• HOME
 • »
 • NEWS
 • »
 • money
 • »
 • കോവിഡ് കാലം കഴിയുമ്പോൾ കേരളം ഈ നാലു പ്രതിസന്ധികളെ എങ്ങനെ നേരിടും ?

കോവിഡ് കാലം കഴിയുമ്പോൾ കേരളം ഈ നാലു പ്രതിസന്ധികളെ എങ്ങനെ നേരിടും ?

'നാടു വിട്ടാൽ കഠിനാധ്വാനികൾ, നാട്ടിലോ മടിയന്മാരും.' കേരളീയരുടെ പ്രവർത്തനരീതിയെക്കുറിച്ച് കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായുള്ള സിദ്ധാന്തമാണിത്. ഈ മഹാമാരിയിൽ നിന്ന് പുറത്തുവന്നു നിൽക്കുമ്പോൾ കേരളത്തിന് തീർച്ചയായും ഈ സിദ്ധാന്തം മാറ്റിയെഴുതേണ്ടിവരും.

News18 Malayalam

News18 Malayalam

 • Last Updated :
 • Share this:
  വിനോദ് മാത്യു

  കോവിഡ് വ്യാപനത്തെത്തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൌണിൽ നിന്ന് പുറത്തുകടക്കുന്നതിനുള്ള ശ്രമങ്ങൾ മെയ് ദിനത്തിൽ തന്നെ തുടക്കം കുറിച്ചിരുന്നു. തെലങ്കാനയിൽ നിന്ന് ജാർഖണ്ഡിലേക്കുള്ള ആദ്യത്തെ പ്രത്യേക ട്രെയിനിൽ ആയിരത്തി ഇരുനൂറോളം കുടിയേറ്റ തൊഴിലാളികൾ യാത്ര ചെയ്തു. ലോക്ക്ഡൌൺ മൂന്നാം ഘട്ടം തുടരുമ്പോൾ തന്നെ മറ്റു പല സംസ്ഥാനങ്ങളിലും കുടിയേറ്റ തൊഴിലാളികളെ ഇത്തരത്തിൽ ട്രെയിനുകളിൽ സ്വന്തം നാടുകളിലേക്ക് അയച്ചുതുടങ്ങി.

  കേരളത്തിലും കുടിയേറ്റ തൊഴിലാളികളിൽ ഭൂരിഭാഗവും സ്വന്തം നാടുകളിലേക്ക് പോയ് ക്കൊണ്ടിരിക്കുന്നു. കുടിയേറ്റ തൊഴിലാളികൾ കൂട്ടത്തോടെ അവരവരുടെ നാടുകളിലേക്ക് പോയത് സംസ്ഥാനത്തെ തൊഴിലിടങ്ങളിൽ വലിയൊരു ശൂന്യതയാണ് സൃഷ്ടിക്കുന്നത്. പ്രത്യേകിച്ചും കേരളത്തിലെ ഭൂരിഭാഗം തൊഴിൽമേഖലകളും കുടിയേറ്റ തൊഴിലാളികളെ ആശ്രയിച്ചുവന്ന സാഹചര്യത്തിൽ. ലോക്ക് ഡൌണിൽ ഇളവ് നൽകി തൊഴിൽ മേഖലകൾ സാധാരണഗതിയിലേക്ക് മടങ്ങിവരുമ്പോൾ തൊഴിലാളികളില്ലാത്തത് സംസ്ഥാനത്ത് വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കാം. കേരളം അഭിമുഖീകരിച്ചേക്കാവുന്ന നാലു പ്രശ്നങ്ങളിൽ ആദ്യത്തേതായിരിക്കുമിത്.

  പ്രവാസികളുടെ വൻതോതിലുള്ള മടങ്ങിവരവാകും രണ്ടാമത്തേത്. യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് അവരിൽ നല്ലൊരു പങ്കും. ജോലി നഷ്‌ടപ്പെട്ടതിന് ശേഷമായിരിക്കും പലരും മടങ്ങിവരുന്നതെന്നാണ് കണക്കാക്കപ്പെടുന്നത്. അതിനാൽ അവർക്ക് തൊഴിൽ സാധ്യതയുള്ള വഴികൾ തുറക്കുന്നതിനുള്ള മാർഗങ്ങൾ സംസ്ഥാനം കണ്ടെത്തേണ്ടതുണ്ട്.

  കേരളത്തിന്റെ വരുമാനത്തിന്റെ 10 ശതമാനത്തോളം വരുന്ന ടൂറിസം മേഖലയുടെ ദീർഘകാല മാന്ദ്യമായിരിക്കും മൂന്നാമത്തെ ആശങ്ക. നാലാമത്തേത് സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ സംസ്ഥാനം എങ്ങനെ പദ്ധതിയിടുന്നു, അതിൽ കാർഷികമേഖല എന്ത് പങ്ക് വഹിക്കുമെന്നായിരിക്കും എന്നതാണ് .

  TRENDING:ദോഹയിൽ നിന്നുള്ള വിമാനം തിരുവനന്തപുരത്തെത്തി; സുരക്ഷിതരായി നാട്ടിലെത്തിയത് 15 ഗർഭിണികൾ ഉൾപ്പെടെ 181 പേർ [PHOTOS]ഡോക്ടർമാർക്ക് ഇളവില്ല; കോവിഡ് ഡ്യൂട്ടി ചെയ്യുന്ന നഴ്സുമാരുടെ ക്വാറന്റീൻ കാലാവധി റദ്ദാക്കി [NEWS]Coronavirus Drug Remdesivir| കൊറോണ മരുന്ന് റെംഡെസിവിർ നിർമിക്കാനും വിൽക്കാനും ഇന്ത്യൻ കമ്പനിക്ക് കരാർ [NEWS]

  ചരിത്രപരമായ തിരിച്ചുവരവ്

  ആദ്യ ഘട്ടത്തിൽ വിദേശത്തുനിന്ന് 80,000 പ്രവാസികൾ സംസ്ഥാനത്തേക്ക് മടങ്ങിവരുമെന്നാണ് കണക്കാക്കുന്നത്. യാത്രാ നിയന്ത്രണങ്ങൾ എടുത്തുകളയുന്നതോടെ ഗൾഫ് മേഖലയിൽ നിന്നും ഏറ്റവും കുറഞ്ഞത് 25 ലക്ഷം മലയാളികൾ ഉള്ളതിൽ തിരിച്ചുവരുന്നവരുടെ എണ്ണം അതിവേഗം കൂടും. എണ്ണവില ഇടിയുകയും ധാരാളം പ്രവാസികൾ തിരിച്ചു പോവുകയും ചെയ്യുന്നതിനാൽ ഗൾഫിൽ സാമ്പത്തികമാന്ദ്യം വർദ്ധിക്കും. ഇതോടെ അവിടെ നിന്നുള്ള പണമയയ്ക്കൽ കുറയുമെന്നാണ് കരുതുന്നത്. ഗൾഫിൽനിന്നുള്ള പണം കേരളത്തിന്‍റെ ജിഡിപിയുടെ മൂന്നിലൊന്ന് വരുന്നതാണ്. എന്നാൽ ഈ വർഷം ഗൾഫിൽനിന്ന് സംസ്ഥാനത്തിനു ലഭിക്കുന്ന വരുമാനം 15-20 ശതമാനം കുറയുമെന്ന് കണക്കാക്കുന്നു.

  doha flight, air india, Corona, coronavirus kerala, Expats Return, Flight from Dubai, Flight schedule, Flight to Kerala, indians from abroad, kuwait, NRI, revised schedule, uae  മടങ്ങിവരുന്ന പ്രവാസികൾക്കായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സർക്കാർ വൻതോതിലുള്ള ക്വാറന്റീൻ-നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനായി സർക്കാരിന്‍റെ നിരീക്ഷണകേന്ദ്രങ്ങളും രോഗലക്ഷണങ്ങളില്ലാത്തവർക്ക് ആയിരക്കണക്കിന് വീടുകളിൽ ക്വാറന്‍റീനിൽ കഴിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കുന്നുണ്ട് - മടങ്ങിയെത്തുന്നവർക്ക് തൊഴിൽ ലഭ്യമാക്കുക എന്നതാണ് സർക്കാരിന് മുന്നിലുള്ള വെല്ലുവിളി.

