തിരുവനന്തപുരം: കോവിഡ് 19 ജീവിതം തന്നെ പ്രതിസന്ധിയിലാക്കിയിരിക്കുന്ന കാലത്ത്
ഭാഗ്യപരീക്ഷണത്തിന് ഇറങ്ങാൻ തീരുമാനിച്ചിരിക്കുകയാണ് മലയാളി. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജ
ബംബറിന്റെ വിൽപ്പന സെപ്റ്റംബർ 22നാണ് ആരംഭിച്ചത്. വിൽപ്പന തുടങ്ങി രണ്ടു ദിവസത്തിനുള്ളിൽ തന്നെ പൂജ ബംബർ ടിക്കറ്റിന് ഡിമാൻഡ് കുതിച്ചുയരുകയാണ്.
വെറും രണ്ടു ദിവസം കൊണ്ട് വിറ്റു തീർന്നത് അഞ്ചുലക്ഷത്തിൽ അധികം ടിക്കറ്റുകൾ. കൃത്യമായി പറഞ്ഞാൽ 5,06,000 ടിക്കറ്റുകൾ ആണ് വിൽപന ആരംഭിച്ച് രണ്ട് ദിവസം കൊണ്ട് വിറ്റു തീർന്നത്. നവംബർ 15നാണ് പൂജ ബംബറിന്റെ നറുക്കെടുപ്പ്. ആകെ 45 ലക്ഷം ടിക്കറ്റുകളാണ് ഉള്ളത്. NA, VA, RA, TH, RI എന്നിങ്ങനെ അഞ്ച് സീരിസുകളിലാണ് ടിക്കറ്റുകൾ ഉള്ളത്. ഒരു ടിക്കറ്റിന് 200 രൂപയാണ് വില.
You may also like:കോവിഡ് ടെസ്റ്റ് നടത്തിയാല്‍ പേരും മേല്‍വിലാസവും വേറെ അണ്ണന്റെ തരും'; ട്രോളുമായി മന്ത്രി എംഎം മണി [NEWS]കോവിഡ് പരിശോധനക്ക് വ്യാജവിലാസം നൽകിയെന്ന പരാതി; KSU നേതാവ് കെ എം അഭിജിത്തിനെതിരെ കേസെടുത്തു [NEWS] തൃശ്ശൂരിൽ യുവതി വീടിനുള്ളിൽ മരിച്ച നിലയിൽ; ഭർത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്‍ [NEWS]ആദ്യഘട്ടത്തിൽ 10 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചിരിക്കുന്നത്. പരമാവധി 45 ലക്ഷം ടിക്കറ്റുകൾ വരെ വകുപ്പിന് അച്ചടിക്കാവുന്നതാണ്. എല്ലാ പ്രാദേശിക ലോട്ടറി കൗണ്ടറുകളിലും പൂജ ബംബർ ടിക്കറ്റുകൾ ലഭ്യമാണ്.
പൂജ ബംബറിന്റെ ഒന്നാം സമ്മാനം അഞ്ച് കോടിയാണ്. രണ്ടാം സമ്മാനം 50 ലക്ഷം രൂപയാണ്. പത്തുലക്ഷം രൂപ വീതം അഞ്ചുപേർക്ക്. അഞ്ചു ലക്ഷം രൂപ വച്ച് 10 പേർക്കാണ് മൂന്നാം സമ്മാനം. നാലാം സമ്മാനം ഒരു ലക്ഷം രൂപയാണ്. കൂടാതെ, 5000 രൂപ, 2000 രൂപ, 1000 രൂപ, 500 രൂപ എന്നിങ്ങനെയും സമ്മാനങ്ങളുണ്ട്.
അതേസമയം, ടിക്കറ്റിന് എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചാൽ അത് അവകാശവാദം ഉന്നയിക്കുന്നതിന് തടസമാകും. അതുകൊണ്ടു തന്നെ ടിക്കറ്റുകൾ ഭദ്രമായി സൂക്ഷിക്കേണ്ടതാണ്. കേരള സർക്കാരിന്റെ പ്രധാന വരുമാന മാർഗമാണ് ലോട്ടറി.
ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നീ സമയങ്ങളിലാണ് ബംബർ ടിക്കറ്റുകൾ ഇറക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.