തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് അരങ്ങേറുന്ന പ്രതിഷേധങ്ങൾ കവിതാശകലങ്ങളിലൂടെ ഉദ്ധരിച്ച് ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് അവതരണം. രാജ്യം അസാധാരണമായ വെല്ലുവിളിയാണ് അഭിമുഖീകരിക്കുന്നത്. ഈ വെല്ലുവിളികൾക്ക് മുന്നിലാണ് ബജറ്റ് അവതരിപ്പിക്കുന്നതെന്ന മുഖവുരയോടെയാണ് ഐസക്ക് ബജറ്റ് അവതരണം തുടങ്ങിയത്.
ഒരു രാജ്യത്തിന്റെ പഥങ്ങൾ എന്ന ആനന്ദനിന്റെ ലേഖനമാണ് ഐസക്ക് ആദ്യം ഉദ്ധരിച്ചത്. "ജനാധിപത്യവും സ്വേച്ഛാധിപത്യവും മുഖാമുഖം നിൽക്കുകയാണ്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഭാഷ സംസാരിക്കുന്ന കേന്ദ്ര ഭരണാധികാരികൾ. അക്രമവും ഹിംസയുമാണ് കര്‍മ്മമെന്ന് വിശ്വസിക്കുന്ന അണികൾ. വര്‍ഗീയതയും വിദ്വേഷവും പ്രചരിപ്പിക്കുന്ന ഭരണകൂടം".
Kerala Budget 2020 Live: കിഫ്ബിയിലൂടെ 20 ഫ്ലൈ ഓവറുകൾ; 74 പാലങ്ങളും 44 സ്റ്റേഡിയങ്ങളും നിർമിക്കും
മനസാലെ നാം നിനക്കാത്തതെല്ലാം കൊടുങ്കാറ്റുപോലെ വരുന്ന കാലമെന്ന് അൻവറലി പറഞ്ഞത് പോലെ തന്നെയാണ് കാര്യങ്ങളെന്നും ഐസക് പറഞ്ഞു. ഭയമാണ് പതാക ധീരതതയാണ് നയതന്ത്രം ആക്രമണമാണ് അഭിവാദനം, ഓരോ പൗരനും ഓരോ പൊട്ടിത്തെറി എന്നെഴുതിയ ഒപി സുരേഷ് സാഹചര്യത്തെ ആറ്റിക്കുറുക്കി വരച്ചിടുകയാണെന്നും മന്ത്രി പറഞ്ഞു.
kerala budget 2020 | ക്ഷേമ പെൻഷനുകൾ 100 രൂപ കൂട്ടി