  സംസ്ഥാനത്തിന് തീർത്തും ആവശ്യമുള്ള ഒരു പുതിയ ദിശയിലേക്ക് നയിക്കുന്ന പദ്ധതികളാണ് ആവശ്യമുള്ളത്. ആ നിലയ്ക്കുള്ള ആസൂത്രണമാണ് വേണ്ടത്. കാർഷികരംഗത്ത് ഇതുവരെ പുലർത്തിപ്പോന്ന വൈകാരികമായ ചില ആശയങ്ങൾ ഒഴിവാക്കാൻ തയ്യാറാകേണ്ടത്. അതിൽ പ്രധാനം റബർ കൃഷി എന്ന വെള്ളാനയാണ്.

  ക്ഷീണാവസ്ഥയിലായ റബർ കൃഷി

  പതിറ്റാണ്ടുകളായി റബർ കൃഷി ചെയ്യുന്ന സംസ്ഥാനങ്ങൾക്ക് റബറിന് ലഭിച്ച ഉയർന്ന വിലയുടെ നേട്ടം ലഭിച്ചിരുന്നു. പക്ഷേ, അത് പുനഃപരിശോധിക്കേണ്ട ഘട്ടമെത്തിയിരിക്കുന്നു എന്നതാണ് ഇപ്പോഴത്തെ യാഥാർഥ്യം. ഇന്ന് തായ്‌ലൻഡ്, മലേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിന്ന് വളരെ കുറഞ്ഞ വിലയ്ക്ക് ഉൽപാദിപ്പിക്കുന്ന റബർ ഇറക്കുമതി ചെയ്യുകയും ചെയ്തതോടെ ഇന്ത്യയിൽ റബർ കൃഷി ചെയ്യുന്നത് ലാഭകരമല്ലാതാക്കി. ഇതോടെ ഈ രംഗത്തെ ചെറുകിട തോട്ടക്കാർ റബർ കൃഷി ഒഴിവാക്കി മറ്റു വിളകളിലേക്ക് തിരിഞ്ഞു. എന്നാൽ ഈ മേഖലയിൽ ഏക്കറുകണക്കിന് സ്ഥലത്ത് കൃഷി ചെയ്തിരുന്ന റബർ പ്ലാന്‍റേഷൻ ഉടമകൾ ഇപ്പോഴും അത് തുടരുന്നുണ്ട്.

  നിലവിൽ ഇന്ത്യയിൽ 12 ലക്ഷത്തിലധികം ചെറുകിട റബർ കർഷകരുണ്ട്. ശരാശരി ഒരേക്കർ കൈവശമുള്ള അവരിൽ 85 ശതമാനവും കേരളത്തിലാണ്. റബർ തോട്ടങ്ങളുടെ ഉടമസ്ഥരിൽ ഭൂരിഭാഗവും മറ്റ് ഉപജീവന മാർഗ്ഗങ്ങളില്ലാതെ ഗൾഫിൽനിന്നും മറ്റും നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളാണ്.  റബർ ബോർഡിന്റെ കണക്കനുസരിച്ച്, 2018-19 ൽ ഇന്ത്യയിൽ 822,000 ഹെക്ടർ സ്ഥലത്താണ് റബർ കൃഷി നടത്തിയിരുന്നത്. ഇതിൽ 640,000 ഹെക്ടർ സ്ഥലത്തുനിന്ന് 651,000 ടൺ റബറാണ് ഉത്പാദിപ്പിച്ചത്. ആണ് രാജ്യത്ത് 1,211,940 ടൺ റബർ ആവശ്യമുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ അവസ്ഥയിൽ 582,351 ടൺ റബർ ഇറക്കുമതി ചെയ്യേണ്ടിയിരിക്കുന്നു.

  എന്നാൽ റബർ ഉൽപാദനക്ഷമതയിൽ കഴിഞ്ഞ ഒരു ദശാബ്ദമായി കാലാനുസൃതമായി സംഭവിച്ചുകൊണ്ടിരിക്കുന്ന കുറവ് പരിശോധിക്കുമ്പോൾ റബർ കൃഷി സംബന്ധിച്ച് ഒരു പുനരവലോകനം ആവശ്യമാണ്. ഉൽപാദനക്ഷമത 2008-09ൽ ഹെക്ടറിന് 1,867 കിലോ ആയിരുന്നെങ്കിൽ, 2018-19 ഓടെ ഹെക്ടറിന് 1,453 കിലോ ആയി കുറഞ്ഞു ( പട്ടിക കാണുക).

  വിലയിടിവിന് പുറമെ, വിളവെടുപ്പിലും കൃഷിഭൂമിയുടെ അപര്യാപ്തതയിലും ഉണ്ടായ വീഴ്ചയും കൃഷിയെ ബാധിക്കുന്നു. 2018-19 കാലഘട്ടത്തിൽ കൃഷിക്കനുയോജ്യമായ ഭൂമിയിൽ 78 ശതമാനത്തിൽ മാത്രമാണ് ടാപ്പിംഗ് നടന്നത്. കഴിഞ്ഞ വർഷം ഇത് 70 ശതമാനമായിരുന്നു.

  ഇതിന് പുറമെ, കടുംവെട്ടുകാലം കഴിഞ്ഞ റബ്ബർ മരങ്ങൾ ഒരു വെല്ലുവിളിയാണ്. ഒട്ടുമിക്ക കർഷകർക്കും റീപ്ളാൻറ് പ്രാവർത്തികമല്ല. ഇനി റീപ്ലാന്റ് ചെയ്താൽ എട്ടോ ഒമ്പതോ വർഷം കാത്തിരുന്നാൽ മാത്രമേ ഈ മരങ്ങൾ വീണ്ടും ടാപ്പ് ചെയ്യാൻ സാധിക്കൂ. റബറിൽ തന്നെ തുടരാനാണ് ലക്ഷ്യമെങ്കിൽ, റീപ്ലാന്റ് ചെയ്യുമെങ്കിൽ, റബർ കൃഷി ചെയ്യുന്ന 40 ശതമാനം ഭൂമിയും ഉപയോഗശൂന്യമായി കിടക്കും. ഏതാണ്ട് 280,000 ഹെക്ടർ ഭൂമിയിലാണ് കേരളത്തിൽ റബർ കൃഷി ഉള്ളത്.

  ഇവിടെയാണ് 25,000 ഹെക്ടർ തരിശുനിലം ഉൾപ്പെടുന്ന 109,000 ഹെക്ടർ പാഴ്‍ഭൂമി ഭക്ഷ്യ വിളകൾ നടുന്നതിനായി വികസിപ്പിച്ചെടുക്കുമെന്ന കേരള സർക്കാരിന്റെ തീരുമാനത്തിന്റെ ന്യൂനതകൾ ഒളിഞ്ഞുകിടക്കുന്നത്. 280,000 ഹെക്ടർ ഊഷര ഭൂമിയുള്ളപ്പോൾ എന്തിനാണ് പാഴ്‍ഭൂമിയെപ്പറ്റി ചിന്തിക്കുന്നത്?
  വിദേശത്തു നിന്നും തിരികെയെത്തുന്ന ആയിരക്കണക്കിന് മലയാളികൾക്കു മുന്നിൽ ഇത്രയും ഭൂമിക്കുള്ള ഇടതുപക്ഷ സർക്കാരിന്റെ പ്ലാൻ പ്രാധാന്യമർഹിക്കുന്നു.

  കാലഹരണപ്പെട്ട ഭൂനിയമങ്ങൾ

  റബറിന് പുറമെ വ്യാപാരിക്കുന്നതാണ് കേരളത്തിന്റെ തോട്ടം മേഖല. സംസ്ഥാനത്തെ 719,686 ഹെക്ടർ കൃഷിയോഗ്യമായ ഭൂമിയിൽ റബർ (550,840 ഹെക്ടർ), കാപ്പി (84,987 ഹെക്ടർ), തേയില (30,205 ഹെക്ടർ), ഏലം (39,730 ഹെക്ടർ), കൊക്കോ (13,924 ഹെക്ടർ) എന്നിങ്ങനെ പോകുന്നു അത് .

  എന്നാൽ ഈ വിളകൾക്ക് ഊന്നൽ നൽകുന്നത് അത്ര നല്ല ഫലമല്ല നൽകുന്നത്. ഇതിൽ നിന്നുമുള്ള വരുമാനം 2011ൽ 23,000 കോടിയായിരുന്നത് കഴിഞ്ഞ സാമ്പത്തിക വർഷം 8,000 കോടിയിലേക്ക് കൂപ്പുകുത്തി. ഇതിന് പ്രധാന കാരണം 1963ലെ ഭൂപരിഷകരണ നിയമമാണ്. ഭൂമിയിൽ എന്ത് നടണം എന്ന് പറഞ്ഞ നയം. ഇത് മാറിയേ പറ്റൂ.

  തോട്ടം മേഖല പുനസംഘടിപ്പിക്കൽ

  നിലവിൽ തോട്ടം മേഖലയ്ക്ക് കീഴിലുള്ള കൃഷിഭൂമിയുടെ മൂന്നിലൊന്ന് ഹോർട്ടികൾച്ചറിനു കീഴിൽ പാകമാകുമെന്നും മൊത്തം ഉൽപാദനം മോശമാകില്ലെന്നും വിദഗ്ധർ പറയുന്നു. ലിച്ചി, പാഷൻ ഫ്രൂട്ട്, അവോക്കാഡോ മുതലായ നാണ്യവിളകളായ പഴങ്ങൾ കൃഷി ചെയ്യുന്നതിന് ഭൂമിശാസ്ത്രപരമായി ഉയർന്ന പ്രദേശങ്ങൾ അനുയോജ്യമാണ്.

  ഇതിനൊപ്പം തന്നെ നിരവധി ഭക്ഷ്യ സംസ്കരണ യൂണിറ്റുകളും തുടങ്ങാം. ഹോർട്ടികൾച്ചർ മേഖലയിലെ ദേശീയ തലത്തിലെ വളർച്ച 17 ശതമാനമായിരിക്കുമ്പോൾ കേരളത്തിൽ ഇത് 24 ശതമാനമാണ്.

  ഈ സംരംഭങ്ങൾ സുഗമമാക്കുന്നതിന് സംസ്ഥാനത്തിന് പി‌പി‌പി മാതൃകയിലുള്ള ‘പ്ലാന്റേഷൻ ലാൻഡ് ബാങ്ക്’ എന്നതിലേക്ക് തിരിയാനും ഈ മേഖലയിൽ ലാഭകരമായ എഫ് ഡി ഐ ജാലകം തുറക്കാനും കഴിയും.

  മാനവവിഭവശേഷി പുനഃക്രമീകരിക്കൽ

  തകർന്നുകിടക്കുന്ന സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ ലോകമെമ്പാടുമുള്ള സർക്കാരുകൾ തിരക്കിലായിരിക്കുന്ന സമയത്ത്, തൊഴിൽ നൽകുന്നതിനും കാർഷിക മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള കാര്യങ്ങളിൽ കേരള സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ഇത് സമ്പദ്‌വ്യവസ്ഥയെ പണം വരവിനെ മാത്രം ആശ്രയിക്കാതിരിക്കുന്ന ഒന്നാക്കി കൂടുതൽ കരുത്തുറ്റതാക്കുന്നതിനുമൊപ്പം ഭാവിയിലെ ആവശ്യകതകൾക്കായി രൂപപ്പെടുത്തിയെടുക്കാനും കഴിയും.

