• HOME
  • »
  • NEWS
  • »
  • money
  • »
  • Kerosene Price| മണ്ണെണ്ണ വില വീണ്ടും കൂട്ടി; ലിറ്ററിന് 84 രൂപയായി

Kerosene Price| മണ്ണെണ്ണ വില വീണ്ടും കൂട്ടി; ലിറ്ററിന് 84 രൂപയായി

ഏപ്രിൽ മാസം 81 രൂപയായിരുന്നു മണ്ണെണ്ണ വില.

kerosene

kerosene

  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് മണ്ണെണ്ണ (Kerosene)വില വീണ്ടും കൂട്ടി. ലിറ്ററിന് 84 രൂപയാണ് പുതുക്കിയ വില. ഏപ്രിൽ മാസം 81 രൂപയായിരുന്നു മണ്ണെണ്ണ വില. വില കുറയുമെന്ന ധാരണയിൽ കഴിഞ്ഞ മാസം വിതരണക്കാർ മണ്ണെണ്ണ എടുത്തിരുന്നില്ല.

    അതിനാൽ ഈ മാസം മണ്ണെണ്ണ ലിറ്ററിന് 84 രൂപ നൽകണം. ലിറ്ററിന് 22 രൂപയാണ് കഴിഞ്ഞ മാസം മണ്ണെണ്ണയ്ക്ക് വർധിച്ചത്. ലിറ്ററിന് 59 രൂപയായിരുന്ന മണ്ണെണ്ണയ്ക്ക് ഒറ്റയടിക്ക് 81 രൂപയായി. ഇപ്പോൾ, 3 രൂപയാണ് കൂടിയിരിക്കുന്നത്. . ഒരു വര്‍ഷം 28 രൂപയായിരുന്നു സംസ്ഥാനത്ത് മണ്ണെണ്ണയ്ക്ക് വില.

    Also Read-സ്വർണവിലയിൽ നേരിയ കുറവ്; ഇന്നത്തെ വില അറിയാം

    കേരളത്തിനുള്ള മണ്ണെണ്ണ വിഹിതം 40 ശതമാനം കേന്ദ്രം വെട്ടിക്കുറച്ചിരുന്നു. എണ്ണകമ്പനികള്‍ റേഷന്‍ വിതരണത്തിനായി കെറോസിന്‍ ഡീലേഴ്‌സ് അസോസിയേഷന് നല്‍കിയിരിക്കുന്ന വിലയാണ് വർധിപ്പിച്ചത്. മണ്ണെണ്ണ വില കൂട്ടിയത് മത്സ്യ ബന്ധന മേഖലയ്ക്കും കനത്ത തിരിച്ചടിയാണ്.

    LIC മെഗാ IPO തുടങ്ങി; ‌ഓഹരിക്ക് 902 രൂപ മുതൽ 949 രൂപ വരെ

    ലൈഫ് ഇൻഷുറൻസ് കോ‍ർപറേഷന്റെ മെഗാ പ്രഥമ ഓഹരി വിൽപന തുടങ്ങി. രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ഓഹരി വാങ്ങാനുള്ള അപേക്ഷ നൽകാം. ഐപിഒയിൽ ഒരു ഓഹരിക്ക് 902 രൂപ മുതൽ 949 രൂപ വരെയാണ് വില.

    സാധാരണ നിക്ഷേപകർക്ക് (റീട്ടെയ്‍ൽ) ഓഹരിക്ക് 40 രൂപയുടെ ഇളവും പോളിസി ഉടമയെങ്കിൽ 60 രൂപയുടെ ഇളവും ലഭിക്കും. മെയ് 9ന് ഉച്ചയ്ക്ക് 3 വരെ അപേക്ഷ നൽകാം. എൽഐസിയുടെ 3.5 ശതമാനം ഓഹരികളാണ് വിൽപ്പനയ്ക്കുള്ളത്. ഇതിലൂടെ 21,000 കോടി രൂപ സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. 221,374,920 ഇക്വിറ്റി ഷെയറുകളുടെ വിൽപ്പനയാണ് നടക്കുക. ഓഹരികളിൽ 1,581,249 യൂണിറ്റുകൾ വരെ ജീവനക്കാർക്കും 22,137,492 വരെ പോളിസി ഉടമകൾക്കുമായി സംവരണം ചെയ്തിട്ടുണ്ട്.
    Published by:Naseeba TC
    First published: