'കോവിഡിനെ ഫലപ്രദമായി പ്രതിരോധിച്ച നാട്ടിൽ വ്യവസായം തുടങ്ങൂ'; നിക്ഷേപരെ സ്വാഗതം ചെയ്തു കേരളം

Kerala welcomes investors | കേരളം കോവിഡിനെതിരെ പോരാടുന്ന രീതി ലോകശ്രദ്ധ നേടിയതും സംസ്ഥാനത്തെ നിക്ഷേപത്തിന് സുരക്ഷിതമായ സ്ഥലമാക്കുകയും ചെയ്തിട്ടുണ്ട്

News18 Malayalam | news18-malayalam
Updated: May 5, 2020, 12:09 PM IST
'കോവിഡിനെ ഫലപ്രദമായി പ്രതിരോധിച്ച നാട്ടിൽ വ്യവസായം തുടങ്ങൂ'; നിക്ഷേപരെ സ്വാഗതം ചെയ്തു കേരളം
pinarayi vijayan in naam munnoottu
  • Share this:
തിരുവനന്തപുരം: സുശക്തമായ പ്രതിരോധ നടപടികളിലൂടെ കോവിഡ് -19 രോഗബാധിതരുടെ എണ്ണം ഫലപ്രദമായി കുറയ്ക്കാനായത് നിക്ഷേപകരംഗത്ത് അവസരമാക്കാനൊരുങ്ങി കേരളം. “നിക്ഷേപത്തിന് ഏറ്റവും സുരക്ഷിതമായ ഇടം” എന്ന മുദ്രാവാക്യമാണ് കേരളം ഉയർത്തിക്കാട്ടുന്നത്. സംരംഭകരെ ആകർഷിക്കുന്നതിനായി ഒരാഴ്ചയ്ക്കുള്ളിൽ ലൈസൻസ് അനുവദിക്കുന്നതടക്കം നിരവധി നടപടികൾ സംസ്ഥാന സർക്കാർ ഇതിനോടകം പ്രഖ്യാപിച്ചുകഴിഞ്ഞു.

കോവിഡ് വ്യാപനത്തെതുടർന്നു വിവിധ മേഖലകളിൽ സംസ്ഥാനം വളരെയധികം പ്രതിസന്ധി നേരിടുന്നെങ്കിലും നിക്ഷേപകർക്ക് അവസരങ്ങളുടെ പുതിയ ജാലകം തുറന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. “നിക്ഷേപം സംബന്ധിച്ച് ഞങ്ങൾക്ക് ധാരാളം അന്വേഷണങ്ങൾ ലഭിക്കുന്നുണ്ട്. മികച്ച മാനവ വിഭവശേഷിയാണ് കേരളത്തിന്‍റെ മുഖ്യ കരുത്ത്” അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കോവിഡ് -19 നെതിരെ കേരളം പോരാടുന്ന രീതി ശ്രദ്ധിക്കപ്പെടുന്ന രീതിയാണെന്നും നിക്ഷേപത്തിന് സുരക്ഷിതമായ സ്ഥലമാണെന്ന പ്രതീതിയുണ്ടാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. അപേക്ഷിച്ച് ഒരാഴ്ചയ്ക്കുള്ളിൽ പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിന് സംസ്ഥാന സർക്കാർ ലൈസൻസ് നൽകും. ഈ മഹാമാരി സമയത്ത് ഞങ്ങൾക്ക് വളരെയധികം നഷ്ടം സംഭവിച്ചിട്ടുണ്ട്. ഇത് മിക്ക മേഖലകളെയും ബാധിച്ചിട്ടുണ്ടെങ്കിലും അവസരങ്ങളുടെ വലിയൊരു ജാലകം തുറന്നിട്ടുണ്ട്. കേരളം കോവിഡിനെതിരെ പോരാടുന്ന രീതി ലോകശ്രദ്ധ നേടിയതും സംസ്ഥാനത്തെ നിക്ഷേപത്തിന് സുരക്ഷിതമായ സ്ഥലമാക്കുകയും ചെയ്തിട്ടുണ്ട് , ”- മുഖ്യമന്ത്രി പറഞ്ഞു.