  അവിദഗ്ദ്ധ തൊഴിലാളികൾക്ക് 800 രൂപയും വിദഗ്ധ തൊഴിലാളികൾക്ക് 1200 രൂപയും ദിവസക്കൂലി നൽകുന്നത് സംസ്ഥാനത്തിന് ഇനി ഓർമിക്കാൻ കൂടി കഴിയില്ല. മറ്റ് സംസ്ഥാനങ്ങളിൽ 300-400 രൂപയും (അവിദഗ്ധർ) 600-700 രൂപയും (വിദഗ്ധർ) എന്നിങ്ങനെയാണ് കൂലി.കാർഷികോൽപ്പന്നങ്ങൾ, ഉൽപ്പാദനം, നിർമ്മാണച്ചെലവ് എന്നിവയ്ക്കുള്ള മത്സര വിപണിയിൽ കേരളം ഒരു വില നിശ്ചയിച്ചിട്ടുണ്ട് എന്നാണ് ഇതിനർത്ഥം. ഇനി ‘അതിഥി തൊഴിലാളികൾക്ക്’ കേരളത്തിലേക്കുള്ള മടക്കം ലാഭകരമായി തോന്നില്ല എന്നതാണ് ദൈനംദിന വേതനം പരിഷ്കരിക്കുന്നതിലൂടെ അർത്ഥമാക്കുന്നത്. മടങ്ങിയെത്തിയ പ്രവാസികളിൽ നല്ലൊരു പങ്കിന് ഈ ഒഴിവുകൾ നികത്താനുമായേക്കാം.

  covid 19, corona virus, corona in kerala, corona spread, corona out break, migrant workers protest, perumbavur protest, കൊറോണ, കൊറോണ വൈറസ്, കോവിഡ് 19, കൊറോണ കേരളം, പെരുമ്പാവൂർ പ്രതിഷേധം, അതിഥി തൊഴിലാളികളുടെ പ്രതിഷേധം

  കാർഷികമായ ഒരു ഭാവി

  ആധുനികവും ശാസ്ത്രീയവും ആസൂത്രിതവും ലാഭകരവുമായ കാർഷികമേഖലയ്ക്ക് ആയിരിക്കണം നാം ഊന്നൽ നൽകേണ്ടത്. അത് വർത്തമാനകാലത്തേക്കു മാത്രമല്ല, വരും തലമുറകൾക്കും പ്രയോജനപ്പെടും. ഇതുവഴി മാത്രമേ ഒരു കാർഷിക സമ്പദ്‌വ്യവസ്ഥയെ അനുബന്ധ മൂല്യവർദ്ധനയോടെ മൂല്യവത്തായ വിദേശനാണ്യം നേടുന്നതിലേക്ക് നയിക്കുകയുള്ളൂ.

  'നാടു വിട്ടാൽ കഠിനാധ്വാനികൾ, നാട്ടിലോ മടിയന്മാരും.' കേരളീയരുടെ പ്രവർത്തനരീതിയെക്കുറിച്ച്
  കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായുള്ള സിദ്ധാന്തമാണിത്. ഈ മഹാമാരിയിൽ നിന്ന് പുറത്തുവന്നു നിൽക്കുമ്പോൾ കേരളത്തിന് തീർച്ചയായും ഈ സിദ്ധാന്തം മാറ്റിയെഴുതേണ്ടിവരും.

  ( മുതിർന്ന പത്രപ്രവർത്തകനാണ് ലേഖകൻ.   moneycontrol.com പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ വിവർത്തനം )

  Published by:Rajesh V
  First published: