സഹകരണ ബാങ്കിൽനിന്ന് ഒരുകോടിയിലേറെ പിൻവലിച്ചാൽ നികുതി; എതിർപ്പുമായി കേരളം

കറൻസി വഴിയുള്ള ധനവിനിയോഗം കുറയ്ക്കുന്നതിന്‍റെ ഭാഗമായാണ് ഒരുകോടിയിലേറെ പണമായി പിൻവലിക്കുന്നവർക്ക് രണ്ട് ശതമാനം ആദായനികുതി ചുമത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്

News18 Malayalam | news18-malayalam
Updated: October 12, 2019, 8:48 AM IST
സഹകരണ ബാങ്കിൽനിന്ന് ഒരുകോടിയിലേറെ പിൻവലിച്ചാൽ നികുതി; എതിർപ്പുമായി കേരളം
CASH
  • Share this:
തിരുവനന്തപുരം: സഹകരണ സംഘങ്ങളിൽനിന്ന് സാമ്പത്തികവർഷത്തിൽ ഒരുകോടിയേറെ പിൻവലിച്ചാൽ ആദായനികുതി നൽകണമെന്ന കേന്ദ്ര തീരുമാനത്തിനെതിരെ കേരളം രംഗത്ത്. ഈ തീരുമാനം കേരളത്തിൽ നടപ്പാക്കിയാൽ സഹകരണ ബാങ്കുകൾക്ക് വൻ ബാധ്യതയായി മാറുമെന്ന് സഹകരണവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.  ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി നേരന്ദ്ര സിങ് തൊമാറിന് കേരളം കത്ത് നൽകിയിട്ടുണ്ട്. ഈ വിഷയം മറ്റ് സംസ്ഥാനങ്ങളുടെ ശ്രദ്ധയിൽപ്പെടുത്താനും കേരളം മുൻകൈയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. മനോരമയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

കറൻസി വഴിയുള്ള ധനവിനിയോഗം കുറയ്ക്കുന്നതിന്‍റെ ഭാഗമായാണ് ഒരുകോടിയിലേറെ പണമായി പിൻവലിക്കുന്നവർക്ക് രണ്ട് ശതമാനം ആദായനികുതി ചുമത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. സഹകരണബാങ്കുകൾക്ക് ബാധകമായ നിയമത്തിൽ ഭേദഗതി വരുത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു.

മലപ്പുറം സഹകരണബാങ്ക്: ലീഗ് തീരുമാനത്തിന് എതിരെ യുഡിഎഫ് അനുകൂല സംഘടന

കറൻസി വഴിയുള്ള ധനവിനിയോഗം കുറയ്ക്കാനുള്ള കേന്ദ്ര തീരുമാനത്തെ കേരളം പിന്തുണയ്ക്കുന്നുവെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. എന്നാൽ ഇത് കേരളത്തിൽ നടപ്പാക്കാൻ സാവകാശം വേണം. ഒരുകോടിയിലേറെ രൂപയുടെ ഇടപാട് ഒരാഴ്ചകൊണ്ട് നടക്കുന്ന സംസ്ഥാനമാണ് കേരളം. അതുകൊണ്ടുതന്നെ പുതിയ തീരുമാനം കേരളത്തിലെ സഹകരണസംഘങ്ങൾക്ക് വൻ ബാധ്യതയാകുമെന്നും കടകംപള്ളി സുരേന്ദ്ര പറഞ്ഞു.
First published: October 12, 2019, 8:46 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading