തിരുവനന്തപുരം: രാജ്യത്തെ ടൂറിസം മേഖലയിലെ ഏറ്റവും വലിയ മേളയായ കേരള ട്രാവല്‍മാര്‍ട്ട് (Kerala Travel Mart) 11-ാം ലക്കം കോവിഡ് (Covid19) പ്രതിസന്ധിയെത്തുടര്‍ന്ന് 2022 മേയ് അഞ്ചിലേക്ക് മാറ്റി. കോവിഡ് മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തിലാണ് മാര്‍ച്ചില്‍ നടത്താനിരുന്ന മാര്‍ട്ട് മാറ്റി വയ്ക്കാന്‍ തീരുമാനിച്ചതെന്ന് കേരള ടൂറിസം അഡി. ചീഫ് സെക്രട്ടറി ഡോ.വി. വേണു. മാര്‍ട്ടില്‍ പങ്കെടുക്കാനെത്തുന്നവരുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
മേയ് അഞ്ചിന് കൊച്ചിയില്‍ ഉദ്ഘാടന ചടങ്ങിന് ശേഷം വെല്ലിംഗ്ടണ്‍ ഐലന്റിലെ സാഗര സാമുദ്രിക കണ്വെന്ഷന് സെന്ററില്‍ മേയ് ആറു മുതല്‍ എട്ട് വരെയാണ് ട്രാവല്‍മാര്‍ട്ട്.
രണ്ടു പതിറ്റാണ്ടിനു ശേഷം കേരളം ലോകത്തിന് മുന്നില്‍ സമര്‍പ്പിക്കുന്ന സുപ്രധാന ടൂറിസം ഉത്പന്നമായ കാരവാന് ടൂറിസവും സാഹസിക ടൂറിസവുമാകും ഇക്കുറി കേരള ട്രാവല്‍മാര്‍ട്ടിന്റെ പ്രമേയം. ഇതോടൊപ്പം കഴിഞ്ഞ എട്ട് വര്‍ഷങ്ങളായി തുടര്‍ന്നു വരുന്ന ഉത്തരവാദിത്ത ടൂറിസം ഇത്തവണയും പ്രധാന വിഷയമാണ്.
കേരളത്തിന് ലോക ടൂറിസം ഭൂപടത്തില്‍ പ്രത്യേക സ്ഥാനം നേടിത്തന്ന ഹൗസ്ബോട്ട് ടൂറിസത്തിനു ശേഷം അവതരിപ്പിക്കുന്ന കാരവാന് ടൂറിസത്തെ ഈ വ്യവസായം വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്. എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ചു കൊണ്ട് കാരവാന് ടൂറിസത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് വഴിയൊരുക്കുന്ന സര്‍ക്കാര്‍ നടപടി വ്യവസായത്തിന് ഊര്‍ജ്ജം പകരുമെന്നാണ് പ്രതീക്ഷ. ഒപ്പം മലബാര്‍ കേന്ദ്രീകരിച്ചുള്ള ടൂറിസം മേഖലയുടെ പ്രചാരണവും ഇക്കുറി പരിപാടിയുടെ ഭാഗമായി നടക്കും.
ഒട്ടേറെ പുതിയ ടൂറിസം കേന്ദ്രങ്ങളും ആകര്‍ഷകമായ ടൂറിസം ഉത്പന്നങ്ങളും സഞ്ചാരികളെ കാത്തിരിക്കുകയാണെന്ന് കേരള ടൂറിസം ഡയറക്ടര്‍ വി ആര് കൃഷ്ണതേജ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Published by:Jayashankar Av
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.