ സർക്കാർ ലോട്ടറി ഓഫീസിലോ സമ്മാനത്തുക നേടുന്നതിനായി ടിക്കറ്റ് സമർപ്പിക്കണം.
കേരള പ്രതിവാര ലോട്ടറികൾ:
തിങ്കൾ: വിൻ വിൻ: ഒന്നാം സമ്മാനം 75 ലക്ഷം രൂപ
ചൊവ്വ: സ്ത്രീ ശക്തി: ഒന്നാം സമ്മാനം 75 ലക്ഷം
ബുധൻ: അക്ഷയ: ഒന്നാം സമ്മാനം 70 ലക്ഷം
വ്യാഴാഴ്ച: കാരുണ്യ പ്ലസ്: ഒന്നാം സമ്മാനം 80 ലക്ഷം
വെള്ളിയാഴ്ച: നിർമ്മൽ: ഒന്നാം സമ്മാനം 70 ലക്ഷം
ശനിയാഴ്ച: കാരുണ്യ: ഒന്നാം സമ്മാനം 80 ലക്ഷം
കേരള ബമ്പർ ലോട്ടറികൾ:
ക്രിസ്മസ് ന്യൂ ഇയർ ബമ്പർ
വേനൽക്കാല ബമ്പർ
വിഷു ബമ്പർ
മൺസൂൺ ബമ്പർ
തിരുവോണം ബമ്പർ
പൂജ ബമ്പർ
അടുത്ത ബമ്പർ നറുക്കെടുപ്പ്
കേരള ഭാഗ്യക്കുറി വിഷു ബമ്പർ-2022 (BR-85): ഒന്നാം സമ്മാനം: 10 കോടി രൂപ
ടിക്കറ്റ് സമ്മാനം: 250 രൂപ
ഒന്നാം സമ്മാനം: രൂപ. 10,00,00,000
രണ്ടാം സമ്മാനം: രൂപ. 50,00,000
മൂന്നാം സമ്മാനം: രൂപ. 5,00,000
പ്രോത്സാഹന സമ്മാനം: രൂപ. 1,00,000
നാലാം സമ്മാനം: 1,00,000 രൂപ
അഞ്ചാം സമ്മാനം: 5,000 രൂപ
ആറാം സമ്മാനം: 2,000 രൂപ
ഏഴാം സമ്മാനം: 1,000 രൂപ
എട്ടാം സമ്മാനം: 500 രൂപ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.