നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • KIIFB | 2613.38 കോടി രൂപയുടെ 77 പദ്ധതികൾക്കുകൂടി കിഫ്ബിയുടെ അംഗീകാരം

  KIIFB | 2613.38 കോടി രൂപയുടെ 77 പദ്ധതികൾക്കുകൂടി കിഫ്ബിയുടെ അംഗീകാരം

  ഇതോടെ കിഫ്ബി അംഗീകാരം നൽകിയ പദ്ധതികളടെ ആകെ തുക 63250.66 കോടി രൂപയായി. 43,250.66 കോടി രൂപയുടെ 889 പദ്ധതികൾക്കും 20000 കോടി രൂപയുടെ സ്ഥലമെടുപ്പ് പാക്കേജിനും കിഫ്ബി ബോർഡ് യോഗം അനുമതി നൽകിയിട്ടുണ്ട്.

  kiifb

  kiifb

  • Share this:
   തിരുവനന്തപുരം: 2613.38 കോടി രൂപയ്ക്കുള്ള 77പദ്ധതികൾക്ക് കൂടി കിഫ്ബി എക്‌സിക്യുട്ടിവ്, ബോർഡ് യോഗങ്ങൾ അനുമതി നൽകി. ഇതോടെ കിഫ്ബി അംഗീകാരം നൽകിയ പദ്ധതികളടെ ആകെ തുക 63250.66 കോടി രൂപയായി. 43,250.66 കോടി രൂപയുടെ 889 പദ്ധതികൾക്കും 20000 കോടി രൂപയുടെ സ്ഥലമെടുപ്പ് പാക്കേജിനും കിഫ്ബി അനുമതി നൽകിയിട്ടുണ്ട്.

   ഇന്ന് അംഗീകാരം നൽകിയ പ്രധാനപദ്ധതികൾ ഇവയാണ്:-

   • 147 സ്‌കൂൾ കെട്ടിടങ്ങൾ - 433.46 കോടി രൂപ

   • സർവ്വകലാശാലകൾ - 175.12 േകാടി രൂപ (കാലിക്കറ്റ്, കണ്ണൂർ, കേരള സർവ്വകലാശാലകളുടെ അടിസ്ഥാന
   സൗകര്യ വികസനത്തിനും തഴവ ആർട്‌സ്& സയൻസ കോളേജിന്റെ നവീകരണവും)

   • ആശുപത്രികളുടെ നവീകരണം - 1106.51 കോടി രൂപ (തൃശ്ശൂർ മെഡിക്കൽ കോളേജ്, മലബാർ കാൻസർ സെന്റർ, പാലക്കാട്, കൊല്ലം ജില്ലാ ആശുപത്രികൾ, തലശ്ശേരി ഡബ്ല്യൂ&സി, ബേദഡുക്ക, ചേർത്തല, ഇരിട്ടി, നീലേശരം, പട്ടാമ്പി, ആലത്തൂർ, മണ്ണാർക്കാട്, ഒറ്റപ്പാലം, പൊന്നാനി, തിരൂരങ്ങാടി, മകൽപ്പാടി താലൂക്ക് ആശുപത്രികൾ, തിരുവനന്തപുരം ജനറൽ ആശുപത്രി)

   • പൊതുമരാമത്ത്- 504.53 കോടി രൂപ (മൂവാറ്റപുഴ ബൈപ്പാസ്, മണ്ണന്തല - പൗഡിക്കോണം രണ്ടാംഘട്ടം, കോഡിക്കൽ -കൊളാവിപ്പാലം തീരദേശ ഹൈവേ, പള്ളിത്തുറ തീരദേശ ഹൈവേ, മൈനാഗപ്പള്ളി ആർഒബി, ചെർപ്പുളശ്ശരി ബൈപ്പാസും ടൗൺ നവീകരണവും, കാവിൻമുനമ്പ്, പഴയങ്ങാടി, കരിക്കത്ര, പുളിയ്ക്കൽ-ആനപ്പെട്ടി-ബാണം പാലം, ചുഴലി പാലം, മണ്ണാറക്കുണ്ട് പാലം)

   • തിയേറ്റർ സമുച്ചയങ്ങൾ - 42.93 കോടി രൂപ വൈക്കം, പായം, കാക്കനാട്)

   • കാലടി മാർക്കറ്റ് നവീകരണം - 12.87 കോടി രൂപ

   • കോടതി സമുച്ചയങ്ങൾ - 169.99 കോടി രൂപ (കൂത്തുപറമ്പ്, പത്തനംതിട്ട, പാലക്കാട്, നെടുങ്കണ്ടം, പീരുമേട്)

   • വ്യവസായം - 262.76 കോടി രൂപ ഓങ്കോളജി പാർക്ക്, ആലപ്പഴ (62.76 കോടി രൂപ), ഹിന്ദുസ്ഥാൻ
   ന്യൂസ് പ്രിന്‍റ് ഭൂമി ഏറ്റെടുക്കൽ (200 കോടി രൂപ)

   • ജലവിഭവം - 52.48 കോടി രൂപ (കാനേത്താട്, പൂനൂർപുഴ ആർസിബി)

   You May Also Like- കിഫ്ബി തന്നെ ആയുധം; വികസന നേട്ടങ്ങൾ ജില്ലകൾ തോറും പ്രചരിപ്പിക്കാൻ സർക്കാർ

   • ഫിഷറീസ് - 42.49 കോടി രൂപ (ആറ്റിങ്ങൽ, കുണ്ടറ, മണ്ണഞ്ചേരി, ചെത്തി, പള്ളിമുക്ക്, സൗത്ത് പരവൂർ, അഞ്ചൽ, കൊട്ടാരക്കര, പുനലൂർ, പത്തനാപുരം, പുന്നമൂട്, വിളവൂർക്കൽ, കടയ്ക്കാവൂർ, കുമ്പഴ, അടൂർ, ചേർത്തല, കുന്നംകുളം മത്സ്യമാർക്കറ്റുകളടെ നവീകരണം)
   Published by:Anuraj GR
   First published:
   )}