ലോകമെമ്പാടുമുള്ള നിരവധി നിക്ഷേപകർ സംസ്ഥാനത്തോട് താൽപര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. മറ്റു രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തുന്ന പ്രവാസികൾക്ക് വിവിധ മേഖലകളിലെ വൈദഗ്ധ്യവും ഒന്നിലധികം ഭാഷകളിൽ പ്രാഗൽഭ്യവും ഉള്ളതിനാൽ സംസ്ഥാനത്തിന്റെ തൊഴിൽ മാനവവിഭവശേഷി വർദ്ധിപ്പിക്കുമെന്ന് പിണറായി പറഞ്ഞു. "ഓരോ വ്യവസായത്തിനും അത് തുങ്ങുന്നതിനും അഭിവൃദ്ധി പ്രാപിക്കാനും മനുഷ്യവിഭവശേഷി ആവശ്യമാണ്. ഈ മഹാമാരിയുടെ സമയത്ത് പോലും, നമ്മുടെ മാനവ വിഭവശേഷി ഏതൊരു വികസിത രാജ്യത്തിനും തുല്യമാണ്. ഇത് കണക്കിലെടുത്ത് സംസ്ഥാനത്തിലേക്ക് നിക്ഷേപം ആകർഷിക്കാൻ സംസ്ഥാന സർക്കാർ ചില തീരുമാനങ്ങൾ എടുത്തിട്ടുണ്ട്," മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലെ വിമാനത്താവളം, തുറമുഖ റെയിൽ, റോഡ് സൗകര്യങ്ങൾ എന്നിവ ബന്ധിപ്പിച്ച് മൾട്ടി ലെവൽ ലോജിസ്റ്റിക് സൗകര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് കേരളത്തെ അന്താരാഷ്ട്ര വ്യാപാരത്തിലും വാണിജ്യത്തിലും പ്രധാനമപ്പെട്ട ശക്തിയാക്കി മാറ്റുമെന്ന് അദ്ദേഹം പറഞ്ഞു. ചില വ്യവസ്ഥകളോടെ ഒരാഴ്ചയ്ക്കുള്ളിൽ വ്യാവസായം തുടങ്ങുന്നതിനുള്ള ലൈസൻസ് നൽകാൻ ആവശ്യമായ ക്രമീകരണങ്ങൾ ഞങ്ങൾ നടത്തും. നിക്ഷേപകൻ ഒരു വർഷത്തിനുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ മതി. സംരഭകർക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകാൻ സർക്കാർ തയ്യാറാണ്, ”അദ്ദേഹം പറഞ്ഞു.
TRENDING:മദ്യത്തിൽ എന്ത് വൈറസ്? ബിയർ കെയ്സ് പിടിച്ചുപറിച്ച് ആൾക്കൂട്ടം; വൈറൽ വീഡിയോയുമായി സുനിൽ ഗ്രോവർ [NEWS]മുടിവെട്ടാൻ വിസമ്മതിച്ചു; ബിഹാറിൽ ബാർബറെ വെടിവെച്ചു കൊന്നു [NEWS]തൃശ്ശൂരിൽ രോഗിയെ കൊണ്ടുവരാൻ പോയ ആംബുലന്‍സ് അപകടത്തിൽപ്പെട്ടു: നഴ്സ് മരിച്ചു [NEWS]
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കയറ്റുമതി ഇറക്കുമതി സുഗമമാക്കുന്നതിന് ലോജിസ്റ്റിക് പാർക്കുകൾ ക്രമീകരിക്കുകയും വടക്കൻ കേരളത്തിന്റെ ആവശ്യം കണക്കിലെടുത്ത് കണ്ണൂരിലെ അഴീക്കൽ തുറമുഖം വികസിപ്പിക്കുകയും ചെയ്യും. കേരളത്തെ മികച്ച വ്യാപാര സൌഹൃദ സ്ഥലമാക്കി മാറ്റുന്നതിനായി നടപടികൾ സ്വീകരിക്കും. ഇതിനായി നയതന്ത്രവിദഗ്ദ്ധർ, വ്യാവസായിക വിദഗ്ധർ, നിക്ഷേപകർ എന്നിവരടങ്ങുന്ന മുഖ്യമന്ത്രിയുടെ നിക്ഷേപ ഉപദേശക സമിതി രൂപീകരിക്കുമെന്നും പിണറായി പറഞ്ഞു. നിക്ഷേപങ്ങൾക്ക് സ്റ്റാർ റേറ്റിംഗ് നൽകുമെന്നും നിക്ഷേപം അനുസരിച്ച് ഗോൾഡ്, സിൽവർ, ബ്രോൻസ് എന്നിങ്ങനെ തരംതിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Published by: Anuraj GR
First published: May 5, 2020, 12:09 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading