കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-202 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. SW 268763 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ലഭിച്ചത്. രണ്ടാം സമ്മാനമായ പത്തുലക്ഷം രൂപ SW 137385 എന്ന നമ്പറിന് ലഭിച്ചു. മൂന്നാം സമ്മാനമായ ഒരു ലക്ഷം രൂപ അടിച്ച നമ്പറുകൾ- 2672, 6944, 6870, 6654, 5192, 4651, 0955, 9535, 6752, 6517, 8882, 4574, 1556, 5294, 3901, 1557, 7241, 7577.
സമാശ്വാസ സമ്മാനമായി 8000 രൂപ ലഭിക്കും. ഔദ്യോഗിക ഫലം
keralalotteries.com എന്ന സൈറ്റിലൂടെ അറിയാം. സ്ത്രീ ശക്തി ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 40 രൂപയാണ്.
മാർച്ച് 24ന് നടക്കേണ്ടിയിരുന്ന നറുക്കെടുപ്പാണ് ഇന്ന് നടന്നത്. 5000 രൂപയിൽ താഴെയുള്ള സമ്മാനതുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫിസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.
മാർച്ച് 23ന് നടക്കേണ്ടിയിരുന്ന വിൻ വിൻ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ജൂൺ അഞ്ചിന് നടന്നിരുന്നു. ഒന്നാം സമ്മാനം കോഴിക്കോട് ജില്ലയിൽ വിറ്റ WU 225896 എന്ന ടിക്കറ്റ് നമ്പരിനു ലഭിച്ചു. രണ്ടാം സമ്മാനം തൃശൂർ ജില്ലയിൽ വിറ്റ WP 186835 എന്ന ടിക്കറ്റ് നമ്പരിനു ലഭിച്ചു.
TRENDING:'മക്കൾ പട്ടിണിയിൽ'; 2000 രൂപ കടം ചോദിച്ച് എസ്.ഐയ്ക്ക് അമ്മയുടെ നിവേദനം; സഹായമെത്തിച്ച് പൊലീസുകാർ[NEWS]Bev Q App| ബെവ് ക്യൂ ആപ്പിൽ കൈപൊള്ളി സർക്കാർ; വൻ വരുമാന നഷ്ടം [NEWS]അവൾക്ക് കൂട്ടായി ഇനി ഒരു പെണ്‍കുരുന്ന് ; ഭർത്താവിന്‍റെ വിയോഗമറിയാതെ ആതിര പ്രസവിച്ചു [NEWS]സംസ്ഥാനത്ത് ലോട്ടറി ടിക്കറ്റുകളുടെ വിൽപന ആരംഭിച്ചിരുന്നു. സമ്മർ ബംപറിന്റേതടക്കം 8 ലോട്ടറി ടിക്കറ്റുകളുടെ വിൽപനയാണ് ആരംഭിച്ചത്. കണ്ടെയ്ൻമെന്റ് സോണുകളിൽ വിൽപന പാടില്ല. ശനിയാഴ്ച അവധിയായതിനാൽ ഓഫീസ് പ്രവർത്തിക്കേണ്ടതില്ല. ശനിയാഴ്ച ഏജന്റുമാർക്കും വിൽപനക്കാർക്കും ടിക്കറ്റ് വിൽപനയ്ക്ക് തടസ്സമില്ല. എന്നാൽ ഞായറാഴ്ച പൂർണ ലോക്ക്ഡൗൺ ആയതിനാൽ വിൽപന പാടില്ല. മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചുമാണ് ഏജന്റുമാർ ടിക്കറ്റ് വിൽക്കേണ്ടത്. ഏജന്റുമാർക്ക് മാസ്ക്കും സാനിറ്റൈസറും ക്ഷേമനിധി ബോർഡ് വഴി നൽകും.
ജൂലൈ 1 മുതൽ പുതിയ ടിക്കറ്റുകൾ വിപണിയിൽ ഇറക്കാനാണ് ലോട്ടറി വകുപ്പ് ആലോചിക്കുന്നത്. പൗർണമി RN 435, വിൻവിൻ W 557, സ്ത്രീശക്തി SS 202 എന്നീ മൂന്നു ടിക്കറ്റുകളുടെ 30% തിരിച്ചെടുക്കും. വിൽക്കാതെ സൂക്ഷിക്കുന്ന 25 ടിക്കറ്റുകൾ വീതമുളള ബുക്കുകളാണു തിരിച്ചെടുക്കുക. പുതിയ ടിക്കറ്റ് അച്ചടിക്കുമ്പോൾ പകരമായി നൽകും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.